Tuesday, October 15, 2019

Malayalam Song Lyrics : വൈശാഖ സന്ധ്യേ

വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
അരുമസഖി തന് അധര കാന്തിയോ
ഓമനേ... പറയൂ നീ
വിണ്ണില് നിന്നും പാറി വന്ന ലാവണ്യമേ...
വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
അരുമസഖി തന് അധര കാന്തിയോ..

ഒരു യുഗം ഞാന് തപസ്സിരുന്നു ഒന്നു കാണുവാന്
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്ന്നൂ
ഒരു യുഗം ഞാന് തപസ്സിരുന്നു ഒന്നു കാണുവാന്
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്ന്നൂ
മൂകമാം എന് മനസ്സില് ഗാനമായ് നീ ഉണര്ന്നു...
മൂകമാം എന് മനസ്സില് ഗാനമായ് നീ ഉണര്ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം...

വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
അരുമസഖി തന് അധര കാന്തിയോ

മലരിതളില് മണിശലഭം വീണു മയങ്ങി
രതിനദിയില് ജലതരംഗം നീളെ മുഴങ്ങി.
മലരിതളില് മണിശലഭം വീണു മയങ്ങി
രതിനദിയില് ജലതരംഗം നീളെ മുഴങ്ങി
നീറുമെന് പ്രാണനില് നീ ആശതന് തേനൊഴുക്കി.
നീറുമെന് പ്രാണനില് നീ ആശതന് തേനൊഴുക്കി
പുളക മുകുളമേന്തി രാഗ വൃന്ദാവനം

വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
അരുമസഖി തന് അധര കാന്തിയോ
ഓമനേ... പറയൂ നീ
വിണ്ണില് നിന്നും പാറി വന്ന ലാവണ്യമേ.
വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
അരുമസഖി തന് അധര കാന്തിയോ!!!


No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...