Monday, June 11, 2018

പ്രണയം തുറന്നു പറയാൻ കുറച്ചു വഴികളുമായി ഞാൻ നിങ്ങളുടെ സ്വന്തം റോബിച്ചായൻ....!!!


ഒരു പെൺകുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാൽ അത് തുറന്നു പറയുക  എന്നത് ബോയ്സിനെ സംബന്ധിച്ച ഒരു കീറ മുട്ടിയാണ്., മിക്ക ബോയ്സും കാര്യം മനസ്സിൽ അടക്കിപ്പിടിച്ചു പറയാൻ വയ്യാതെ നടക്കുന്നവരാണ്..! പ്രണയം തുറന്നു പറയേണ്ട രീതിയിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രേമം പോയിട്ട് പിന്നെ ഒരിക്കലും അവളുടെ മുഖത്തു പോലും നോക്കാൻ പറ്റാത്ത  അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്..!! നിങ്ങൾ നിങ്ങളുടെ പ്രണയം തുറന്നു പറയുന്ന രീതി പോലും അവളുടെ മനസ്സിൽ ഏറെ കാലം തങ്ങി നില്കും അത് കൊണ്ട് വെറുതെ ഒരു "I LOVE U" പറയാതെ സമയവും സന്ദർഭവും നോക്കി കാര്യങ്ങൾ മുന്നോട്ട് നീക്കുക വെറുതെ പ്രേമ അഭ്യർത്ഥന നടത്തി പെൺകുട്ടിയെ മടുപ്പിക്കുന്നതിലും  നല്ലതല്ലേ നിങ്ങളുടെ പഴ്സണാലിറ്റിയും,ആത്മാർത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രൊപോസൽ നടത്തുന്നത്...കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറയാതെ സ്റ്റെപ് ബൈ സ്റ്റെപ്  ആയി അവളെ ധരിപ്പിക്കുക!
STEP–1
പെൺകുട്ടിയോട് ഇഷ്ടം തോന്നി കഴിഞ്ഞാൽ എവിടെ വെച്ച എങ്ങനെ  പ്രണയം തുറന്ന് പറയണം എന്ന് മനസ്സിൽ ഉറപ്പിക്കുക (കഴിവതും മൊബൈൽ വഴി പ്രൊപ്പോസ് ചെയ്യാൻ നോക്കരുത്)ഒരു പ്രത്യേക ദിവസത്തിൽ പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നെങ്കിൽ അവളുടെ ബെർത്ഡേയോ മറ്റോ തിരഞ്ഞെടുക്കാം അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രണയം അവൾക് മധുരമുള്ള ഒരു ജന്മദിന സമ്മാനം ആയിരിക്കും എന്തായാലും ആദ്യം അവളോട് എന്ത് പറയും എന്ന് പ്ലാൻ ചെയ്യുക,അത് കഴിഞ്ഞു എവിടെ വെച്ചു പ്രൊപ്പോസ് ചെയ്യണം എന്ന് ആലോചിക്കുക റെസ്റ്റോറന്റ് ആണെങ്കിൽ അത് എവിടെ എങ്ങനെ എപ്പോൾ? മറ്റേതെങ്കിലും സ്ഥലം ആണെങ്കിൽ അങ്ങനെ..പ്ലാൻ ചെയുക
STEP–2
അവളുടെ മുന്നിൽ കാര്യം തുറന്ന് പറയാൻ സ്വയം തയ്യാറാവുക (കുറച്ച പേടി കാണും പുറത്തു കാണിക്കരുത്)നല്ല മൂഡിലേക്ക് വരുക ,കൂടുതൽ റൊമാന്റിക് ആവുക അവൾക്കായി മനോഹരമായ ഒരു ബൊക്കേ വാങ്ങുക,പിന്നെ പ്രണയം തുടിക്കുന്ന ഒരു ഗിഫ്റ് കൂടി വാങ്ങുക ,ബൊക്കേ ചുവന്ന റോസ് ഫ്ലവർസ് കൊണ്ട് ഉള്ളതാണെങ്കിലും സംഗതി മിന്നിച്ചേക്കും....


