💥നോബുകാല യാത്ര💥 (Day - 4)
അനന്തരം, പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു.
യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.
(മത്തായി 4 : 1-2)
മരുഭൂമിയിൽ 40 ദിവസം സാത്താന്റെ പ്രലോഭനതെ അതിജീവിക്കാനും സ്വന്തം ജടികഭിലാശങ്ങളെ മറികടക്കാനും ഉപവാസത്തിലൂടെ യേശുവിനു സാധിച്ചു. അതുപോലെ നമ്മക്കുണ്ടാവുന്ന ജടികഭിലാശങ്ങളെ മറികടന്നുകൊണ്ടു സാത്താന്റെ പ്രലോഭനതെ ജയിക്കുവാൻ ഉപവാസം നമ്മെ സഹായിക്കുന്നു.
ചോദിക്കുന്നതെല്ലാം കൊടുത്ത് നാം ശരീരത്തെ തൃപ്തിപ്പെടുത്തരുത്. അത് പിന്നീട് ആത്മാവിന്റെ പ്രചോദനങ്ങളോട് മറുതലിക്കും. പ്രതിസന്ധികളിൽ അതിന് പിടിച്ചുനിൽക്കാനാവില്ലഎന്ന വി.റീത്തയുടെ വാക്കുകളെ ഓർക്കാം.
ഈ നോമ്പ് കാലത്തിൽ ജഡികാഭികാഷങ്ങൾക്കെതിരെ ഉപവാസം,ആശയടക്കം എന്നീ ആയുധങ്ങളാൽ പൊരുതാനുള്ള കൃപയ്ക്കായി നമ്മുക്ക് പ്രാർത്ഥിക്കാം!!!
#Lent2022 #lentenseason #നോമ്പ്
No comments:
Post a Comment
Thank You