CHARACTERS
1.
ജെറെമിയ
- PREJI PAPPACHAN
2. മലാക്കിയാൽ
- SAM VETTIYAAR
3. തിമന്നിയോസ് - JIBIN MATHEW
4.ശലോമോൻ
- BINU VARGHESE
5. ന്യായാധിപൻ - MANOJ
POOVELLI
6. കർഷകൻ -
JOEL BIJU
7. ഭടൻ -
MERWIN & ABIN
8. ആരാച്ചാർ - MILAN
9. എസ്തർ - ACHU
10. ആമിത്ത - BABLU
11. മഹാപുരോഹിതൻ - KEVIN
BIJU
STORY CONCEPT - SAM VETTIYAR
WRITTEN/DIRECTION – ROBIN
TITUS
(BIBLE WORDS : 1 KINGS 3:1-28)
ഈ
സംരഭത്തിന്
വിജയത്തിനായി
മുന്നിലും
പിന്നിലും
പ്രവർത്തിച്ച
ചെറുതും
വലുതുമായ
സഹായ
സഹകരണങ്ങൾ
നൽകിയ
എല്ലാ
നല്ലവരായ
വെക്തികളോടും
സ്നേഹത്തിന്റെ
ഭാഷയിൽ
നന്ദി
രേഖപ്പെടുത്തി
കൊള്ളുന്നു!!!
SCENE -1
“അരങ്ങിൽ-----മഹാപുരോഹിതൻ -സോളമൻ-ന്യായാധിപൻ-പടയാളി
’’സോളമന് ബലിയർപ്പിക്കാനായി ബലിപീഠം തയാറാകുന്നു‘’
‘’ഒരു ഗാനത്തിന്റെ
അകമ്പടിയോടു സോളമൻ രംഗപ്രവേശം ചെയ്യുന്നു’’
രാജാവ്- ഇസ്രായേലിന്റെ ദൈവമായ കർത്താവു വാഴ്ത്തപ്പെടട്ടെ!!! അങ്ങയുടെ മുന്നിൽ നിന്ന്,ഇരുകൈകളും നീട്ടി,ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്ന ഏവനും,അങ്ങയുടെ അനുഗ്രഹങ്ങൾ ധാരാളമായി നൽകേണമേ. (വണങ്ങുന്നു)
ദൈവം- സോളമൻ സോളമൻ, നിന്റെ ആത്മാർത്ഥമായ പ്രാർത്ഥന എന്റെ കാതുകളിൽ എത്തിയിരിക്കുന്നു.വിശ്വാസത്തോടെയുള്ള പ്രാർത്ഥന ഒരിക്കലും നിരസിക്കപ്പെടുകയില്ല
എന്തനുഗ്രഹമാണ് ഞാൻ
നിനക്ക് നൽകേണ്ടത്.
രാജാവ്- ദൈവമായ കർത്താവു വാഴ്ത്തപ്പെടട്ടെ,എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദ് വിശ്വസ്തതയോടും നീതിബോധത്തോടും, പരമാനന്ദഹൃദയത്തോടും കൂടെ അവിടുത്തെ മുമ്പിൽ വ്യാപരിച്ചു.അവന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഒരു മകനെ അങ്ങ് നൽകുകയും ചെയ്യ്തു.എന്റെ ദൈവമായ കർത്താവേ ഭരണപരിചയമില്ലാത്തൊരു ബാലൻ ആയിട്ടുപോലും എന്റെ പിതാവ് എന്നെ രാജാവായി വാഴിച്ചു.ഒരു മഹാജനതയുടെ നടുവിലാണ് ഈ ദാസൻ,ആകയാൽ
നന്മയും തിന്മയും വിവേചിച്ചറിഞ്ഞു അങ്ങേ ജനത്തെ ഭരിക്കാൻ മതിയായ വിവേകം ഈ ദാസന് നൽകി
അനുഗ്രഹിക്കണമേ. (വണങ്ങുന്നു)
ദൈവം- നീ ദീഘായുസ്സും സമ്പത്തും ശത്രുസംഹാരവും
ആവിശ്യപെടാതെ നീതിനിർവഹണത്തിന് വേണ്ട വിവേകം
മാത്രം ആവിശ്യപെട്ടതിനാൽ, ജ്ഞാനം,വിവേകം ധാരാളമായി നിനക്ക് ഞാൻ നൽകും.നിന്റെ ജീവിതകാലം
മുഴുവൻ സമ്പത്തും മഹത്വവും മറ്റൊരു രാജാവിന് ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും.നിന്റെ
പിതാവായ ദാവീദിനെ പോലെ എന്റെ നിയമങ്ങളും കല്പനകളും പാലിക്കുകയും, എന്റെ മാർഗത്തിൽ ചരിക്കുകയും
ചെയ്യ്താൽ നിനക്ക് ദീർഘായുസ്സ് നൽകി നിന്നെ ഞാൻ അനുഗ്രഹിക്കും. ലോകാവസാനംവരെ സോളമന്റെ
നീതിബോധം സകല ജനങ്ങളും പ്രകീർത്തികും.