STEP–3
ഇത് സംഗതി തുറന്ന് പറയേണ്ട സമയം ആണ് അവളുടെ കണ്ണിലേക്ക് മാത്രം കോൺസെൻട്രേറ്റ് ചെയ്ത നിങ്ങളുടെ ഹൃദയം തുറക്കുക അതിനിടെ വിറക്കുകയോ,വാക്കുകൾ വിഴുങ്ങുകയോ ചെയ്യരുത് നിങ്ങളുടെ സ്നേഹം പോലെ ഉറച്ച ഭാവത്തോടെ അവളിൽ നിങ്ങൾക് ഇഷ്ടപെട്ട കാര്യങ്ങൾ പറയുക (ഓവർ ആകരുത്)പറയുന്നത് സത്യം ആയിരിക്കണം., അവളെ വിശ്വസിപ്പിക്കാൻ  എന്ന രീതിയിൽ ആവരുത്!!!
STEP–4
സംസാരത്തിനിടയിൽ, അവൾ നിങ്ങളോടൊപ്പമുള്ള നിമിഷങ്ങളിൽ നിങ്ങൾ എത്രത്തോളം സന്തോഷിക്കുന്നു,അവൾ അടുത്ത ഇല്ലെങ്കിൽ നിങ്ങൾ എത്ര മാത്രം വിഷമിക്കുന്നു എന്ന കാര്യം അവളോട് പറയുക,അവൾക് നിങ്ങളുടെ മനസ്സിൽ എത്രത്തോളം പ്ലേസ്മെന്റ് ഉണ്ട് എന്ന രീതിയിൽ കാര്യം പറയുക.,പരിചയം ഉള്ള പെൺകുട്ടി ആണെങ്കിൽ അവളുടെ കൈ നിങ്ങളുടെ കയ്യിൽ എടുക്കാം,അല്ലെങ്കിൽ മെല്ലെ വിരലുകളിൽ ടച്ച് ചെയ്ത സംസാരിക്കുക വലിയ പരിചയം ഇല്ലാത്ത പെൺകുട്ടി ആണെകിൽ പരീക്ഷണം വേണ്ട (പണി പാളും).!
STEP–5
ലാസ്റ് സ്റ്റെപ്.. സ്റ്റെപ്പിൽ നിങ്ങൾക് അവളെ ഇഷ്ടമാണെന്നു അവൾ മനസിലാക്കിയിരിക്കണം,ഇതിനായി "ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു" എന്നോ., "നിന്നെ പ്രണയിക്കുന്ന കാര്യം ഞാൻ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്" എന്നോ ഞാൻ നിന്നെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന് എന്നോ പറയുക.,simply "ഞാൻ നിന്നെ പ്രണയിക്കുന്നു" എന്ന് പറയുക. (ബോർ അടിപ്പിക്കാതെ വളരെ റൊമാന്റിക് ആയി പറയണം) മോശമായ ലങ്ങേജിലൂടെയോ, ആംഗ്യങ്ങളിലൂടെയോ മനസ്സ് തുറക്കാൻ ശ്രമിക്കരുത്....അവൾക് എന്നെന്നും ഓർക്കാനുള്ള ഒരു സുന്ദര നിമിഷം ആയിരിക്കണം അത്
മുകളിൽ പറഞ്ഞ സ്റ്റെപ്സ് ഒന്ന് ട്രൈ ചെയ്ത നോക്ക് ഒരു ചെറു പുഞ്ചിരിയോടെ അവൾ  നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും."തീർച്ച "
(NB:"അടി കിട്ടിയാൽ ആരും എന്നെ ഒന്നും പറയരുത്")

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...