Tuesday, March 8, 2022

📖 നോമ്പുകാല യാത്ര 📖 (Day-8) - ജാഗരൂകാരായിരിക്കുക

📖 നോമ്പുകാല യാത്ര 📖 (Day-8)

അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന്‌ അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്‌.
(ലൂക്കാ 12 : 15)

നമ്മുടെ ജീവിതം പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം നമ്മുടെ പല ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളായി മാറുന്നതു കൊണ്ടാണ്. അത്യാഗ്രഹങ്ങൾക്കു വേണ്ടി പലപ്പോഴും നമ്മൾ സഞ്ചരിക്കുന്നത് തിന്മയുടെ വഴിയിലൂടെയായിരിക്കും.
അതുകൊണ്ട് ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളായി മാറാതിരിക്കാൻ നമ്മൾ ജാഗ്രത പാലിക്കുവാൻ പരിശ്രമിക്കണം.

ഈ നോമ്പ് കാലത്ത് നമ്മുടെ ആഗ്രഹങ്ങൾ ഈശോയെ പ്രതി ഉപേക്ഷിക്കുവാൻ നമുക്കെല്ലാവർക്കും പരിശ്രമിക്കാം. ദൈവത്തിന്റെ തണലിൽ നമ്മുക്ക് അഭയം പ്രാപിക്കാം.
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻

#lent #lentenseason #Lent2022 #Lenten

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...