‘’ഒരു ഗാനത്തിന്റെ അകമ്പടിയോടു സോളമൻ പോകുന്നു!!!
SCENE -2
“അരങ്ങിൽ ----- ജെറമിയ --- മലക്കിയേൽ---തിമാനിയോസ്”
സംഗീത അകമ്പടിയോടെ ജെറമിയായും മലാക്കിയേലും പ്രവേശിക്കുന്നു!!!
" ഗലീലിയ കടപ്പുറത്തു, പണ്ടൊരു മുക്കുവൻ വലയറിഞ്ഞു,
(വലയിൽ കുടുങ്ങിയതോ പൊന്നിൻകുടം, പവിഴം നിറഞ്ഞൊരാ പൊന്നിന്കുടം)"
ജെറമിയ-
ഭാരമേറിയ
കേട്ട്
എന്തിനു
ഇങ്ങനെ
ചുമരിൽ
പേറുന്നു,അതങ്ങു കാളവണ്ടി കൂട്ടിനുള്ളിൽ
തന്നെ
വെച്ചുകൂടായിരുന്നോ,ഹും,വിഴുപ്പു ചുമന്നു ചുമന്നു അതൊരു ശീലമായി പോയി അല്ലേ.
മലാക്കിയേൽ-
(ചെറിയൊരു ചിരിയോടെ) നാടോടികളായ
സഞ്ചാരികൾക്കു
ചുമലിൽ
ഒരു
ഭാണ്ഡകെട്ടെടുക്കുന്നത്
ഒരു
ഭാരമല്ല,അലങ്കാരമാണ്.
വിലപിടിപ്പുള്ള
ചില
വസ്തുക്കളും
കുറച്ചു
ദനാറകളുമാണ്
ഈ
കെട്ടിൽ,
പരിചിതമല്ലാത്ത
ദേശമല്ലേ,തസ്കരന്മാർ
പതിയിരിപ്പുണ്ടോ
എന്ന്
പറയാനാകില്ലലോ!!!
ജെറമിയ-
ഹേ:
ഇവിടം
ശാന്തമാണ്,
അതിർത്തി
മുറിച്ചു
കടക്കുമ്പോൾ
തന്നെ
എന്റെ
മനം
കവർന്ന
ഭൂപ്രദേശമാണ്
ഇവിടം.
ഹരിതകംബളം
കൊണ്ട്
പൊതിഞ്ഞ
താഴ്വാരങ്ങൾ,
സുന്ദരകുസുമങ്ങളാൽ
മൂടപ്പെട്ട
പാതയോരങ്ങൾ,
സുഖന്ധവാഹിനിയായ
ഇളംതെന്നൽ,
സ്പടികംപോലെ
തെളിഞ്ഞ
ജലമുള്ള
തടാകം.
ഇത്ര
മനോഹരമായ
പ്രദേശം
തസ്കരന്മാരുടെ
വിഹാരകേന്ദ്രമാകാനുള്ള
സാധ്യത
ലവലേശമില്ല!!!
അണിയറയിൽ ചെറു
സംഗീതം കേൾക്കാം
"ഹൊയാരാ ഹൊയാരാ...
