Showing posts with label ഒരു അറിവും ചെറുതല്ല. Show all posts
Showing posts with label ഒരു അറിവും ചെറുതല്ല. Show all posts

Monday, July 4, 2022

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം | ജൂലൈ 5 | അറിയേണ്ടതെല്ലാം???


വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം.

"എന്റെ എഴുത്തുകൾ വായിച്ചു,
ഏറ്റവും കൂടുതൽ,
ചിരിച്ചത് ഞാനായിരിക്കും,
കരഞ്ഞതും ഞാനായിരിക്കും,
കാരണം അതൊക്കെയും,
എന്റെ അനുഭവങ്ങളായിരുന്നു"
                                                                               
(വൈക്കം മുഹമ്മദ് ബഷീർ)

ഇന്ന് ജൂലൈ 5, മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം!!!.

1908 ജനുവരി 21ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു.

 ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. സാമാന്യമായി മലയാള ഭാഷയറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ ക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു.


ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.
ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്ന് നോവലുകൾക്കു മോചനം നൽകിയത് ബഷീറാണ്.

തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരു കാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്,തന്റെ 50-ആം വയസ്സിൽ, അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും, പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായ ഫാബി ബഷീർ എന്ന ഫാത്തിമ ബീവി ആയിരുന്നു ബഷീറിന്റെ ഭാര്യ. 1957 ഡിസംബർ 18-നായിരുന്നു ബഷീറിന്റെ വിവാഹം, അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും, രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാത്തിമ ബീവി തുറന്നുപറയുന്നത്.

Tuesday, June 21, 2022

ടൂത്ത് ബ്രഷ് കണ്ടു പിടിച്ച കഥ...

 


എന്നും രാവിലെ ഉണർന്നാൽ നാം തിരയുന്ന ആദ്യത്തെ സാധനങ്ങളിലൊന്ന് ടൂത്ത് ബ്രഷ് ആണ്. ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കാതെ മറ്റുള്ളവർക്ക് മുമ്പിൽ വാ തുറക്കാനാകാത്ത വിധം നാം അതിന് അഡിക്റ്റടാണ്.

ആരാണ് അത്രമേൽ നമ്മെ സ്വാധീനിച്ച ആധുനിക രീതിയിലുള്ള ടൂത്ത് ബ്രഷ് കണ്ടുപിടിച്ചത് എന്നറിയേണ്ടെ.
അത് ഇംഗ്ലീഷുകാരനായ വില്യം ആഡിസ് ആണ്,


1734-ൽ ഇംഗ്ലണ്ടിലാണ് വില്യം ആഡിസ് (William Addis) ജനിച്ചത്,
ലണ്ടനിലെ ക്ലർക്കൻവെല്ലി എന്ന സ്ഥലത്ത് .
വളരെ യാദൃച്ഛികമായാണ് ആഡിസ് ടൂത്ത് ബ്രഷ് കണ്ടുപിടിക്കുന്നത്.
1770-ൽ, സ്പിറ്റൽഫീൽഡിൽ തെരുവിൽ കലാപമുണ്ടാക്കിയതിന് ആഡിസിനെ അധികൃതർ അറസ്റ്റ് ചെയ്തു തടവിലാക്കി. കുറേ മാസങ്ങൾ നീണ്ട ജെയിൽ വാസം.
ജയിലിൽ വെറുതെ കിടക്കുമ്പോൾ, പുറത്ത് തറ തുടയ്ക്കാൻ വന്ന ക്ലീനിംഗ് സ്റ്റാഫ് ചൂൽ ഉപയോഗിച്ച് മുറ്റത്തെ കൽക്കൂട്ടത്തിൽ നിന്ന് മാലിന്യങ്ങൾ തോണ്ടി തോണ്ടി നീക്കം ചെയ്യുന്നത് ആഡിസ് നിരീക്ഷിച്ചു. അദ്ദേഹത്തിനപ്പോൾ ഒരു ഐഡിയ തോന്നി. അതാണ് ടൂത്ത് ബ്രഷ് എന്ന കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്..
അക്കാലത്ത് പല്ല് തേക്കാനും പല്ലിട വൃത്തിയാക്കാനും ഉപയോഗിച്ചിരുന്നത് ചതച്ച മരക്കഷണങ്ങൾ അല്ലെങ്കിൽ തുണി ഒക്കെയായിരുന്നു. അവ ഉപയോഗിച്ച് പല്ലു തേക്കുന്നത് അത്ര ഫലപ്രദമല്ലെന്നും അത് മെച്ചപ്പെടുത്തണമെന്നും ജയിൽവാസക്കാലത്ത് അദ്ദേഹത്തിന് തോന്നിയിരുന്നു.ജയിലിൽ ഒരു ദിവസം രാത്രി കഴിക്കാൻ കിട്ടിയ ബീഫ്ക്കറിയിൽ പ്രത്യേക ആകൃതിയുള്ള ഒരു എല്ല് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ആ എല്ല് അദ്ദേഹം മാറ്റി വച്ചു. പിറ്റേന്ന് അതിൽ അദ്ദേഹം ചെറിയ ചില ദ്വാരങ്ങൾ തുരന്നു. പിന്നീടതിൽ ഒരു കാവൽക്കാരന്റെ സഹായത്തോടെ സംഘടിപ്പിച്ച ശക്തിയേറിയ പന്നിരോമങ്ങൾ തിരുകി വച്ച് പശ ഉപയോഗിച്ച് ഉറപ്പിച്ചു. അത് വച്ച് പല്ല് തേച്ചപ്പോൾ വായ കൂടുതൽ ശുദ്ധമായ അനുഭവം ഉണ്ടായി. ജയിലിൽ നിന്ന് മോചിതനായ ശേഷം താൻ കണ്ടു പിടിച്ച ടൂത്ത് ബ്രഷുകൾ അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ നിർമ്മിക്കാനും അത് ഒരു ബിസിനസ്സ് ആക്കി മാറ്റാനും അദ്ദേഹം തീരുമാനിച്ചു
ആഡിസിന്റെ ടൂത്ത് ബ്രഷ് വളരെ വേഗം ഒരു ജനപ്രിയ ഉല്പന്നമായി. താമസിയാതെ അദ്ദേഹം വളരെ സമ്പന്നനായി. ഒറ്റ കണ്ടുപിടുത്തം വഴി കോടീശ്വരനായി അദ്ദേഹം. മോഡേൺ ടൂത്ത് ബ്രഷിന്റെ ഉപജ്ഞാതാവായി ലോകം ഇന്ന് വില്യം എഡ്വേർഡ് ആഡിസിനെ കണക്കാക്കുന്നു. അദ്ദേഹം ഒരു ശാസ്ത്രജ്ഞനോ, പ്രശസ്തമായ കണ്ടുപിടുത്തക്കാരനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അദ്ദേഹം നടത്തിയ ഒരേയൊരു കണ്ടുപിടുത്തമാണിത്. പക്ഷേ അദ്ദേഹത്തിന്റെ ഏക കണ്ടുപിടുത്തം പില്ക്കാലത്ത് മനുഷ്യർക്കേറെ പ്രധാനപ്പെട്ടതായി.



1808-ൽ 74 വയസ്സിൽ അദ്ദേഹം മരിച്ചു, അതിനു മുമ്പായി തന്റെ മൂത്ത മകൻ വില്യമിന് അദ്ദേഹം ടൂത്ത് ബ്രഷ് ബിസിനസ് വിട്ടുകൊടുത്തിരുന്നു.1840-ഓടെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവിടങ്ങളിൽ അവർ ടൂത്ത് ബ്രഷുകൾ വൻതോതിൽ ഉൽപ്പാദിപ്പിച്ചു. വിസ്ഡം ടൂത്ത് ബ്രഷസ് എന്ന പേരിൽ ആണ് വില്യം ആ കമ്പനി നടത്തിയത്.1996 വരെ ആ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെയായിരുന്നു ആ കമ്പനി. ഇപ്പോഴും യുകെയിൽ പ്രതിവർഷം 70 ദശലക്ഷം ടൂത്ത് ബ്രഷുകൾ നിർമ്മിക്കുന്നുണ്ട് വിസ്ഡം ടൂത്ത് ബ്രഷസ്.



International Yoga Day 2022 : അന്താരാഷ്‌ട്ര യോഗ ദിനം; പ്രാധാന്യം, ചരിത്രം തുടങ്ങി അറിയേണ്ടതെല്ലാം


എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്.




