Wednesday, April 6, 2022

📖 നോമ്പുകാല യാത്ര 📖 (Day-34)

📖 നോമ്പുകാല യാത്ര 📖 (Day-34)

അതിനാല്‍, ദൈവം സംയോജിപ്പിച്ചത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
(മര്‍ക്കോസ്‌ 10 : 9)

പണ്ട് കണ്ട ഒരു പരസ്യം ഓർക്കുന്നു. 'ഹൃദയങ്ങൾ വരെ ഒട്ടിക്കാൻ ഈ പശ കൊണ്ട് സാധിക്കും.' എന്നാൽ, ഇന്ന് ഒട്ടി ചേർന്നിരിക്കുന്നത് വേർതിരിക്കുന്ന പ്രവണതയാണ് ചുറ്റും.

 ക്രിസ്തു നമ്മളോട് പറയുന്നു: "ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ". ഭർത്താവിന് ഭാര്യയേയും ഭാര്യക്ക് ഭർത്താവിനേയും അവർക്ക് മക്കളെയും ദൈവം സംയോജിപ്പിച്ചതാണ്. എന്തുകൊണ്ടാവാം വേർപ്പെടുത്തരുത് എന്ന് അവിടുന്ന് പറയുന്നത്? എല്ലാവരും ദൈവദാനം ആണെന്നും ദൈവത്തിന്റെ അനുഗ്രഹങ്ങൾ സമയാസമയങ്ങളിൽ ചൊരിയപ്പെടുന്നത് ദാനമായി കിട്ടിയവരിൽ നിന്നാണെന്നും തിരിച്ചറിയണം.

ദൈവം ചേർത്തവർക്കിടയിൽ അവിടുന്നില്ലെങ്കിൽ, എന്റെ കുടുംബത്തിന്റെ പ്രശ്നത്തിന് ആരെ പഴിചാരാൻ പറ്റും? "ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്പ്പെടുത്താന്‍ സാധിച്ചേക്കാം. രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല"
(സഭാപ്രസംഗകന്‍ 4 : 12).

ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ🙏🙏🙏

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...