കനകവിളയും മണ്ണിൽനിന്ന് ഞങ്ങൾ
കരമുയർത്തി തലയുയർത്തി ഞങ്ങൾ
മാളോരേ മാതളകൂട്ടരെ വന്നാട്ടെ
യെരുശലേമിൻ പാടവം തന്നാട്ടെ... തന്നാട്ടെ...തന്നാട്ടെ...തന്നാട്ടെ"
മലാക്കിയേൽ- വല്ലാത്ത
പ്രതേകതയുള്ള
പ്രദേശം
തന്നെയാണ്
ഇവിടം,
കേൾക്കുന്നില്ലേ
പാടം
കൊയ്ത്
തിമിർക്കുന്ന
ചുണകുട്ടന്മാരായ
ഫെലിസ്റ്റ്കായന്മാരുടെ
ഗാനം
കേട്ടില്ലേ.
ഇവിടെ
എല്ലാവരും
ആനന്ദത്തിലാറാടി
നടക്കുകയാണ്,
അതിശയകരം
തന്നെ!!!
ജെറമിയ-
അതിശയകരമായ
ദേശം
തന്നെ,ഈ കണ്ട
കാലത്തിനിടയ്ക്കു
ദേശങ്ങൾ
അനവധി
ചുറ്റി
സഞ്ചരിച്ചുവെങ്കിലും
ഇതുപോലെയുള്ള
ദേശം
ഉലകിലൊന്നും
കണ്ടിട്ടില്ല,
ഏതാണ്
ഈ
ദേശം?
ആരാണ്
ഇവിടുത്തെ
ഭരണാധികാരി???
“തിമാനിയോസിന്റെ
രംഗപ്രവേശനം”
തിമാനിയോസ്- സഞ്ചാരികളെ...സംശയിക്കണ്ട,ചരിത്രം ഉറങ്ങുന്ന യെരുശലേമിൻ
നഗരിയുടെ
പ്രാന്ത
പ്രദേശത്താണ്
നിങ്ങൾ
എത്തി
നില്കുന്നത്.
ജ്ഞാനികളിൽ
ജ്ഞാനിയായ
ശലമോൻ
രാജാവിന്റെ
സല്ഭരണത്തിനു
കീർത്തി
കേട്ട
യെരുശലേമിന്റെ
വീഥിയിലൂടെ
നടക്കുമ്പോൾ
ആപത്ത്ശങ്ക
തെല്ലും
വേണ്ട.
യൂഫ്രട്ടീസിന്റെ
തീരം
മുതൽ
അങ്ങ്
നൈൽ
നദിയുടെ
തീരം
വരെയുള്ള
പ്രദേശങ്ങൾ
ദാവീദിന്റെ
പുത്രനായ
ശലമോൻ
രാജാവിന്റെ
അധീനതയിലാണ്.
മലാക്കിയേൽ-
അദൃശ്യരൂപികളായ
ദൈവഗണങ്ങൾക്കു
മഹത്വം,
ജീവിതയാത്രയുടെ
ഈ
സായത്തനവേളയിൽ,
മഹാനായ
ശലമോന്റെ
ദേശത്തു
കാലുകുത്താൻ
കഴിഞ്ഞത്
മഹാഭാഗ്യം
(കൈകൂപ്പി)
തിമാനിയോസ്-
പ്രതിഭാധനനായ
ഞങ്ങളുടെ
തിരുമനസ്സിനെ
കുറിച്ച്
കാടും
മേടും
കടന്നെത്തിയ
വൈദേശിക
സഞ്ചാരികളായ
നിങ്ങളും
കേട്ടിരിക്കുന്നു!!!
മലാക്കിയേൽ-
യേഥെഷ്ട്ടം
കേട്ടിരിക്കുന്നു.
സമാനതകളില്ലാത്ത
സൗഭാഗ്യ
സമ്പന്നതകളുടെ
ഉടമ,
മഹത്തായ
പിതൃപാരമ്പര്യം
കൈമുതലായി
ഉള്ളവൻ,
ബുദ്ധിവ്യൈഭവത്തിലും
ജ്ഞാനവ്യൈഭവത്തിലും
അതുല്യൻ!!!
ജെറമിയ-
തീർന്നില്ല,
ശലമോന്റെ
കീർത്തി
കേട്ടറിഞ്ഞു
കാതങ്ങൾ
ആയിരം
താണ്ടി
യെരുശലേമിലെത്തിയ
ഷേബാ
രാജ്ഞിയെ
അമ്പരിപ്പിച്ചു
സൗന്ദര്യം.അവരുടെ അളന്നു മുറിച്ച ചോദ്യങ്ങൾക്കു
കൃത്യതയാർന്ന
ഉത്തരങ്ങൾ
നൽകി
അവരെ
നിഷ്പ്രഭവയാക്കിയ
വൈഭവം!!!
