📖 നോമ്പുകാല യാത്ര 📖 (Day-33)
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
(യോഹന്നാന്‍ 8 : 51)
ദൈവം ബഹുമാനിച്ചവരെ നമ്മളും ബഹുമാനിക്കുന്നു. അവരാണ് പേരു വിളിക്കപ്പെട്ട വിശുദ്ധർ. പേരു വിളിക്കാത്തവരെ, ദുഃഖിക്കേണ്ട. കർത്താവിന്റെ വചനം പാലിച്ചാൽ നമ്മളും സ്മരിക്കപ്പെടും.
മരണം എന്റെ ശരീരത്തെ ഇല്ലാതാക്കിയാലും വചനാധിഷ്ഠിതമായ എന്റെ ജീവിതം മനുഷ്യമനസ്സുകളിൽ മരിക്കുകയില്ല. അന്നു യഹൂദർക്ക് ഇത് പിടികിട്ടിയില്ല. അവർ ക്രിസ്തുവിനെ എറിയാൻ കല്ലുകൾ എടുത്തു. അവരുടെ നിയമം എത്രയോ പേര് കുരിശിലേറ്റി. എന്നാൽ വചനമായ ക്രിസ്തുവിന്റെ കൂടെ ക്രൂശിക്കപ്പെട്ട വലതു ഭാഗത്തുളള കള്ളന്റെ ക്രൂശുമരണമേ സുവിശേഷങ്ങളിൽ വിജയ ചരിത്രമായി വായിക്കപ്പെടുന്നുള്ളൂ. വചനം ജീവിച്ചവനെ സ്വന്തമാക്കി, എന്റെ ജീവിതം നല്ലതായി വായിക്കപ്പെടണോ അല്ലാതെ വായിക്കപ്പെടണോ എന്ന് ചിന്തിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും ഞാൻ തന്നെ.
"ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്"
(എഫേസോസ് 2 : 19).
No comments:
Post a Comment
Thank You