Thursday, May 27, 2021

കൊക്കോ ദ്‌ മേർ എന്ന ഇരട്ടത്തെങ്ങ്.

😮😮ലോകത്തെ ഏറ്റവും ഭാരമേറിയ വിത്ത് ഏതിനാണെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് കൊക്കോ ദ്‌ മേർ എന്ന ഇരട്ടത്തെങ്ങ്. ഒരു തേങ്ങക്ക് 15 മുതല്‍ 40 കിലോ ഗ്രാം വരെ ഭാരമുണ്ടാകും. ഇതിന്റെ ഒരു തേങ്ങ സ്വന്തമാക്കാന്‍ റോമന്‍ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്‍ 4000 സ്വര്‍ണനാണയങ്ങള്‍ നല്‍കിയെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ഇത്രയധികം വില നല്‍കാന്‍ എന്താണ് ഇതിന്റെ പ്രത്യേകത എന്നു തോന്നുണ്ടാകും. ഭൂമിയിലെ അപൂര്‍വ സസ്യങ്ങളില്‍ ഒന്നാണ് കൊക്കോ ദ്‌ മേർ തേങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യം ഇരട്ടത്തെങ്ങന്നും അറിയപ്പെടുന്നു. ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും വെവ്വേറെയായിട്ടാണ് കാണപ്പെടുന്നത്.കൊക്കോ ദ്‌ മേർ പെണ്‍മരങ്ങള്‍ ഏകദേശം 100 വര്‍ഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. ഇത് പൂവിട്ടാല്‍ തേങ്ങ മൂക്കാന്‍ 6-7 വര്‍ഷമെടുക്കും. നട്ടാല്‍ മുളയ്ക്കാന്‍ രണ്ടു വര്‍ഷവും വേണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെഷല്‍സ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവും ഉള്ളത്. 5000ത്തോളം വൃക്ഷങ്ങള്‍ മാത്രമാണ് അവിടെയുള്ളത്. ശ്രീലങ്ക, മാലി ദ്വീപ്, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും അപൂര്‍വ്വമായി ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഈയിനത്തില്‍പ്പെട്ട ഒരേയോരു തെങ്ങ് മാത്രമാണുള്ളത്. ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഇത്. സെഷല്‍സില്‍ നിന്നും 1894 ല്‍ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്. 1998 ല്‍ ആദ്യമായി ഈ വൃക്ഷം പൂവിട്ടപ്പോള്‍ മാത്രമാണ് ഇത് പെണ്‍മരമാണെന്നറിഞ്ഞത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പൂവിട്ടെങ്കിലും തേങ്ങ പിടിച്ചില്ല. 2013 ല്‍ തായ്ലാന്‍ഡില്‍ നിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് രണ്ടു ഇരട്ടത്തേങ്ങകള്‍ ഉണ്ടായി. 2013ല്‍ കായ പിടിച്ച തേങ്ങകള്‍ മൂപ്പെത്തിയത് ഈ വര്‍ഷം മെയ് മാസത്തിലാണ്. തെങ്ങില്‍ നിന്നും പറിച്ച അവ ഉടനെ തന്നെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റുകയാണ് ചെയ്തത്. നൂറ്റാണ്ടുകളായി മനുഷ്യരെ കുഴക്കിയ വൃക്ഷമാണ് കൊക്കോ ദ്‌ മേർ . മാലദ്വീപ് തീരത്ത് അത്യപൂര്‍വ്വമായി ലഭിച്ചിരുന്ന കൊക്കോ ദ്‌ മേർ വിത്ത് കടലില്‍ നിന്നും വരുന്നതാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ആള്‍താമസമില്ലാത്ത സെഷല്‍സ് ദ്വീപുകളിലെ മരങ്ങളില്‍ നിന്നും വിഴുന്ന തേങ്ങകള്‍ ഭാരം മൂലം കടലിന്റെ അടിത്തട്ടിലേക്കു പോകും. തൊണ്ടും ചകിരിയും അഴുകിയ ശേഷം പൊന്തിവരുന്ന തേങ്ങ മാലദ്വീപ് തീരങ്ങളിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അത്യപൂര്‍വ്വമായ ഇത്തരം തേങ്ങ കിട്ടിയാല്‍ മാലദ്വീപ് സുല്‍ത്താനു നല്‍കണമെന്ന് നിയമം പോലുമുണ്ടായിരുന്നു. കടലിന്റെ അടിത്തട്ടില്‍ വളരുന്ന അദ്ഭുത ശക്തിയുള്ള വിത്തായാണ് കൊക്കോ ദ്‌ മേറിനെ കണക്കാക്കിയിരുന്നത്. ഇരട്ടത്തേങ്ങ കൈവശമുണ്ടെങ്കില്‍ സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുമെന്ന് യൂറോപ്യന്‍മാരും വിശ്വസിച്ചിരുന്നു..

Wednesday, May 26, 2021

ദി ഗ്രേറ്റ് ഇന്ത്യൻ റോപ് ട്രിക്ക്

😮😮👍ദി ഗ്രേറ്റ് ഇന്ത്യൻ റോപ് ട്രിക്ക്..

ലോകത്തിന് ഭാരതത്തിന്റെ സ്വന്തം മായാജാലവിദ്യയാണിത്. ഇന്നുവരെ ഒരു വിദേശമാന്ത്രികനും ഈ വിദ്യ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നും ഭാരതത്തിന്റെ പൂർവ്വ അഭിമാനമായി ഈ വിദ്യ ആഗോള മായാജാല രംഗത്ത് നിലനിൽക്കുന്നു.

ഇന്ത്യയിൽ ഇന്ന് ആർക്കും ഈ വിദ്യ അറിയില്ല. 19-ാം നൂറ്റാണ്ടും ,20-ാം നൂറ്റാണ്ടിന്റെ ആദ്യവും ഭാരത ഗ്രാമങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന തെരുവ് മാജിക് ഐറ്റം. കണ്ണഞ്ചിപ്പിക്കുന്ന ലേസർ വെളിച്ചം, കർട്ടൻ, സംഗീതം, വേഷവിധാനം , ഉച്ചഭാഷിണി എന്നിവയൊന്നുമില്ലാതെ നാട്ടുകവലയിൽ വളരെ പരസ്യമായി നാടോടി മാന്ത്രികർ ഇതവതരിപ്പിക്കുന്നു – വിശപ്പടക്കാനുള്ള ചില്ലറയ്ക്കായി .
വിദ്യ ഇതാണ്. മാന്ത്രികൻ ഒരു കയർ എടുത്ത് ആകാശയുയരത്തിൽ മുകളിലേക്ക് എറിയുന്നു. മേലെ നിന്നും കൊളുത്തിൽ തൂങ്ങി നിൽക്കുന്നതു പോലെ ഈ കയർ താഴേക്ക് ഞാന്നു കിടക്കും. ഒരു സഹായി ബാലൻ കയറിൽ പിടിച്ചു കയറി ഏറ്റവും മുകളിലെത്തി അപ്രത്യക്ഷ്നാകുന്നു. തുണി സഞ്ചിയിൽ നിന്നും മൂർച്ചയുള്ള വാളെടുത്ത് മാന്ത്രികൻ കയറിൽ കേറി മുകളിലെത്തി വാൾ അന്തരീക്ഷത്തിൽ ആഞ്ഞു വീശുന്നു. അപ്പോൾ നേരത്തെ മറഞ്ഞ ബാലന്റെ മുറിഞ്ഞ വിരൽ, കൈപ്പത്തി ,കണ്ണ്, മൂക്ക്, ചെവി, മുഖം ,കഴുത്ത് തുടങ്ങി ഓരോരോ ശരീര ഭാഗങ്ങൾ താഴേക്ക് ചോരയോടെ വീഴുന്നു. ഒടുവിൽ തലയും വീഴും. താഴേക്കിറങ്ങി വന്ന് മാന്ത്രികൻ ചോരമയമായ ഈ ഇറച്ചി ഭാഗങ്ങൾ എടുത്ത് മറ്റൊരു തുണി സഞ്ചിയിൽ നിക്ഷേപിക്കുന്നു. വാൾ കഴുകി പഴയ സഞ്ചിയിൽ ഇടുന്നു. അന്തം വിട്ട് ഭയചകിതരായ കാണികളുടെ പിറകിലൂടെ സഹായി ബാലൻ ശരി രൂപത്തിൽ മാന്ത്രികന്റെ അടുത്ത് എത്തുന്നു. മാജിക് പ്രദർശനം പൂർത്തിയാകുന്നു.