മലാക്കിയേൽ-
കടുത്ത
സൗന്ദര്യആരാധകൻ
പ്രേമാതുരനായ
രാജാവ്
എന്നത്
കൂടി
കേട്ടിരിക്കുന്നു.
" എന്റെ
പ്രിയേ
നീ
സുന്ദരിയാണ്,
മൂടുപടത്തിനുള്ളിൽ
നിന്റെ
കണ്ണുകൾ
ഇണപ്രാവുകളെ
പോലെയാണ്,ഗിലിയാദ് മലംചെരുവുകളിലേക്കു
ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റത്തെ
പോലെയാണ്
നിന്റെ
കേശഭാരം"
എന്ന്
പ്രേമപൂർവം
പാടിയതും
ഇതേ
ശലമോൻ
രാജാവ്
തന്നെയല്ലേ!!!
തിമാനിയോസ്-
മതി
മതി...പറഞ്ഞാലും പറഞ്ഞാലും തീരില്ല, സൗന്ദര്യത്തിന്റെ
അന്ധനായ
ആരാധകനാണ്
അദ്ദേഹം,വശ്യചാരുതയാർന്ന
പ്രകർതിയെ
മനസ്സിൽ
പരിണയിക്കുന്നവൻ!!!
"മൂന്നുപേരും
ചിരിക്കുന്നു"
തിമാനിയോസ്-
രസികന്മാരായ
സഞ്ചാരികളെ,
നിങ്ങൾ
ഞങ്ങളുടെ
ശലമോൻ
രാജാവിന്റെ
ശരിക്കുള്ള
ആരാധകർ
തന്നെ,
അതാ
ഉയർന്നു
നിൽക്കുന്ന
ഗോപുരങ്ങൾ
കണ്ടില്ലേ,
ശലമോൻ
പണികഴിപ്പിച്ച
യെരുശലേം
ദേവാലയത്തിന്റെ
ഗോപുരങ്ങളാണത്.
അരനാഴിക
നേരം
കടന്നാൽ
നഗരഹൃദയത്തിൽ
ഉള്ള
ദേവാലയാങ്കണത്തിൽ
എത്താം.
നാളെ
പ്രഭാതത്തിൽ
ആലയത്തിന്റെ
നടുത്തളത്തിൽ
ശലമോൻ
രാജാവ്
പ്രജകളുടെ
ആവലാതികൾ
കേൾക്കുവാൻ
എത്തും.
അവിടെ
അഴിയാകുരുകുകളായ
പല
പ്രശ്നങ്ങൾക്കും
അദ്ദേഹം
പരിഹാരങ്ങൾ
ഓതും.
അപാരജ്ഞാനം
പ്രകടമാകുന്ന
ശലമോന്റെ
നീതി
നിർവഹണ
പാഠം
നിങ്ങൾക്കു
നേരിട്ടു
കാണാം!!!
ജെറമിയ-
സൂര്യനുദിക്കും
മുൻപ്
ഞങ്ങൾ
അവിടെ
എത്തും,
ശലമോന്റെ
ആലയത്തിൽ
എത്തുവാൻ
ഞങ്ങൾക്ക്
തിരക്കായി...!!!
SCENE -3
ന്യായാധിപൻ- ഇയാൾ
അബിമലായിൽ,
നഗരാതിർത്തിയുടെ
വടക്കുകിഴക്കിൻ
പ്രവേശിയിലെ
ഒരു
ദരിദ്രകുടുംബത്തിന്റെ
നാഥൻ,
മൂന്നുപതിറ്റാണ്ടു
കാലം
ഇയാളൊരു
ഭുയുടമയുടെ
കൃഷിയിടങ്ങളിൽ
കഠിനാധ്വാനം
ചെയ്യ്തു,
പെരുമഴയുള്ള
ഒരു
രാത്രിയിൽ
പാടവരമ്പുകൾ
തടകെട്ടി
നിർത്തുന്നതിനിടയിൽ
അപകടത്തിൽപെട്ട്
ഇയാൾ
വികലാംങ്കനും
നിത്യരോഗിയുമായി.അധ്വാനിക്കുവാനുള്ള
ശേഷി
നഷ്ടപെട്ട
ഈ
മനുഷ്യനെ
ഭുയുടമ
നിർദ്ദയം
ആട്ടിപുറത്താക്കി.
