Wednesday, May 25, 2022

Malayalam Song Lyrics - പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ

 

ഉം ഉം ഉം ഉം    ഉം ഉം ഉം ഉം (M)
മൗനം വാങ്ങൂ (F)

ജന്മങ്ങൾ പുൽക്കും നിൻ (F)              ഉം ഉം ഉം ഉം (M)

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ (F)
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ (M)
ദൂതും പേറി നീങ്ങും മേഘം 
(F)
മണ്ണിന്നേകും ഏതോ കാവ്യം (F)
ഹംസങ്ങള്‍ പാടുന്ന ഗീതം 
(F)  ഇനിയുമിനിയുമരുളീ (M)

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ (F)
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ 
(M)

വെണ്‍മതികലചൂടും വിണ്ണിന്‍ ചാരുതയില്‍..(M)
പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീ 
(F)
പറന്നേറുന്നൂ മനം മറന്നാടുന്നൂ..
(M)
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും 
(F)
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും 
(M)
അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍..
(F)

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ (M)
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ 
(F)

ചെന്തളിരുകളോലും കന്യാവാടികയില്‍ (M)
മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി 
(F)
വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ 
(M)
ഹേമന്തം പോലെ.. നവവാസന്തം പോലെ 
(F)
ഹേമന്തം പോലെ.. നവവാസന്തം പോലെ 
(M)
ലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്‍ 
(F)

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ (M)
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ 
(F)
ദൂതും പേറി നീങ്ങും മേഘം 
(M)
മണ്ണിന്നേകും ഏതോ കാവ്യം 
(F)
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ 
(M/F)

ല ല ല  ല ല ല മം മം മം മം    

ല ല ല  ല ല ല മം മം മം മം

                     END

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...