Thursday, December 7, 2023

Dec 08 | പുൽക്കൂട് തേടി - ക്രിസ്തുമസ് ഔഷധം

 


എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും

ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.

(യോഹന്നാൻ 6 : 56)

 

സ്വർഗീയ പിതാവ് ഉത്ഭവ പാപം നീക്കി,

മാതാവ് വഴി ലോകത്തിനു നൽകപ്പെട്ട ദിവ്യ ഔഷധമാണ് ക്രിസ്തു.

ക്രിസ്തു തന്റെ പീഡാനുഭവ ദിനങ്ങളിൽ,

തന്റെ പിതാവ് സ്നേഹിച്ച മനുഷ്യർക്കായി,

തന്റെ തിരുശരീര രക്തങ്ങൾ,

ഭക്ഷിക്കാനും, പാനം ചെയ്യാനുമായി ദിവ്യകാരുണ്യം നൽകി.

ക്രിസ്തു തന്റെ പിതാവിന്റെ സന്നിധിയിലേക്ക് പോയെങ്കിലും,

ഇന്നും നമ്മുടെ ഇടയിൽ ദിവ്യ ഔഷധമായി ദിവ്യകാരുണ്യം ജീവിക്കുന്നു.

 

ദിവ്യകാരുണ്യമാകുന്ന ദിവ്യൗഷധം നമ്മോട് ചോദിക്കുന്നുണ്ട് ചിലത്,

 

ജീവിതത്തിൽ എത്രയോ ദിവസങ്ങളിൽ, അവസരമുണ്ടായിട്ടും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാതിരുന്നിട്ടില്ലേ നാമൊക്കെ?

തിരുപിറവി നാളിലെങ്കിലും പ്രാർത്ഥനയോടെ, കുമ്പസാരിച്ച്, കൊതിയോടെ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാൻ നമുക്കാവുമോ?

 

ദിവ്യൗഷധമായ ദിവ്യകാരുണ്യം കൊതിയോടെ സ്വീകരിക്കാൻ,

പ്രാർത്ഥനയുടെ സ്നേഹച്ചൂടിൽ അണുവിമുക്തമാക്കപ്പെട്ട്,

ഒപ്പം കുമ്പസാരത്താൽ ശുദ്ധീകരിക്കപ്പെട്ട്,

ക്രിസ്തുമസ് കാലത്തെ നമ്മുക്ക് വരവേൽക്കാം!!!

 

 

ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...