നിസ്സഹായനായി
അങ്ങയുടെ
ദയകായി
കേഴുകയാണ്
ഇയാൾ..
രാജാവ്-
പ്രവിശ്യ
ന്യായാധിപന്മാരുടെ
വിധികൾ
ഇയാൾക്ക്
അനുകൂലമായിരുന്നില്ലേ.
ന്യായാധിപൻ-
വിധി
വൈരിത്യം
എന്നല്ലാതെ
എന്ത്
പറയാൻ,
ഇയാളുടെ
വാസസ്ഥലം
അടങ്ങുന്ന
പ്രവിശ്യയിലെ
ന്യായാധിപൻ
ഇയാളുടെ
യജമാനൻ
തന്നെയാണ്.
സൗകര്യപൂർവം
അയാൾ....
രാജാവ്-
പാടില്ല,
ശലമോന്റെ
രാജ്യാതിർത്തിക്കുള്ളിൽ
ന്യായത്തെ
അന്യായമാക്കുന്ന
ഒരു
ന്യായാധിപനും
വേണ്ട,
അയാളെ
ഉടനടി
സ്ഥാനഭ്രഷ്ടനാക്കുക,
യുദ്ധകാലാടിസ്ഥാനത്തിൽ
അയാളുടെ
സ്ഥാപകജംഗമ
വസ്തുക്കൾ
കണ്ടുകെട്ടുക.
രാജാവ്-
മൂന്ന്
പതിറ്റാണ്ടുകാലം
അധ്വാനിച്ച
ഈ
മനുഷ്യനും
കുടുംബത്തിനും
ശിഷ്ടകാലം
ജീവിക്കാനുള്ള
സമ്പത്തു
അയാളുടെ
സ്വത്തിൽ
നിന്നുതന്നെ
അനുവദിച്ചു
കൊടുക്കൂ..അപകടത്തിൽ സംഭവിച്ച വൈകല്യം ചികിൽസിച്ചു
ഭേദമാകാൻ
മുതിർന്ന
ഭിഷ്യകരന്മാരെ
ഏർപ്പാടാക്കു!!!
കർഷകൻ രാജാവിനെ താണുവീണു നമസ്കരിക്കുന്നു!!!
തുടർന്ന് ഭടനുമായി പുറത്തേക്കു പോകുന്നു...
ന്യായാധിപൻ-
പ്രഭാത
വന്ദനം
കഴിഞ്ഞു
പ്രാതൽ
പോലും
കഴിക്കാതെ
അങ്ങ്
ഈ
നീതിപീഠത്തിൽ
കയറിയതാണ്,
നൂറുകണക്കിന്
വ്യവഹാരങ്ങൾക്കു
അങ്ങ്
പരിഹാരമോതി
കഴിഞ്ഞു,
പലതും
അതികഠിനമായ
കൂനകുരുകുകൾ,
ഇനിയല്പം
വിശ്രമമാകാം..!!!
രാജാവ്-
ന്യായം
കാംഷിച്ചെത്തുന്നവർക്
അത്
ലഭിക്കുമ്പോൾ
ഉണ്ടാക്കുന്ന
സന്തോഷം,
അവരുടെ
വദനങ്ങളിൽ
പ്രകടമാകുന്ന
ആശ്വാസം,
ഇവനൽകുന്ന
സംതൃപ്തി,
വിഭവസമൃദ്ധമായ
പ്രാതലിനേക്കാൾ
എത്രയോ
വലുതാണ്.
പുറത്തു
സ്ത്രികൾ
തമ്മിലുള്ള
സംസാരം
കേൾക്കാം,
കുഞ്ഞിന്റെ
കരച്ചിലും
മുഴങ്ങി
കേൾക്കുന്നു...''ഇവാൻ എന്റെ കുഞ്ഞാണ്'' എന്നുള്ള മുറവിളികളും...
