Wednesday, June 13, 2018

ഒരു നിമിഷം ഒന്ന് ചിന്തിക്കാൻ

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക....

♻♻♻♻♻♻♻
--------------------------------------------

*1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.*

*2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ.* *അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം  സമ്മാനിക്കുന്നു.*

*3- അധ്വാനിക്കുന്നവന്  വൈകിയാണെങ്കിലും ഒരു നാൾ വിജയം* *ലഭിക്കും*.

*4- നാമറിയാതെ ഏതു നിമിഷവും* *കെട്ടുപോകുന്ന ഒരു  വിളക്കാണ് നമ്മുടെ ജീവൻ.*

*5-  നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.*

*6- ആരോഗ്യവും നിർഭയത്വവും, ക്ഷമയും. മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട  നിധികൾ.*

*7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.*

*8-  ജീവിതം ഒരുനാൾ  അവസാനിക്കുമെന്ന് അറിയാമെങ്കിലും  മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു.* *തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.*

*9-  കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ  നിങ്ങളെ കേള്ക്കാൻ  കൂടെയുള്ളവർ തയ്യാറാവും.*

*10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.*

*11- പൊങ്ങച്ചം പറയുന്നവർ അധികവും  ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.*

*12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും  ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.*

*13-  മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട്  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.*

*14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന്  ആരും  തിന്മകളെ  വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.*

*15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല
എന്നതാണ് എന്റെ സങ്കടം.*
-----------

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...