അന്നും ഇന്നും ഈ വിദ്യ അവതരിപ്പിക്കാൻ ലോക മാന്ത്രികർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നിട്ടില്ല. തീർത്തും പരാജയമായിരുന്നു. നമ്മുടെ തെരുവ് മാന്ത്രികർ ഈ മാന്ത്രിക രഹസ്യം ആർക്കും കൈമാറിയതുമില്ല. ഇപ്പോൾ ഇതറിയുന്ന പാരമ്പര്യ തലമുറക്കാരുമില്ല.ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിതമായ ആദിശങ്കരാചാര്യരുടെ വേദാന്തസൂത്രം അഥവാ ബ്രഹ്മസൂത്രം ആണ് ഈ മാജിക് രഹസ്യത്തിന്റെ അടിസ്ഥാനം എന്നു പറയുന്നുണ്ട്. സൂര്യപ്രകാശത്തെ പ്രധാനമായും അവലംബിച്ചാണ് മാജിക് നടത്തുന്നതെന്ന് പറയുന്നു. അതിന്നാൽ തുറസ്സായ സ്ഥലങ്ങളിൽ വെച്ച് ഇതു നടത്തുന്നു.

കയറിൽ കയറി അപ്രത്യക്ഷമാകുന്ന കുട്ടി, റോപ് ട്രിക്കിന്റെ തുടക്കവും ഒടുക്കവും എവിടെയാണ്?

ഇതിനെ സംബന്ധിക്കുന്ന മറ്റൊരു കണ്ടെത്തൽ തികച്ചും വിചിത്രമായ ഒന്നാണ്. ഈ അഭ്യാസം ഒരു കൺകെട്ട് വിദ്യ മാത്രമാണ്.  ഒരുപക്ഷേ റോപ്പ് ട്രിക്ക് ഒരിക്കലും സംഭവിക്കുന്നില്ല എന്നതാണത്. 

പണ്ടുകാലത്ത് തെരുവുകളിൽ ജാലവിദ്യകൾ കാണിച്ചിരുന്ന അനവധിപ്പേരെ കാണാറുണ്ട്. അവരുടെ പല അഭ്യാസപ്രകടനങ്ങളും നമ്മിൽ കൗതുകം ഉണർത്താറുമുണ്ട്. വടക്കേ ഇന്ത്യയിലാണ് ഇത് കൂടുതലായും കണ്ടുവന്നിരുന്നത്. അവരുടെ ജാലവിദ്യകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കയർ കൊണ്ടുള്ള ചെപ്പടിവിദ്യ. അതെങ്ങനെയെന്നാൽ, ആദ്യം തന്നെ ജാലക്കാരൻ ഇതിനായി നീളമുള്ള കയർ അടങ്ങിയ ഒരു കൊട്ട തുറസ്സായ ഒരിടത്ത് വയ്ക്കുന്നു. ജാലവിദ്യകാരൻ ആ കയറിനെ മാന്ത്രിക വടി ഉപയോഗിച്ച് വായുവിലേക്ക് ഉയർത്തുന്നു. അത് ഒരു നീളമുള്ള വടി കണക്കെ വായുവിൽ ഉയർന്നു പൊങ്ങും. തുടർന്ന് തന്റെ കൂടെയുള്ള കുട്ടിയോട് കയറിൽ പിടിച്ച് മുകളിലേയ്ക്ക് കയറാൻ ആവശ്യപ്പെടും. ഒരു വടിയിൽ എന്നപോലെ ആ കുട്ടി നിവർന്ന് നിൽക്കുന്ന ആ കയറിൽ പിടിച്ച് അറ്റം വരെ കയറും. കുട്ടി ഏത് നിമിഷവും താഴെ വീണേക്കാമെന്ന പേടിയിൽ ശ്വാസം അടക്കിപ്പിടിച്ച് അത്ഭുതത്തോടെയാണ് ആ കാഴ്‌ച കാണാറുള്ളത്. എന്നാൽ, കാലം കടന്നുപോയത്തിനൊപ്പം അതും അപ്രത്യക്ഷമായി തുടങ്ങി. ഇന്ന് കൂടുതൽ സാഹസികമായ, രസിപ്പിക്കുന്ന വിനോദങ്ങൾ നമ്മൾക്ക് ചുറ്റിലും വന്നു തുടങ്ങിയപ്പോൾ തെരുവ് മായാജാലങ്ങളില്ലാതാവാൻ തുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ മായാജാലമെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇപ്പോഴും അതിന്റെ ശാസ്ത്രീയത വിശദീകരിക്കാൻ പ്രയാസമാണ്. കയറിനൊരിക്കലും നിവർന്ന് വടി പോലെ നിൽക്കാൻ സാധിക്കില്ല എന്നത് നമുക്കറിയാം. പിന്നെ എങ്ങനെയാണ് അവർ അത് ചെയ്തിരുന്നത്? ആളുകളെ വിസ്മയത്തിലാഴ്ത്തിയിരുന്ന, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ചിരുന്ന ആ റോപ് ട്രിക്കിന്റെ ഉത്ഭവം എവിടെനിന്നാണ്? എന്ന് മുതലാണ് അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായത്?  

പത്തൊൻപതാം നൂറ്റാണ്ടിനുമുമ്പ് ഇന്ത്യയിൽ നടന്ന ആഘോഷങ്ങളുടെ ഒരു ഭാഗമായിരുന്നു ഇതെന്ന് പറയപ്പെടുന്നു. ഒൻപതാം നൂറ്റാണ്ടിലെ നിരവധി വിവരണങ്ങൾ അത്തരമൊരു വിശ്വാസത്തെ ബലപ്പെടുത്തുന്നു. ആദി ശങ്കരന്റെ മാണ്ഡൂകോപനിഷത്തിൽ ഈ കയർ തന്ത്രത്തെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. അതുപോലെ തന്നെ പതിനാലാം നൂറ്റാണ്ടിലെ മൊറോക്കൻ പര്യവേഷകനും പണ്ഡിതനുമായ ഇബ്നു ബത്തുത്ത ചൈനയിൽ ഇത്തരമൊരു തന്ത്രം നടത്തിയതായി എഴുതിയിട്ടുണ്ട്. അതേസമയം, 17-ാം നൂറ്റാണ്ടിലെ ഇന്ത്യൻ ചക്രവർത്തിയായ ജഹാംഗീറാണ് ഇന്ത്യയിൽ ഈ അഭ്യാസത്തെ കുറിച്ച് പരാമർശിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആദ്യമായി വിവർത്തനം ചെയ്തത് 1829 -ലാണ്.  ആകാശത്തേക്ക് ഒരു ചരട് എറിയുകയും പിന്നീട് അതിൽ പിടിച്ച് മുകളിലേക്ക് കയറുകയും ചെയ്യുന്ന ഭോജ രാജാവിന്റെ കഥയിൽനിന്ന്  പ്രചോദിതമായിരിക്കാം ഇത്.

ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ട്രിക്കിന്റെ നിരവധി പതിപ്പുകൾ ഉണ്ട്. എന്നാൽ, ഏറ്റവും പ്രസിദ്ധവും ഏറ്റവും ജനപ്രിയമായതുമായ രീതി മുകളിൽ കയറിയ കുട്ടി വായുവിലേക്ക് അപ്രത്യക്ഷമാകുന്നതാണ്. കുട്ടിയെ തിരഞ്ഞു ജാലവിദ്യക്കാരൻ മുകളിൽ കയറുമ്പോൾ ആൾക്കൂട്ടത്തിനിടയിൽനിന്ന് കാണാതായ കുട്ടി നടന്ന് വരുന്നത് കാണാം. ഇത് ജോൺ വില്ലി 1890 -ൽ റെക്കോർഡുചെയ്‌ത് ചിക്കാഗോ ട്രിബ്യൂണിൽ പ്രസിദ്ധീകരിച്ചിരുന്നു.  

