#വചനചിന്ത
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്‌ടതകളിലും നിന്ന് അവനെ രക്‌ഷിക്കുകയും ചെയ്‌തു.
(സങ്കീര്‍ത്തനങ്ങള്‍ 34 : 6)
നമ്മളിൽ പലരും ജീവിതത്തിന്റെ പല മേഖലകളിലും വേദനയുടെ കയ്പ്പ്നുഭവിച്ചിട്ടുള്ളവരാണ്, കണ്ണുനീരിന്റെ നോവ് അനുഭവിച്ചിട്ടുള്ളവരാണ്.
എന്നാൽ ഇന്ന് ദൈവം നമ്മളോട് പറയുന്നത് നീ ദൈവസന്നിധിയിൽ കണ്ണുനീരോടു നിന്നിട്ടുണ്ടങ്കിൽ, വേദനയോടെ അവിടുത്തെ സന്നിധിയിൽ അഭയംപ്രാപിച്ചിട്ടുണ്ടങ്കിൽ നമ്മളെ അവൻ രക്ഷിക്കുക തന്നെ ചൈയ്യും എന്നാണു,
നമ്മുടെ കണ്ണുനീരിനെ മാനിക്കുന്ന ഒരു ദൈവം നമ്മുടെ ഇടയിലുണ്ട്,
നമ്മുടെ ആവശ്യങ്ങളുടെ മധ്യ നമ്മുക്ക് സഹായകമായ ഒരു കർത്താവു നമ്മോടൊപ്പമുണ്ട്,
ആയതിനാൽ ദൈവം ഒരുക്കുന്ന ആ രക്ഷ പ്രാപിക്കാൻ വിശ്വാസത്തോടെ അവന്റെ സന്നിധിയിൽ ആയിരിക്കാനായി നമ്മുക്ക് ഇന്നേദിവസം പ്രാർത്ഥിക്കാം🙏
No comments:
Post a Comment
Thank You