Wednesday, December 6, 2023

Dec 07 | പുൽക്കൂട് തേടി - ക്രിസ്തുമസ് വിളംബരം


 സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്‌ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
(ലൂക്കാ 2 : 13-14)

 

ക്രിസ്തുമസ് ഇങ്ങടുക്കുകയാണ്,
ഉണ്ണീശോയുടെ വരവിനായി കാത്തിരിക്കുമ്പോൾ,
നമ്മുടെ ചെവികളിൽ മുഴങ്ങികേൾക്കുന്ന ഒരു സദ്വാർത്ത
അഥവാ വിളംബരം ഇല്ലേ,

"അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം
ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം"
എന്നത്,

വാക്കുകൾ നമ്മോട് ചോദിക്കുന്നുണ്ട് ചിലതൊക്കെ...

ലാളിത്യ സമ്പന്നതയും, സമാധാന നിധിയും, കൃപയുടെ മാധുര്യവും കൈമുതലായവന് വന്നു പിറക്കാൻ,

നിന്റെ ഹൃദയത്തിന്റെ ആഴങ്ങൾ നീ തുറന്നു കൊടുത്തോ,

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന നിത്യപ്രകാശത്തിന്റെ
സൂര്യനെ കാണാൻ,

നിന്റെ ഹൃദയത്തിന്റെ ആഴങ്ങൾ നീ തുറന്നു കൊടുത്തോ,

ഇതുവരെയും ഇല്ലാ എന്നാണെങ്കിൽ,

ഇനിയെങ്കിലും,

നമ്മുക്ക് നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ ദൈവമഹത്വത്തിന്റെ സാമീപ്യം അനുഭവിക്കാനും, നമ്മളിലൂടെ മറ്റുള്ളവർക്കും അത് അനുഭവവേദ്യമാക്കുവാനുമായി തുറന്നു കൊടുക്കാം.

 

ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...