Thursday, May 27, 2021

പറയുവാൻ ഇതാദ്യമായ് വരികൾ മായേ - Malayalam Movie ഇഷ്‌ക്

 


പറയുവാൻ ഇതാദ്യമായ് വരികൾ മായേ...
മിഴികളിൽ ഒരായിരം മഴവിൽ പോലേ...
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...
പതിയെ ഞാൻ തൊടുന്നതും അവളോ മായും...
തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂടേ..
നൂറാണു നിന്റെ ചിറകിനു ചേലെഴും തൂവാലേ...
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും...
തേൻകണങ്ങൾ തിളങ്ങും നേരം പിന്നെയും... 

പറയുവാൻ ഇതാദ്യമായ് വരികൾ മായേ...
മിഴികളിൽ ഒരായിരം മഴവിൽ പോലേ...
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...
പതിയെ ഞാൻ തൊടുന്നതും അവളോ മായും...

മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം...
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം...
ഒരു പൂക്കാലം കൺകളിലാടുന്നൂ...
രാവെതോ വെൺനദിയാവുന്നൂ...
കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ...
നിലാവിതൾ മെനഞ്ഞൊരാ കൂട് തേടിയോ...
ഓ.... ഓ...

പറയുവാൻ ഇതാദ്യമായ് വരികൾ മായേ...
മിഴികളിൽ ഒരായിരം മഴവിൽ പോലേ...
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...
പതിയെ ഞാൻ തൊടുന്നതും അവളോ മായും...
ഓ.... ഓ.... ആ....


Music: ജേക്സ് ബിജോയ്
Lyricist: ജോ പോൾ
Singer: 
നേഹ എസ് നായർ,
സിദ് ശ്രീറാം
Film/album: ഇഷ്‌ക്
Year: 2019 


Thanks your Support

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...