Showing posts with label എന്റെ ഡയറി കുറിപ്പുകൾ. Show all posts
Showing posts with label എന്റെ ഡയറി കുറിപ്പുകൾ. Show all posts

Monday, June 20, 2022

എന്റെ ചിന്ത

 


നിശബ്ധനായിരുന്നതിന്റെ പേരിൽ 
എനിക്ക് ഒരിക്കലും ദുഖിക്കേണ്ടി വന്നിട്ടില്ല,
 പക്ഷെ 
സംസാരിച്ചതിന്റെ പേരിൽ 
പലപ്പോഴും ദുഖിക്കേണ്ടി വന്നിട്ടുണ്ട്.!!! 

എന്റെ ഡയറി കുറിപ്പുകൾ (20/06/2022)

 


ഇന്ന് എന്റെ വെഡിങ് ആനിവേഴ്സറി ആയിരുന്നു, വളരെ സന്തോഷത്തോടെ തന്നെയായിരുന്നു ഇന്നും മറ്റു ദിവസത്തെ പോലെ, പ്രവാസി ആയതുകൊണ്ട് രാവിലെ തന്നെ ഉറക്കം ഒകെ എഴുനേറ്റു കുളിയും കാര്യങ്ങളുമൊക്കെ കഴിഞ്ഞപ്പോൾ ഭാര്യ Breakfast ഒകെ റെഡി ആക്കി വെച്ചിരിക്കുന്നു, അതും കഴിച്ചു ഓഫീസിലേക്ക് ഇറങ്ങി. ഞാൻ സാധാരണ കൂട്ടുകാരന്റെ കാറിൽ ആണ് വരാറുള്ളത് അതനുസരിച്ചു അവന്റെ ഫോൺ വിളി വന്നപ്പോൾ ഞാൻ കാർ വരുന്ന സ്ഥലത്തു എത്തി അവിടുന്ന് അവനുമായി ഓഫീസിൽ എത്തി.

പ്രവാസികൾക്ക് വെഡിങ് ആനിവേഴ്സറി എന്നൊക്കെ പറയുന്നത് ചെറിയ ആഘോഷങ്ങൾ ഒകെ തന്നെയാണ് പക്ഷെ അത്തരം ആഘോഷങ്ങൾക്കൊന്നും ഞാൻ മുതിർന്നില്ല എങ്കിലും ചെറിയൊരു കേക്ക് തലേന്ന് തന്നെ മേടിച്ചു, അത് രാത്രി തന്നെ മുറിക്കുകയും ചെയ്യ്തു, അതോടെ എന്റെ ആഘോഷങ്ങൾ തീരുകയും ചെയ്യ്തു.

ഞാനൊരു പ്രവാസി


 

ഞാനൊരു പ്രവാസി,
പ്രയാസങ്ങളുടെ ഭാണ്ഡകെട്ടുകൾ മറ്റൊരാളെ പോലെ
എന്നെയും ഒരു പ്രവാസിയാക്കി,
പ്രയാസങ്ങൾ കുറച്ചു കുറഞ്ഞതോടെ കൂടെയുണ്ടായിരുന്നവർ പോലും മറക്കാൻ തുടങ്ങി ഞാൻ എന്ന പ്രവാസിയെ,

എന്നാൽ ഞാൻ എന്ന പ്രവാസിയുടെ പ്രയാസങ്ങൾ അവിടെയും കഴിയുന്നതല്ല,
ഒന്ന് തീരും മുന്പേ അടുത്തത് വന്നു ചേരുന്ന പ്രവാസജീവിതത്തിന്റെ പ്രയാസങ്ങൾ എന്റെകൂടെ തന്നേ ഉണ്ടായിരുന്നു,

സാദ്ധ്യതകൾ വർധിച്ചപ്പോഴും ഞാൻ എന്ന പ്രവാസിയോട് സംസാരിക്കാൻ എന്റെ വിഷമതകൾ ചോദിച്ചറിയാൻ ആർക്കും സമയമില്ല,
ആരെയും തെറ്റുപറയാൻ പറ്റില്ല,

വല്ലപ്പോഴുംമൊക്കെ ഒരു യാത്ര പോകുമ്പോൾ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടാൽ,
അതുപോലെ തന്നേ വല്ലപ്പോഴും സൗഹൃദങ്ങൾകൊന്നിച്ചു ആഹാരം കഴിക്കുന്നതിന്റെ ഒക്കെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ,
അവൻ അവിടെ അടിച്ചുപൊളിയെന്നു വാഴ്ത്തുന്നു എനിക്ക് ചുറ്റുമുള്ള സമൂഹം..!!!

ഒരു വിളിപ്പാടകലെ പലതും ഉള്ളിൽ ഒതുക്കി അങ്ങനെ കാലങ്ങൾ കഴിക്കാൻ വിധിച്ചവനാണ് ഞാൻ എന്ന പ്രവാസി എന്നൊരു ഓർമപ്പെടുത്തൽ എനിക്ക് ചുറ്റും നിന്നു എന്നേ ബലപെടുത്തുന്നു!!!

 അതെ ഞാനൊരു പ്രവാസിയാണ്

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...