രാജാവ്-
ഈ
മഹാസാമ്രാജ്യത്തിനെ
അധിപനായ
നമ്മുടെ
മുമ്പിലും
തർക്ക
കോലാഹലങ്ങളോ,
നിയത്രണമില്ലാതെ
കൺഠ
പ്രഷോഭം
നടത്തി
കലഹിക്കുന്ന
ആ
സ്ത്രീജനങ്ങളെ
ഈ
നീതിപീഠത്തിന്റെ
മുമ്പിൽ
എത്തിക്കൂ..
ന്യായാധിപൻ-
അതിർത്തി
ഗ്രാമമായ
മാർവാണിയിൽ
നിന്നെത്തിയ
രണ്ടു
വിധവകൾ,
ഒരുത്തിയുടെ
കൈയിൽ
തേജസുറ്റ
ഒരു
ആൺകുഞ്ഞും,
രണ്ടാളും
ആ
കുഞ്ഞിന്റെമേൽ
അവകാശവാദമുന്നയിച്ചു
പരസ്പരം
പോരടിക്കുന്നു.
ആ സ്ത്രീകളെ അകത്തേക്കു കൂട്ടി കൊണ്ടു വരൂ...
ഭടൻ
സ്ത്രീകളുമായി
പ്രവേശിക്കുന്നു…..
ന്യായാധിപൻ-
നിർത്തു
ഈ
അസബന്ധനാടകം,
നിങ്ങൾ
നില്കുന്നത്
രാജാധിരാജനായ
ശലമോന്റെ
സന്നധിയിലാണെന്നു
വിസ്മരിക്കരുത്,
ചോദിക്കുന്ന
ചോദ്യങ്ങൾക്കു
കൃത്യതയാർന്ന
ഉത്തരങ്ങൾ
നൽകുക!!!
രാജാവ്- ഹേ
വഴക്കടിക്കുന്ന
യെരുശലേമിൻ
വനിതകളെ,
തികച്ചും
സങ്കീർണമായ
ഒരു
പ്രശ്നവുമായാണ്
നിങ്ങൾ
നമ്മുടെ
മുന്നിൽ
നില്കുന്നത്.
ഓമനത്തം
തുളുമ്പുന്ന
ഒരു
കുഞ്ഞും,അവന്റെ മാതൃത്യത്തിനു
വേണ്ടി
അവകാശവാദം
ഉന്നയിക്കുന്ന
രണ്ടു
അമ്മമാരും,
എന്താണ്...എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം???
എസ്തേർ-
തിരുമനസ്സേ,ഏറെക്കാലമായി
ഇവരോട്
ഒന്നിച്ചു,ഒരേ ഭാവനത്തിലാണ്
ഞങ്ങൾ
വസിക്കുന്നത്,മൂന്ന് ദിവസങ്ങളുടെ
വ്യത്യാസത്തിൽ
ഞങ്ങൾ
ഇരുവരും
ഓരോ
ആൺകുഞ്ഞുങ്ങൾക്കു
ജന്മം
നൽകി.
ഒരു
ദിവസം
രാത്രിയുടെ
അന്ത്യയാമങ്ങളിൽ
നിദ്രയിലാണ്ട
നേരത്ത ഇവൾ
ഇവളുടെ
കുഞ്ഞിന്റെ
മീതെ
മറിയുകയും
ആ
കുഞ്ഞു
മരണപ്പെടുകയും
ചെയ്യ്തു.ഗാഢനിദ്രയിലമർന്നുപോയ
എന്റെ
അടുക്കൽ
ആ
കുഞ്ഞിന്റെ
ശരീരം
ഉപേക്ഷിച്ചു
ഇവൾ
എന്റെ
ഓമനകുഞ്ഞിനേയുമെടുത്ത
കടന്നുകളഞ്ഞു...(കരയുന്നു) കുഞ്ഞിനെ തേടി ചെന്ന എന്നെ അവൾ ആട്ടിപ്പുറത്താക്കി,
അധിക്ഷേപിച്ചും,അപമാനിച്ചും
ഇവരെന്നെ
പുറത്താക്കി..
(കരയുന്നു)
ആമിത്ത- തിരുമനസേ,
ഇവളുടെ
ജല്പനങ്ങൾ
അങ്ങ്
വിശ്വസിക്കരുത്,
ഇവൾ
കല്ലുവെച്ച
നുണ
പറയുന്നു,
ഇവൻ
എന്റെ
മകനാണ്,
എന്റെ
മാത്രം
ഓമനക്കുട്ടൻ...
