📖 നോമ്പുകാല യാത്ര 📖 (Day-36)
എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
(യോഹന്നാന്‍ 12 : 46)
വെറുതെ ഒന്ന് കണ്ണടയ്ക്കാൻ പറഞ്ഞാൽ യാതൊരു മടിയുമില്ലാതെ കണ്ണടയ്ക്കും. എന്നാൽ ഇനിയുള്ള ജീവിതം മുഴുവൻ കണ്ണടച്ചു നടന്നോ എന്ന് ആരെങ്കിലും പറഞ്ഞാൽ പറയുന്നവനെ നമ്മൾ പരിഹസിക്കും. ചുരുക്കത്തിൽ അന്ധകാരം ഇഷ്ടമല്ല എന്ന്. സുവിശേഷത്തിലൂടെ ഈശോ പറയുന്നു:
നിങ്ങൾ അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിനായിട്ടാണ് വെളിച്ചമായ ഞാൻ ലോകത്തിലേക്ക് വന്നത്. ഒരുകാര്യം വ്യക്തം: ഈശോ വെളിച്ചം ആണെന്നും അവൻ ലോകത്തിലേക്ക് വന്നത് അവന്റെ വെളിച്ചത്തിലേക്ക് ഞാനും എത്തിച്ചേരാൻ വേണ്ടിയാണെന്നും. പുറമേയുള്ള ഇരുട്ടിനെ അകറ്റാൻ പലമാർഗ്ഗങ്ങളും അറിയാം. എന്നാൽ ഉള്ളിലെ ഇരുട്ടിൽ പ്രകാശം നിറയ്ക്കാൻ ഞാൻ എന്തുമാത്രം നിത്യപ്രകാശത്തെ ആഗ്രഹിക്കുന്നു? ക്രിസ്തു പ്രകാശോർജ്ജമായി എന്റെ അരികിലുണ്ട്. ഞാൻ സ്വിച്ച് ഓൺ ചെയ്തു അത് സ്വീകരിക്കണം. അപ്പോൾ അന്ധകാരം മാറി ഞാൻ പ്രകാശത്താൽ ശോഭിക്കും.
"അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല"
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)
No comments:
Post a Comment
Thank You