വ്യക്തമായ തെളിവുകൾ കണ്ടെത്താനാകാത്തതിന്റെ പേരിൽ ഇത് വെറും തട്ടിപ്പാണ് എന്ന് ചിലർ പറയുന്നുണ്ട്. കുറച്ചെങ്കിലും യുക്തി സഹജമായ വിശദീകരണം കണ്ടെത്താൻ സാധിച്ചത് മാന്ത്രികൻ, ജാസ്പർ മേക്കർലിനാണ്. കയർ യഥാർത്ഥത്തിൽ പരസ്പരം ഇണക്കിയ മുള കഷണങ്ങളായിരിക്കാം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. കയറിന്റെ രൂപത്തിൽ അതിനെ മാറ്റിയെടുത്തതാകാം എന്നും, അതുകൊണ്ടാകാം അത് വായുവിൽ നിവർന്ന് നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കയർ മുപ്പത് അടിയെങ്കിലും ഉയരമുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ചുറ്റും കൂടി നിൽക്കുന്നവർക്ക് കടുത്ത സൂര്യപ്രകാശത്തിൽ കയറിന്റെ അറ്റം കാണാൻ പ്രയാസമായിരിക്കും. കുട്ടി അപ്രത്യക്ഷമാകുന്നു എന്നത് കണ്ണുകൊണ്ട് കാണാൻ അവർക്ക് ആ പ്രകാശത്തിൽ അസാധ്യമാകുന്നു. ഈ സമയത്ത് കുട്ടി തന്ത്രപൂർവം രക്ഷപ്പെടുന്നതായിരിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇതിനെ സംബന്ധിക്കുന്ന മറ്റൊരു കണ്ടെത്തൽ തികച്ചും വിചിത്രമായ ഒന്നാണ്. ഈ അഭ്യാസം ഒരു കൺകെട്ട് വിദ്യ മാത്രമാണ്.  ഒരുപക്ഷേ റോപ്പ് ട്രിക്ക് ഒരിക്കലും സംഭവിക്കുന്നില്ല. അതെ, മാന്ത്രികന് ആ സംഭവങ്ങളെല്ലാം കണ്ടുവെന്ന് വിശ്വസിക്കാൻ ആളുകളെ ഹിപ്നോട്ടിസ് ചെയ്യുന്നതുമാകാം. പലരും ഇതിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ന് ഇത് ചെയ്യാൻ കഴിവുള്ള ആളുകളെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്‌നമാണ്. ഇന്ന് ഇത്രയേറെ ചർച്ചചെയ്യപ്പെടുന്ന ഈ മാന്ത്രികവിദ്യ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരുന്ന ആ മാന്ത്രികർ പക്ഷെ അവരുടെ സമയത്ത് വേണ്ടത്ര അംഗീകരിക്കപ്പെടാതെ, ദാരിദ്ര്യത്തിലും പട്ടിണിയിലും ഒടുങ്ങി എന്നതും സങ്കടകരമായ ഒന്നാണ്.

ജീവിതത്തിൽ മനസ്സമാധാനവും, സന്തോഷവും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന 10 പേരെ ഒഴിവാക്കുക.

ജീവിതത്തിൽ മനസ്സമാധാനവും, സന്തോഷവും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന 10 പേരെ ഒഴിവാക്കുക.. അതിന് സാധിക്കുന്നില്ലെങ്കിൽ നടന്ന് അകലുക അവരിൽ നിന്ന് ::---}>   

1-- നമ്മളെ മനസ്സിലാക്കാത്തവർ,
2 --  നമ്മുടെ നാശം ആഗ്രഹിക്കുന്നവർ ,
3 -- നമ്മളിലെ നന്മകൾ അറിയാത്തവർ ,
 4-- നമ്മുടെ കഴിവുകൾ അംഗീകരിക്കാത്തവർ ,
5 -- ഹൃദയത്തിൽ നന്മ , സ്നേഹം , കരുണ ഇവയൊന്നും ഇല്ലാത്തവർ ,
6 -- കാരണം അന്വേഷിക്കാതെ അനാവശ്യമായി തർക്കിക്കുന്നവർ ,
7 -- മൂല്യ ബോധം ഇല്ലാതെ നമ്മുടെ കുറ്റം മാത്രം കണ്ട് പിടിക്കുന്നവർ /സമൂഹം, 
8 --  വ്യക്തിഹത്യക്ക് ശ്രമിക്കുന്നവർ ,
9 -- ദൈവ ഭയം ഇല്ലാത്തവർ ,
10 --ഗർവ്വും, അഹങ്കാരവും ശീലമാക്കിയവർ...

 ഇവരെ അകറ്റി നിർത്തിയാൽ / ഒഴിവാക്കിയാൽ ,  നിങ്ങൾ ജീവിത വിജയം കൈവരിക്കും..
സത്യം...

ഒന്ന് ശ്രമിച്ചു നോക്ക് 🙏

Sunday, February 14, 2021

SECRETS OF A HAPPY RELATIONSHIP

 


SECRETS OF A HAPPY RELATIONSHIP

“A good relationship is when someone accepts your past, supports your present, and encourages your future.”

A happy relationship comprises various key factors, and these are the tricks of a happy relationship. A happy relationship is based on a secure emotional connection and mutual understanding. The more you will be the best in these key areas, the more you will be close to each other. Here, we are going to discuss the few secrets of a happy relationship that will help every couple to make a strong bond.

 

(1)    Must be supportive for each other

(2)    Respect each other

(3)    Communication is essential

(4)    Stay honest

(5)    Feel positive

(6)    Give space to each other

(7)    Spend quality time

(8)    Give Compliment

 

 

(1)    Must be supportive for each other

It’s a key to every successful relationship to support each other, and the more you will be supportive of each other, the more long-lasting relationship you would have.

There are ups and downs in mood swings, and if your partner is feeling low because of some reason, then show your support and let him/her know that you are always with each other in all situations. Be supportive of each other and pay attention to his/her needs as well.

(2)    Respect each other

Respect is another important thing for every happy relationship. Whatever the situation is, couples should respect each other’s decisions and opinions. It will build trust with each other. Always be careful with words because harsh words will be going to leave an adverse impact on your relationship. If you want to create confidence in a relationship, then never leave respect for granted.

(3)    Communication is essential.

Nothing should be hidden in your relationship, and if you get stuck in any situation, then communication is the best way. Communicate with each other on every topic and make sure you are conveying your thoughts to each other. There shouldn’t be any vague statement in between both of you. Just be clear about your feelings and opinions.

 

(4)    Stay honest

A relationship will not last long if you are not honest, and it will make things worse. No one is perfect, so when we try to conceal our mistakes, we make more mistakes, and misunderstandings occur. We should avoid this and never make a complicated relationship.

Keep things simple, and never feel scared about telling what you think. Just say it and be talkative with your partner. Trust me, it would sort out so many things that are creating frustration for you.

(5)    Feel positive

Negativity ruins your relationship and cut down the feelings for each other as well. We should not always have complaints, negative emotions, and always be in a bad mood. Stay calm and positive, not to let your partner feel worst.

Positivity is essential, and the more you think positively, the more you can console each other. Find out the conclusions of your problems and move on rather than feeling pity for the same things.

(6)    Give space to each other

We need to love a hobby, likes/dislikes of our partners. If we give space to each other, it will make our bond strong. Never give up your dreams as well and follow what were you wanted to do. Stay happy together and keep bringing new things to make your relationship more exciting.

(7)    Spend quality time

It’s not essential to go for a dinner date or out of the country for holidays to spend quality time. You can have a great time in the kitchen as well while cooking and talking to each other and doing the latest experiments and enjoying every moment.

Talk to each other about different situations and get to know about each other opinions. Never waste your Sundays and try out these you people would love this.

(8)    Give Compliment

It’s imperative to make your partner feel special, and you would do these things by complimenting each other. Give a random compliment to surprise your partner because it will let him/ her think that you are noticing regularly and paying attention. It helps to last long relationship.

These things keep your relationship happy, and you won’t get bored with each other. Try out the new things to make it interesting for your partner. Do let us know about your secrets to a happy relationship.

Sunday, December 8, 2019

"ഭാരം പേറിടുന്ന ജീവിതം" യഥാർത്ഥ ജീവിതത്തിലേക്കൊരു എത്തിനോട്ടം

ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങളുടെ വില അറിയണമെങ്കിൽ....,
മറ്റുള്ളവർക്ക് കിട്ടിയ നൊമ്പരങ്ങളുടെ ഭാരം നമ്മളൊന്ന് ചുമന്ന് നോക്കണം...!!

