Sunday, July 1, 2018

ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഫുട്ബോളർ/മനുഷ്യസ്നേഹി (CR7)

പ്രിയ റൊണാൾഡോ, ഇന്ന് നിങ്ങൾക്ക് ഈ ലോകപ്പിൽ നിന്നും തോറ്റു മടങ്ങാനായിരുന്നൂ വിധി.. പക്ഷെ പോർച്ചുഗലിലെ ഒരു ഗ്രാമത്തിൽ വളരെ ദരിദ്രമായ ചുറ്റുപാടിൽ ഒരു തോട്ടക്കാരന്റെ മകനായി ജനിച്ച താങ്കൾ ഇന്ന് ലോകത്തിന്റെ നെറുകയിൽ ചവിട്ടി നിൽക്കുന്നുണ്ടെങ്കിൽ,താങ്കളുടെ പരിശ്രമങ്ങൾക്കും നിശ്ചയദാർഢ്യത്തിനും മുൻപിൽ അസാധ്യമായി നിന്നിട്ടുള്ളത് ഒരു ലോകകപ്പ് നേട്ടമാണെങ്കിൽ കൂടി..
താങ്കൾ തന്നെയാണ് യഥാർത്ഥ ഹീറോ, ഒരുകാലത്ത് ഈ ഭൂഗോളത്തിലെ മഹാ സമുദ്രങ്ങളെ അതിജീവിച്ച പോർച്ചുഗീസ് കപ്പിത്താൻമാരെ പോലെ ഒരു ധീരനായ നായകൻ..പച്ചപരവതാനി വിരിച്ച ഫൂട്ബോൾ മൈതാനത്ത് ഒരു മനുഷ്യജന്മത്തിന് കഴിയും വിധം നിങ്ങൾ പോരാടിയിട്ടുണ്ട്.. ഈ പന്തുകളി പലപ്പോഴും ഇപ്രകാരമാണ്, മികച്ചതിനെ പലപ്പോഴും പുറംതള്ളുന്നതാണ്, അനിശ്ചിതത്വം നിറഞ്ഞതാണ്.. ഹൃദയഭേദകരമാണ്, കണ്ണീരിൽ കുതിർന്ന മുഖങ്ങളും ആഘോഷങ്ങളും ഒരേ മൈതാനത്തിന്റെ ഇരു വശങ്ങളിലും മിന്നി മറയുകയും ചെയ്യുന്നതാണ്.. റോണോ, നിങ്ങൾ ഒരിക്കലും ഒരു പരാജിതനല്ലാ, നിങ്ങൾ മികച്ചൊരു ഒരു പാഠപുസ്തകമാണ്.. പ്രതിബന്ധങ്ങളിൽ പതറാതെ, ദുർബ്ബലമായൊരു സേനയെ കഴിവിന്റെ പരമാവധി മുന്നോട്ട് നയിച്ച ധീരനായൊരു നായകൻ തന്നെയാണ്..തീർച്ചയായും നിങ്ങളെക്കുറിച്ച് വരും തലമുറയ്ക്ക് ഞാൻ പറഞ്ഞ് കൊടുക്കും.. റൊണാൾഡൊ എന്ന പോർച്ചൂഗീസ് നായകനെക്കുറിച്ച്.. റൊണാൾഡോ എന്ന മികച്ചൊരു മനുഷ്യനെ കുറിച്ച്... റൊണാൾഡോ എന്ന പോരാളിയെ കുറിച്ച്..

റൊണാൾഡോ എന്ന മനുഷ്യൻ പ്രതിബന്ധങ്ങളെ എപ്രകാരം അതിജീവിച്ചു എന്നതിനെ കുറിച്ച്..

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...