രാജാവ്-
(ചിരിച്ചു കൊണ്ട് പറയുന്നു)
അസുഖകരമായ
ഈ
സമസ്യയ്ക്കു
മുന്നിൽ,
അസ്വസ്ഥചിത്തമായ
മനസ്സുമായി
നാം
നില്കുന്നു.ഇവരിൽ ഒരാൾ ശരിയും ഒരാൾ തെറ്റുമാണ്,
ഒരാൾ
സത്യം
പറയുമ്പോൾ
മറ്റൊരാൾ
അസത്യം
മാത്രം
പറയുന്നു,
ന്യായാധിപശ്രേഷ്ട്ട
സമാനമായ
പ്രശ്നങ്ങൾ
കൈകാര്യം
ചെയ്യ്ത
അങ്ങയുടെ
അഭിപ്രായമറിയാൻ
നമ്മുക്ക്
താല്പര്യമുണ്ട്...
(ഇങ്ങനെ പറഞ്ഞുകൊണ്ട് രാജാവ് തന്റെ ഇരിപ്പിടത്തിൽ പോയി ഇരിക്കുന്നു)
ന്യായാധിപൻ-
പ്രവിശ്യാ
ന്യായാധിപന്മാർ
പരാജയപ്പെട്ട
ഈ
ഗൗരവവിഷയത്തിന്
മുന്നിൽ
ഞാനും
ഉത്തരം
കിട്ടാതെ
പകച്ചു
നിൽക്കുകയാണ്
തിരുമനസേ
(വണങ്ങി കൊണ്ട്)
രാജാവ്
- മഹാപുരോഹിത,
എന്താണ്
അങ്ങയുടെ
അഭിപ്രായം..
രാജാവ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നു, തുടർന്ന് പറയുന്നു..
രാജാവ്- ഗൗരവതരമായ
ഈ
വിഷയത്തിന്
ഉത്തരം
നാം
നൽകാം,
ഈ
കുഞ്ഞിന്റെ
മാതൃത്വത്തിനു
അവകാശികളായി
ഇവർ
രണ്ടുപേരും
ഉണ്ടെന്നിരിക്കെ,
ഈ
കുഞ്ഞിനെ
ഇവർക്കു
രണ്ടുപേർക്കുമായി
വീതിച്ചു
നൽകാം.
ന്യായാധിപൻ-
കുഞ്ഞിനെ
വീതം
വെയ്ക്കുകയോ...!!!
അങ്ങ്
പറഞ്ഞു
വരുന്നത്:
ഭടൻ
- ഉത്തരവ്
പോലെ..
ആമിത്ത-
അങ്ങനെയെങ്കിൽ
അങ്ങനെ,
കൊണ്ടുപോയിക്കൊള്ളൂ,
തിരുമനസ്സിന്റെ
തീരുമാനം
കടുത്തതാണെങ്കിലും
അതുതന്നെയാണ്
അഭികാമ്യം.അവൾക്കു കുഞ്ഞിനെ ലഭിക്കുന്നതിനേക്കാൾ
അതങ്ങു
ഇല്ലാതാവുന്നതാണ്
നല്ലതു,
എനിക്കില്ലാത്തത്
അവൾക്കും
വേണ്ട..
മഹാപുരോഹിതൻ
- ഓമനത്തം
തുളുമ്പുന്ന
ഈ
കുഞ്ഞിനെ
കീറിമുറിക്കേണ്ടതായി
ത്തുണ്ടോ!!!
രാജാവും
മഹാപുരോഹിതനും ന്യായാധിപനും
മുഖത്തോടു മുഖത്തോടു
നോക്കുന്നു!!!
(ആരാച്ചാർ വരുന്നു)
രാജാവ്-
മൂർച്ചയുള്ള
ഖണ്ഡകം
കൊണ്ട്
ഈ
കുഞ്ഞിനെ
രണ്ടായി
മുറിച്ചു
ഒരു
ഭാഗം
ഇവൾക്കും
മറുഭാഗം
അവൾക്കും
നൽകുക,
കിട്ടിയതുകൊണ്ട് സായൂജ്യം
അടഞ്ഞു
ഇരുവരും
മടങ്ങാട്ടെ!!!