ഏറ്റവും ഭാരം കൂടിയതും എന്നാൽ ഒട്ടും വിലയിലാത്തതുമായ ഒന്നേയുള്ളു ഈ ഭൂമിയിൽ അത് സങ്കടങ്ങളാണ്.അങ്ങനെയൊരു സമയത്താണ് ഇങ്ങനെയൊക്കെ എഴുതാൻ അവൻ തീരുമാനിച്ചത്.മനസ്സിൽ കെട്ടിക്കിടക്കുന്ന ദുഖങ്ങളുടെ ഭാരം ചിലരുടെ മുന്നിൽ ഇറക്കിവെക്കേണ്ടതായി വരും എന്ന് അവനു അറിയാമായിരുന്നു.ആ നിമിഷം, ദുഃഖങ്ങൾ അലിഞ്ഞില്ലാതാകുന്ന ഒരു പ്രത്യേക അനുഭവം അവനെ തേടിയെത്തുമെന്നും അറിഞ്ഞിരുന്നു.എന്നാൽ അങ്ങനെ ചിലർ ഇന്നും അവനു അന്യമായി തീർന്നിരിക്കുകയാണ്!!!

കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് വേദനയുടെ ഭാരവും പേറി ഒറ്റയ്ക്കിങ്ങനെ മുന്നോട്ടു കുതിക്കുകയാണ് അവൻ...!!!

വിവാഹം അവന്റെ ജീവിതത്തെ ആകെ ഒന്ന് പിടിച്ചു കുലുക്കി, സന്തോഷം നിറഞ്ഞ ജീവിതത്തിൽ സങ്കടങ്ങളുടെ തട്ടിലേക്ക് അത് കൊണ്ട് എത്തിച്ചു.എങ്കിലും അതിനു അതിജീവിച്ചു മുന്നോട്ടു പോകാൻ തന്നെ അവൻ ശ്രമിച്ചു.പലപ്പോഴും വേദനയുടെ അവസ്ഥകൾ കടന്നു വന്നുകൊണ്ടേ ഇരുന്നു അവിടെയൊക്കെ അവൻ ഭാരപെട്ടു എങ്കിലും അതിനെയൊക്കെ തള്ളിക്കളഞ്ഞു അവൻ മുന്നോട്ടു തന്നെ കുതിച്ചു.വിവാഹം കഴിച്ചത് ഒരു പാപമായി തോന്നിയ നിമിഷങ്ങൾ. ജന്മം തന്ന മാതാപിതാക്കന്മാർക് അവൻ ഒരു ഭാരമാണന്നു തോന്നിയത് വിവാഹ ജീവിതം തുടങ്ങിയപ്പോഴാണ്, കൂടപ്പിറപ്പുകളുടെ ഉള്ളിലും അവനൊരു പരിഹാസപാത്രം മാത്രം, എന്തിനു പറയുന്നു കെട്ടിയ പെണ്ണിനും പ്രിയവും കൂറും അവളുടെ മാതാപിതാക്കളോട് മാത്രം. അവിടെയും നഷ്ടങ്ങൾ അവനിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. അവന്റെ സങ്കടങ്ങൾ കാണാനോ, അവന്റെ അവസ്ഥകൾ മനസ്സിലാക്കാനോ ആരും തന്നെയില്ലാതെ ഒരു വേഴാമ്പലിനെ പോലെ അവൻ ഇന്നും അലഞ്ഞു തിരികയാണ്, എന്തെന്നില്ലാതെ... എന്തിനോവേണ്ടി..ആരും അവനെ മനസിലാകാത്തതിനാൽ എല്ലാം തന്നിൽ തന്നെ ഒതുക്കേണ്ട അവസ്ഥയിൽ അവൻ എത്തി ചേർന്നിരിക്കുന്നു. ആയതിനാൽ എല്ലാവരും ഉണ്ടായിട്ടും അവൻ ഇന്നും ഒരു അന്യനായി തീർന്നിരിക്കുന്നു...

സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ ഇത് സിനിമയല്ലലോ, എങ്കിലും അവൻ എല്ലാവർക്കും സ്നേഹം കൊടുത്തു പക്ഷെ ഒരു വിളിപ്പാടകലെ നിന്ന് പോലും അവനു ലഭിച്ചത് സങ്കടങ്ങൾ മാത്രം. ആ സങ്കടങ്ങൾ അവനു ഇന്ന് ഭാരമായി മാറിക്കൊണ്ടിരിക്കുന്നു!!!

Wednesday, November 13, 2019

നല്ലൊരു നാളെക്കായി നമ്മുക്ക് ഉണർന്നു പ്രവർത്തിക്കാം

ഞാൻ ഒരാൾ വിചാരിച്ചാലൊന്നും ഈ ലോകം മാറ്റിമറിക്കാൻ കഴിയില്ല എന്ന് എനിക്ക് നന്നായി അറിയാം, പക്ഷെ എന്നെ പോലെ തന്നെ നിങ്ങളും കൂടി ഒന്ന് വിചാരിച്ചാൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ നമ്മുക്ക് കൊണ്ട് വരാൻ കഴിയില്ലേ!!!

ചില പ്രശ്നങ്ങൾ നമ്മുടെ കൺമുമ്പിൽ തെളിയുമ്പോൾ അല്ല നമ്മുടെ രോഷപ്രകടനങ്ങൾ കാണിക്കേണ്ടത്, മറിച്ചു ഒരു പ്രശ്നവും നമ്മൾ കാരണം ഉണ്ടാകരുതെന്ന് നാമൊക്കെ തീരുമാനിക്കണം. ഇവിടം സന്തോഷം നിറയ്‌ക്കേണ്ട ഇടമാണ് അല്ലാതെ വിഷം നിറച്ചു നശിപ്പിക്കാൻ ഉള്ളതല്ല!!!

ഇന്ന് എവിടെയും പ്രശ്നങ്ങൾ മാത്രമാണ്. കുടുംബങ്ങളിൽ, വിദ്യാലയങ്ങളിൽ, പൊതു സമൂഹങ്ങളിൽ അങ്ങനെ പോരുന്നു നമ്മുടെയൊക്കെ പ്രശ്നങ്ങൾ. എല്ലായിടത്തും നമ്മൾ കാണുന്നത് മനുഷ്യത്വം നഷ്ടപെട്ട കുറെയേറെ ആളുകളെ. ആർക്കും ആരോടും ഒരു സ്നേഹവുമില്ല, മനസ്സ് ഇരുട്ടാക്കി കള്ളനെ പോലെ പതുങ്ങി ഇരുന്നു മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു!!!

കാലത്തിന്റെ വൈകൃതം എന്നൊക്കെ പറഞ്ഞു ഈ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ നമ്മുക്ക് കഴിയും, എന്നാലും അങ്ങനെയുള്ള ഒളിച്ചോട്ടം എന്റെയും നിന്റെയും മനസ്സിൽ ഒരു നീറ്റൽ ഉളവാകുന്നില്ലങ്കിൽ ചിന്തിച്ചോളൂ നമ്മുടെയും മനുഷ്യത്വം നശിച്ചു തുടങ്ങിയിരിക്കുന്നു!!!

ആരെയും തല്ലാനും, കൊല്ലാനും ഇന്ന് ആളുകൾ കൂടിവരുകെയാണ്,
 എന്നാൽ ആർക്കുംവേണ്ടി മരിക്കാൻ ആരുമില്ല താനും. അങ്ങനെയുള്ളപ്പോൾ നമ്മുക്ക് ആരുടേയും ജീവനെടുക്കാൻ ഒരു അധികാരവുമില്ല ഈ ഭൂമിയിൽ!!
പിന്നെ ആർക്കു മോശം കിട്ടാൻ ആണ് ഇതൊക്കെ???

തമ്മിൽ സ്നേഹിക്കേണ്ട സമയം,
തമ്മിൽ തല്ലി ജീവിക്കുന്ന ആളുകളുടെ ഇടയിൽ ജീവിക്കുന്ന നമ്മുക്കൊക്കെ എങ്ങനെയാണു നല്ല ചിന്തികൾ ഉണ്ടാകുന്നത് അല്ലെ,
എങ്ങനെയാണ് സഹജീവികളോട് സ്നേഹം ഉണ്ടാകുന്നത്!!!
തിരിച്ചറിവ് അത് എന്നും ഒരു മുതല്കൂട്ടാണ്??

ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ തൊട്ടു, വളർന്നു പന്തലിച്ചു നിൽക്കുന്ന ഓരോരുത്തർക്കും ഈ ഉത്തരവാദ്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സാധിക്കില്ല കാരണം നമ്മൾ ആരെങ്കിലും ഉണർന്നു പ്രവർത്തിച്ചാലേ ഇനിയുള്ള നമ്മുടെ തലമുറയ്ക്ക് ധൈര്യമായി ഈ ഭൂമിയിൽ നിലനിൽക്കാൻ കഴിയു!!!
ചിന്തിക്കു, പ്രവർത്തിക്കൂ, നല്ലൊരു നാളെക്കായി!!! 


  

Tuesday, June 25, 2019

എന്റെ അനുഭവങ്ങളിൽ നിന്ന്

ആർക്കും ഇഷ്ടമല്ലാത്തത് "ഉപദേശമാണ്",
അത് കേൾക്കുന്നവരെകാൾ പലപ്പോഴും വേദനാജനകം ആയിത്തീരുന്നത് പറയുന്നവർക്കാകും!!!

ചിന്തിച്ചു ഓരോ കാര്യങ്ങൾ ചെയ്‌യേണ്ടവർ,
ഒരു ബോധവും ഇല്ലാതെ എന്തൊക്കെയോ കാട്ടികൂട്ടുമ്പോൾ,
മനസ്സിൽ സങ്കടങ്ങൾ ഒളിപ്പിച്ചു വെയ്ക്കാൻ സാധികാത്ത ഞാനൊക്കെ,
 എന്തെങ്കിലും പറഞ്ഞു പോയാൽ,
അതിനെ ഉൾക്കൊള്ളാതെ,
എന്നോട് ദേഷ്യം കാണിക്കുന്ന
പ്രതിഭാസങ്ങൾ ആണ് എനിക്ക് ചുറ്റും!!!

ജനിപ്പിച്ചവർക്കോ, കൂടെ കൂടിയവർക്കോ,
മനസിലാക്കാൻ പാടുപെടുന്ന ഒരു ജീവിതം ആണ്
എന്റേതെന്നു ഓർക്കുമ്പോൾ ഒരു പിടച്ചിലാണ്!!!

ആർക്കൊക്കെയോ വേണ്ടി ജീവിക്കാൻ പാടുപെടുന്ന ജീവിതത്തിൽ,
എന്തിനെയൊക്കെയോ വേണ്ടി വേദനപ്പെടുത്തുന്ന പ്രതിഭാസങ്ങൾ,
ഒന്നിനും സമ്മതിക്കാതെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ, 
ഒന്നും ചെയ്‌യാൻ കഴിയാതെ ഈ ഞാൻ ഇങ്ങനെ ഇരിക്കുന്നു!!!

Monday, April 22, 2019

"യഥാർത്ഥ സ്നേഹിതൻ"

നല്ല ദിവസം ദാനമായി തന്ന ദൈവത്തിന് സ്തോത്രം . ആരാണ് യഥാർത്ഥ സ്നേഹിതൻ? ഒരു ചെറിയ ചിന്ത ....

പ്രതികൂലങ്ങൾ വരുമ്പോൾ നല്ല സ്നേഹിതർ നമ്മെ കൈവിടുകയില്ല!!! . നല്ല ദിനങ്ങളിലും, കഷ്ട ദിനങ്ങളിലും, അവർ നമ്മോടു കൂടെ ഉണ്ടായിരിക്കും! സാഹചര്യങ്ങൾ നിമിത്തം കർത്താവിൽ നിന്നും അകന്നുപോകാൻ നാം ചിലപ്പോൾ പ്രേരിപ്പിക്കപ്പെടുമ്പോൾ,
നല്ല സ്നേഹിതർ നമ്മെ കൈപിടിച്ച് ദൈവത്തിങ്കലേയ്ക്ക് നടത്തുന്നു..
യഥാർത്ഥ സൗഹൃദം ദൈവത്തിന്റെ ദാനമാണ് കാരണം അത് നല്ല ദിനങ്ങളിലും മോശം ദിനങ്ങളിലും നമ്മോട് വിശ്വസ്തനായി പാർക്കുന്ന തികവുള്ള സ്നേഹിതനെ വരച്ചുകാട്ടുന്നു. മുഴു ലോകവും കൈവിടുമ്പോൾ ചാരത്തു വരുന്ന ആദ്യ വ്യക്തിയാണ് യഥാർത്ഥ സ്നേഹിതൻ
കർത്താവു നമ്മെ ഓർമ്മിപ്പിക്കുന്നതു പോലെ

" ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കുകയില്ല.(Hebrews  13 -5) "

ആ യഥാർത്ഥ സ്നേഹം നാം കണ്ടത് ക്രൂശിലാണ്, ജീവനെ തരുന്ന സ്നേഹം, അതിലും വലിയ സ്നേഹം ഇല്ല ... അതിരില്ലാത്ത സ്നേഹം.... അളവില്ലാത്ത സ്നേഹം ഉപേക്ഷിക്കാത്ത നല്ല കർത്താവിനോടോപ്പം ഈ ദിനം ആരംഭിക്കാം

