"ഏതൊരുവനും സ്വന്തം നന്‍മ
കാംക്‌ഷിക്കാതെ അയല്‍ക്കാരന്റെ
നന്മ കാംക്‌ഷിക്കട്ടെ.
(1 കോറിന്തോസ് 10 : 24)
ഇത് ക്രിസ്തുമസ് കാലമാണ്, കുട്ടിക്കൾക്കെല്ലാം വളരെ ഇഷ്ടമുള്ള ഒരാളാണ് ക്രിസ്മസ് അപ്പൂപ്പൻ അല്ലങ്കിൽ സാന്താക്ലോസ്. ക്രിസ്തുമസ് കരോൾ വീട്ടിൽ വരുമ്പോൾ കുട്ടികൾക്ക് മിഠായിയും, സമ്മാനവുമായി വരുന്ന സന്തോക്ലോസിനെ നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ അതാണോ ശെരിക്കും സാന്താക്ലോസ്.
ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിക്കാൻ എല്ലാവര്ക്കും ഇഷ്ട്ടമാണ് പക്ഷെ യഥാർത്ഥ ക്രിസ്മസ് അപ്പൂപ്പൻ ആകാൻ എനിക്കോ നിങ്ങൾക്കോ ആകുമോ? ആത്മശോധന ചെയ്‌യേണ്ട കാലമാണിത്..
അപരന്റെ കുറവിൽ നിറവായി മാറാനും,മറ്റൊരുവന്റെ വേദനയിൽ ലേപനമായി മാറാനും,നിന്റെ സ്നേഹിതന്റെ കണ്ണീരിൽ ഒരു തൂവാലയായി മാറാനും കഴിയുന്നുണ്ടങ്കിൽ,
നിന്നിലും ഒരു സാന്താക്ലോസ് ജീവിക്കുന്നു.
നീ ചെയ്യ്ത നന്മയ്ക്കു പകരമായി നിനക്ക് കിട്ടുന്നത് കൈപ്പുനീരായിരിക്കാം,
അതിൽ പരാതിയോ, പരിഭവമോ കാട്ടാതെ,
ഒന്നും പ്രതീക്ഷിക്കാതെ അവരിൽ നിന്നെല്ലാം നടന്നകന്നപ്പോൾ,
നിന്നിൽ നിറഞ്ഞു നിന്ന നന്മയുടെ പ്രതീകമാണ്
സാന്താക്ലോസ്.
നമ്മുക്ക് ഓരോരുത്തർക്കും
നന്മ നശിക്കാത്ത കുറച്ചു മനുഷ്യരുടെയെങ്കിലും,
കാത്തിരിപ്പിന്റെ പൂർത്തീകരണമാകട്ടെ,
ഈ ക്രിസ്തുമസ് രാത്രിയും,സാന്താക്ലോസും.
ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ
No comments:
Post a Comment
Thank You