രാജാവ് ആരാച്ചാരോട് - നിർത്തു, അവൾക്കു
പറയാനുള്ളത്
നാം
കേൾക്കട്ടെ
എസ്തേർ
- എന്റെ
കുഞ്ഞിനെ
കീറിമുറിക്കരുതേ,
അവനെ
കൊല്ലരുതേ,(കരഞ്ഞു
കൊണ്ട്) കുഞ്ഞിനെ
അവൾക്കു
തന്നെ
കൊടുത്തുകൊള്ളൂ,
അവൻ
ജീവിച്ചിരിക്കുന്നത്
കണ്ടാൽ
മാത്രം
മതി
എനിക്ക്.
അവനെ
കൊല്ലരുത്
തിരുമനസ്സേ, എന്റെ
കുഞ്ഞിനെ
കൊല്ലരുതേ
തിരുമനസ്സേ,(മുട്ടുകുത്തി കേഴുന്നു)
എന്റെ
കുഞ്ഞിനെ
കൊല്ലരുതേ....
രാജാവ് ആരാച്ചാരോട് പോകുവാൻ പറയുന്നു
രാജാവ്-
പിഞ്ചുകുഞ്ഞിന്റെ
ജീവൻ
രക്ഷിക്കുവാൻ
വേണ്ടി
അവനെ
എന്നന്നേയ്ക്കുമായി
വിട്ടുകൊടുക്കുവാൻ
തയാറായ
ഈ
വനിതയാണ്
ഈ
കുഞ്ഞിന്റെ
യഥാർത്ഥ
മാതാവ്..
മഹാപുരോഹിതാ
കരഞ്ഞും
വിലപിച്ചും
നിൽക്കുന്ന
സ്നേഹസമ്പന്നയായ
ഈ
മാതാവിന്
ആ
കുഞ്ഞിനെ
കൈമാറൂ,
കുലീനയായ
വനിതാരത്നമേ,
നിങ്ങളുടെ
നിസ്വാർത്ഥമായ
പുത്രവാത്സല്യത്തിന്
മുന്നിൽ
നാം
ശിരസ്സ്
നമിക്കുന്നു,
ന്യായാധിപശ്രേഷ്ട്ടാ,
വിലപിടിപ്പുള്ള
പാരിദോഷകങ്ങൾ
നൽകി
ഇവളെ
യാത്ര
അയയ്ക്കു...
കുഞ്ഞിനെ നഷ്ട്ടപെട്ടു
മാനസിക
വിഭ്രാന്തിയിലാണ്ടുപോയ
ഇവളെ
ചികിത്സക്ക്
വിധയമാക്കു..!!!
(രാജാവ് കൈകൾ മുകളിലോട്ടു
ഉയർത്തി
പറയുന്നു)
യെരുശലേമിന്റെ മക്കളെ, മാനവികതയുടെ അസ്തിത്വമേ, മാതാവിന്റെ നിസ്വാർത്ഥമായ സ്നേഹം തന്നെയാണ്, വിനാശകാരികളായ സകല ആയുധങ്ങളുടെയും നിർവീര്യമാകുന്നതാണ് അമ്മയുടെ നിർമല സ്നേഹം, പരിശുദ്ധമായ സ്നേഹം കൊണ്ട്, ഈ ലോകത്തെ സമ്പന്നമാകുന്ന, നന്മനിറഞ്ഞ അമ്മമാരെ, നിങ്ങൾക്കു നമോവാദം!!!
സംഗീതത്തിന്റെ ഈരടികൾ കേൾക്കാം...
സഹനത്തിൻ ശാശ്വത രൂപമാണ് 'അമ്മ
ത്യാഗത്തിൻ മൂർത്തിമ ഭാവമാണ് 'അമ്മ
നന്മതൻ സുന്ദര തീരമാണ് 'അമ്മ ''
ജെറമിയ-
ഹേ
തിമാനിയോസ്,
ശലമോന്റെ
ബുദ്ധിവ്യൈഭവവും,
ജ്ഞാനവ്യൈഭവവും
ഞങ്ങൾക്ക്
കാട്ടി
തന്നതിന്
ഞങ്ങൾ
നിങ്ങളൂടെ
നന്ദി
പറയുന്നു!!!
FINAL SONG
ശുഭം
No comments:
Post a Comment
Thank You