God bless you

Saturday, February 23, 2019

❤Love & Love Only❤

പ്രെഗ്നന്റ് ആയി ഏഴാം മാസം നാട്ടു നടപ്പ് അനുസരിച്ചു അവളെ വിളിച്ചു കൊണ്ടു പോവാൻ അവളുടെ വീട്ടുകാർ എത്തി. അവരോടൊപ്പം പോവാൻ അവൾക്കു മടി ഉള്ളപോലെ തോന്നി പലവട്ടം അവൾ എന്നോട് ചോദിച്ചു ഞാൻ പോണോ ഇച്ചായ എന്ന്. അവളെ പോലെ തന്നെ അവളെ പിരിഞ്ഞിരിക്കാൻ എനിക്കും വിഷമം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ നാട്ടുനടപ്പ് അല്ലെ, നീ ചെന്നില്ലേൽ നിന്റെ വീട്ടുകാർക്ക് വിഷമം ആവില്ലേ. അവരുടെ പിണക്കം ഒക്കെ മാറി വന്നതല്ലേ അതുകൊണ്ട് നീ ചെല്ല് എന്നൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു.
ഞാൻ പോവുന്നതിനു നിങ്ങൾക്കു ഒരു വിഷമവും ഇല്ലേ.വിഷമമോ എന്തിനു. നീ നിന്റെ വീട്ടിലേക്കു അല്ലെ പോവുന്നത്. നീ നിന്നു കിണുങ്ങാതെ പോവാൻ നോക്ക്.ദുഷ്ട എന്നെ പറഞ്ഞു വിടാൻ എന്താ ധിറുതി. ഞാൻ പോയിട്ട് നിങ്ങൾക്കു തോന്നിയത് പോലെ നടക്കാൻ അല്ലെ. ശെരിയാക്കി തരുന്നുണ്ട് ഞാൻ… എന്നും പറഞ്ഞു മുഖം വീർപ്പിച്ചു അവൾ നടന്നു. പോവാൻ ഇറങ്ങിയപ്പോൾ അവൾ അമ്മയെ കെട്ടിപിടിച്ചു ഒന്ന് കരഞ്ഞു അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
വന്നു കേറിയ അന്ന് മുതൽ മരുമകൾ ആയിട്ടല്ല മകളായിട്ട് ആണ് അമ്മ അവളെ കണ്ടത്. ചിലപ്പോൾ ഒക്കെ എന്നെക്കാൾ അമ്മക്ക് സ്നേഹം അവളോട് ആണോ എന്ന് എനിക്ക് തോന്നിട്ടുണ്ട്. തിരിച്ചു അവൾക്കും അമ്മയോട് അത്ര സ്നേഹം ആയിരുന്നു. നിറകണ്ണുകളോടെ അവൾ പോയപ്പോൾ എന്തോ വല്ലാത്തൊരു വിഷമം തോന്നി.എന്തോ ഒന്ന് നഷ്ടം ആയതുപോലെ.. കുറച്ചു നേരം കിടക്കാമെന്നു ഓർത്തു റൂമിൽ കയറി.
അവിടാകെ അവൾ നിറഞ്ഞു നിൽക്കും പോലെ തോന്നി. സത്യത്തിൽ വീട് ഉറങ്ങിയ പോലെ തോന്നി. അവളുടെ കളിയും ചിരിയും ആയിരുന്നു ഈ വീടിന്റെ സന്തോഷം അത് പെട്ടെന്ന് ഇല്ലാതായപ്പോൾ എന്തോ ഒരു ശൂന്യത പടർന്നു.റൂമിൽ ഇരുന്നാൽ ഭ്രാന്ത് പിടിക്കുമെന്നു തോന്നി പുറത്തേക്കു ഇറങ്ങി.അവളെ ഫോൺ ചെയ്തു..
“ഡി എവിടം വരെ ആയി എത്താറായോ.“എന്റെ ഇച്ചായ ഞങ്ങൾ അവിടുന്ന് പോന്നിട്ടു പത്തു മിനിറ്റ് അല്ലെ ആയൊള്ളു ഇത്ര പെട്ടെന്ന് എങ്ങനാ എത്തുന്നേ. ഞാൻ ചെന്ന ഉടനെ വിളിക്കാം. പിന്നെ ഞാൻ ഇല്ലാന്ന് കരുതി കറങ്ങി തിരിഞ്ഞു നടക്കാമെന്നു വിചാരിക്കണ്ട കേട്ടോ. സമയത്തു കഴിച്ചോണം. അമ്മയോടും കഴിക്കാൻ പറയണേ.
ഓ ശെരി ശെരി നീ ചെന്ന ഉടനെ വിളിക്ക് എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി.
അപ്പോഴേക്കും കുറച്ചു കിളികൾ മുറ്റത്ത് വന്നിരുന്നു. അവൾ ഉള്ളപ്പോൾ അതിനോടൊക്കെ ഓരോന്നു പറഞ്ഞു തീറ്റ കൊടുക്കുന്നത് കാണാം. എന്തായാലും ഞാൻ പോയി കുറച്ചു തീറ്റ എടുത്തു ഇട്ടു കൊടുത്തു. പക്ഷെ ആ പക്ഷികൾ ആരെയോ അന്വേഷിക്കുന്ന പോലെ എനിക്ക് തോന്നി.അവളെ ആയിരിക്കും.
അവളെ കാണാത്ത കൊണ്ടാവാം തീറ്റക്കു ചുറ്റും വട്ടമിട്ടു പറന്നിട്ട് കഴിക്കാതെ പക്ഷികൾ പറന്നകന്നു.കുറച്ചു കഴിഞ്ഞു അവൾ വീട്ടിൽ എത്തി എന്ന് വിളിച്ചു പറഞ്ഞപ്പോൾ ആണ് സമാധാനം ആയതു. എങ്കിലും അവൾ ഇല്ലാത്ത വിഷമം കൊണ്ട് ഒരു ബിയർ കഴിക്കാമെന്നു ഓർത്തു കൂട്ടുകാരനെ വിളിച്ചു ബിയർ മേടിപ്പിച്ചു. ഒരു കവിൾ കുടിച്ചു പിന്നെന്തോ കുടിക്കാൻ തോന്നുന്നില്ല. അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പക്ഷെ അതൊന്നും ശ്രദ്ധിക്കാൻ തോന്നുന്നില്ല.
ബിയർ അവനു കൊടുത്തു നേരെ വീട്ടിലേക്കു നടന്നു. എനിക്ക് വിശപ്പില്ല അമ്മ കഴിച്ചിട്ട് കിടന്നോളാൻ പറഞ്ഞു ഞാൻ പോയി കിടന്നു. എന്നിട്ട് അവളെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു ഫോൺ വെച്ച്.എന്നും എന്റെ മാറിലെ ചൂടേറ്റ് ഉറങ്ങിയിരുന്ന അവളെ പറ്റിയിട്ടു അപ്പോൾ ഓർത്തു. എന്നെ മാറ്റി മറിച്ചതു അവളാണ്. അവളുടെ സ്നേഹം ആണ്. അതുകൊണ്ടു തന്നെ അവൾ ഇല്ലാത്ത കൊണ്ട് എന്തോ ഒരു വീർപ്പുമുട്ടൽ.
പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ നിമിഷം തൊട്ട് അവൾ എന്നെ നിലം തൊടിച്ചിട്ടില്ല… അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു എപ്പോളും ശല്യപെടുത്തും. നട്ടപ്പാതിരക്കു എണീറ്റ് ഇരുന്നു മസാല ദോശ വേണം… പുളിമാങ്ങ വേണം എന്നൊക്കെ പറയുമ്പോൾ കാലു മടക്കി ഒരെണ്ണം കൊടുക്കാൻ തോന്നാറുണ്ട് പിന്നെ അവളെ അങ്ങനെ ആക്കിതു ഞാൻ തന്നെ ആണല്ലോ എന്നോർത്ത് ക്ഷെമിക്കും.
എന്റെ കൈപിടിച്ച് വീട്ടിൽ വന്നപ്പോൾ തുടങ്ങിയ അവളുടെ കൊച്ചു കൊച്ചു വാശികളും പിണക്കവും ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളും ഓർത്തു കിടന്നു എപ്പോളോ ഉറങ്ങിപ്പോയി. രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോൾ ആണ് എഴുന്നേറ്റത്..അവൾ ആയിരുന്നു.ഹലോ ഇച്ചായോ എഴുന്നേറ്റില്ലേ. എനിക്കറിയാം ഞാൻ ഇല്ലാത്ത കൊണ്ട് പോത്തു പോലെ കിടന്നു ഉറങ്ങുമെന്ന്. ജോലിക്ക് പോവേണ്ടതല്ലേ വേഗന്ന് എഴുന്നേറ്റോ ഇല്ലെങ്കിൽ ഞാൻ വിളിച്ചോണ്ട് ഇരിക്കും.“ഓ ഞാൻ എഴുന്നേറ്റു.
നല്ല കുട്ടി. മോൻ പോയി പല്ല് തേച്ചു കുളിച്ചു ഫുഡ് കഴിച്ചു ജോലിക്കു പോവാൻ നോക്ക്.കുറച്ചു ഷർട്ടും ജീൻസും ഞാൻ അലക്കി തേച്ച് അലമാരയിൽ വെച്ചിട്ടുണ്ട് ഇച്ചായ.. പിന്നെ പോവും മുൻപ് എന്നെ വിളിക്കണേ.ഓ ശെരി മാഡം. എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.ദേഷ്യത്തിനു പകരം അപ്പോൾ എനിക്ക് ചിരിയാണ് വന്നത്.. അവളുടെ വീട്ടിൽ ഇരുന്നു കൊണ്ട് പോലും എന്റെ കാര്യത്തിൽ അവൾ എത്രത്തോളം ശ്രദ്ധിക്കുന്നു എന്നോർത്ത്..
ഞാൻ എഴുന്നേറ്റു പോയി ഫ്രഷ് ആയി കഴിച്ചു ജോലിക്കു പോവാൻ തയ്യാർ ആയി. പക്ഷെ എന്തോ മനസ്സിന് ഒരു സുഖമില്ല അവളെ കാണാഞ്ഞിട്ട് എന്തോപോലെ. പോയി കണ്ടാലോ എന്നോർത്തു. പക്ഷേ ഇന്നലെ അവൾ പോയതല്ലേ ഒള്ളൂ ഇന്ന് ഞാൻ ഞാൻ അങ്ങോട്ട് കേറി ചെന്നാൽ അവർ എന്ത് വിചാരിക്കും. ആകെ നാണക്കേട് ആവും. എന്തെങ്കിലും പറഞ്ഞു കേറി ചെല്ലാമെന്നു വെച്ചാൽ എന്തു പറഞ്ഞു ചെല്ലും. ഒരു എത്തും പിടിയും കിട്ടാതെ ഇരുന്നപ്പോൾ ആണ് എന്റെ കണ്ണിൽ അത് പെട്ടത്. മേശപുറത്തു ഇരിക്കുന്ന അവളുടെ ടെഡിബിയർ.അവളുടെ ജീവനാണ് അത്. അവൾ ജോലിക്കു പോയി ആദ്യമായി കിട്ടിയ ശമ്പളത്തിൽ വാങ്ങിയതാണ്.
അന്ന് തൊട്ട് ഊണിലും ഉറക്കത്തിലും അവൾക്കു ആ ടെഡി ബിയർ വേണം.. അതില്ലാതെ ഉറങ്ങില്ല അവൾ. ഒളിച്ചോടുമ്പോൾ സാധാരണ കാമുകിമാർ അവരുടെ ഡ്രസ്സ് തുടങ്ങിയ സാധങ്ങൾ എടുത്തോണ്ടാവും പോവുക…. എന്നാൽ എന്റെ ഈ കാമുകി വന്നത് ഈ ടെഡിബിയർ ആയിട്ടാണ്. ടെഡി ബിയർ മാത്രം എടുത്തു കാമുകന്റെ കൂടെ ഒളിച്ചോടിയ ലോകത്തെ ആദ്യത്തെ കാമുകി ആയിരിക്കും എന്റെ കെട്ടിയോൾ. അവൾക് അത്രയ്ക്ക് ഇഷ്ടമാണ് ആ ടെഡി ബിയർ. ഇന്നലെ ഇവിടുന്നു പോവുന്ന സങ്കടത്തിൽ എടുക്കാൻ മറന്നതാവും അവൾ.
ആ വിഷമത്തിൽ ആവും ഇന്നലെ രാത്രി പോലും ഇതിനെ കുറിച്ച് അവൾ പറഞ്ഞില്ല. എന്നായാലും ഇത് കൊടുക്കാൻ എന്നും പറഞ്ഞങ്ങു ചെല്ലാം. രാത്രി എന്നെ കെട്ടിപിടിച്ചു കിടക്കുന്നതിനു പകരം അവൾ അതും കെട്ടിപിടിച്ചാണ് ഉറങ്ങാറ് … സത്യം പറഞ്ഞാൽ അപ്പോൾ ഒക്കെ ഇതെടുത്തു ദുരോട്ടു കളഞ്ഞാലോന്ന് പോലും ആലോചിച്ചിട്ടുണ്ട്. എന്നായാലും ഇതിനെ കൊണ്ട് ഇപ്പോൾ ആണ് എനിക്ക് ഒരു ഉപകാരം ഉണ്ടാവുന്നത്. ഫോൺ എടുത്തു ജോലിക്കു പോവാണെന്നു അവളോട് വിളിച്ചു പറഞ്ഞിട്ട് നേരെ അവളുടെ വീട്ടിലേക് പോയി.. ഉച്ചയോടു അടുത്ത് ഞാൻ അവളുടെ വീട്ടിൽ എത്തി..അമ്മയാണ് വാതിൽ തുറന്നത്.ഹാ മോനെ ഇന്നെന്താ ജോലിക്ക് പോയില്ലേ.
ഇല്ലമ്മേ ഞാൻ ഇന്നു ലീവ് എടുത്തു. അവൾ ഒരു കാര്യം എടുക്കാൻ മറന്നു അത് കൊടുക്കാന്നു വെച്ച് വന്നതാ.എന്റെ ശബ്ദം കേട്ടതും റൂമിൽ നിന്നും അവൾ നടന്നെത്തി.ഇച്ചായൻ ജോലിക്കു പോവാണെന്നു പറഞ്ഞിട്ട് എന്താ ഇങ്ങോട്ട് വന്നത്.നിനക്കിതു തരാൻ വന്നതാ….. നിനക്ക് മറവി കൂടുതൽ ആണ് ഇതെടുക്കാതെ ആണ് നീ വന്നത്. അതുകാരണം കൊണ്ടാണ് ബാക്കിയുള്ളവൻ വെറുതെ ലീവ് എടുത്തു വന്നത് എന്ത്…..
എന്ത് മറന്നു എന്നാ നീ തുറന്നു നോക്ക് എന്ന് പറഞ്ഞു കൈയിൽ ഇരുന്ന കൂട് ഞാൻ അവൾക്കു കൊടുത്തു.അവൾ അത് വാങ്ങി പൊതി തുറന്നു നോക്കി ചിരിച്ചു.അവളുടെ അമ്മ എന്താന്ന് അറിയാതെ ആകാംഷയോടെ നോക്കി നിന്നു.അവൾ അത് പുറത്തെടുത്തു. ഈ ടെഡിബിയർ തരാൻ ആണോ ഇച്ചായൻ ലീവും എടുത്ത് വന്നതെന്ന് പറഞ്ഞു അവൾ ചിരി തുടങ്ങി കൂട്ടത്തിൽ അവളുടെ അമ്മയും.അതുപിന്നെ ഇതില്ലാതെ നീ കിടന്നു ഉറങ്ങാറില്ലലോ അതുകൊണ്ട് കൊണ്ടു വന്നതാ ചമ്മിയ മുഖത്തോടെ ഞാൻ പറഞ്ഞു ഒപ്പിച്ചു.
മോൻ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിന്നു.എന്താടി കോപ്പേ ഒരുമാതിരി ആക്കി ചിരിക്കുന്നത്.മോനെ ഇച്ചായ സത്യം പറ നിങ്ങൾക്കു എന്നെ കാണാതെ ഇരിക്കാൻ പറ്റാഞ്ഞിട്ടു അല്ലെ ഇതും പൊക്കി പിടിച്ചു വന്നത്.പിന്നെ കോപ്പ് ഞാൻ ഇത് തരാൻ വേണ്ടി മാത്രം വന്നതാ.ഇച്ചായോ…..
എന്റെ മുഖത്തേക്ക് ഒന്നു നോക്കിക്കേ എന്നിട്ട് എന്റെ പൊന്നു മോൻ സത്യം പറ.പിടിക്കപ്പെട്ടു എന്ന് എനിക്ക് മനസ്സിൽ ആയി ഇനി ഒള്ള കാര്യം പറഞ്ഞേക്കാം ഇല്ലെങ്കിൽ അവൾ തോണ്ടി തോണ്ടി ചോദിച്ചു കൊണ്ടിരിക്കും.നിന്റെ ഓഞ്ഞ ചിരി നിർത്തു ഞാൻ നിന്നെ കാണാൻ വേണ്ടി തന്നെയാ വന്നത്.. നീ ഇല്ലാതെ ഒരു രസവും ഇല്ലടി. നിന്നെ വല്ലാതെ മിസ്സ് ചെയ്തു.
അങ്ങനെ സത്യം പറ എന്റെ കെട്ടിയോനെ എനിക്ക് അറിഞ്ഞുടെ നിങ്ങളെ…. ഞാൻ ചോദിച്ചതല്ലേ ഞാൻ പോണോ എന്ന് അപ്പോൾ എന്തൊക്കെ ജാഡ ആയിരുന്നു എന്നിട്ട് ഇപ്പോളോ.
ചമ്മിയ ചിരിയും ചിരിച്ചു ഞാൻ നിന്നു.ഡാ പൊട്ടൻ ഇച്ചായ ഞാൻ ഈ ടെഡിബിയർ മറന്നു വെച്ചതല്ല.“പിന്നെ…മനപ്പൂർവം വെച്ചതാ. നിങ്ങളെ കാണാതെ എനിക്കും ഇരിക്കാൻ പറ്റില്ല. എനിക്ക് നിങ്ങളെ കാണണം. നിങ്ങൾ ഒന്നു ഇങ്ങോട്ട് വരുവോ എന്ന് ചോദിച്ചു ഞാൻ വിളിച്ചാൽ നിങ്ങൾ ഒടുക്കത്തെ ജാഡ ഇടും എന്ന് എനിക്കറിയാം അതുകൊണ്ട് തന്നെ ഇതിന്റെ പേരിൽ നിങ്ങളെ വിളിച്ചു വരുത്താലോ എന്ന് വിചാരിച്ചു ചെയ്തതാ.
പക്ഷെ ഞാൻ പറയും മുൻപ് നിങ്ങൾ ഇതും കൊണ്ട് ഇങ്ങു വന്നു.ഡി കള്ളി നീ ആള് കൊള്ളാല്ലോ.ഡി നമുക്ക് വീട്ടിലേക്കു തിരിച്ചു പോയാലോ.. നീ ഇല്ലാതെ എനിക്ക് പറ്റില്ല.അയ്യോ ഇച്ചായ അതിനു ഞാൻ ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഒള്ളൂ ഇപ്പോൾ പോവണം എന്ന് പറഞ്ഞാൽ അവർ സമ്മതിക്കില്ല.
എന്നാ വാടി നമുക്ക് ഒന്നൂടി ഒളിച്ചോടാം.ഓക്കേ ഇച്ചായ വാ പോയേക്കാം എന്ന് പറഞ്ഞു അവൾ ചിരിച്ചു.
പ്രണയം എന്ന നൂല് ഇഴയിൽ കോർത്ത താലിയിൽ ഒന്നായതു രണ്ടു ശരീരങ്ങൾ മാത്രം അല്ല, രണ്ടു മനസ്സുകൾ കൂടിയാണ്. ഞങ്ങളുടെ പ്രണയം ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
.
Love and Love Only❤❤❤

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...