പ്രെഗ്നന്റ് ആയി ഏഴാം മാസം നാട്ടു നടപ്പ് അനുസരിച്ചു അവളെ വിളിച്ചു കൊണ്ടു പോവാൻ അവളുടെ വീട്ടുകാർ എത്തി. അവരോടൊപ്പം പോവാൻ അവൾക്കു മടി ഉള്ളപോലെ തോന്നി പലവട്ടം അവൾ എന്നോട് ചോദിച്ചു ഞാൻ പോണോ ഇച്ചായ എന്ന്. അവളെ പോലെ തന്നെ അവളെ പിരിഞ്ഞിരിക്കാൻ എനിക്കും വിഷമം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ നാട്ടുനടപ്പ് അല്ലെ, നീ ചെന്നില്ലേൽ നിന്റെ വീട്ടുകാർക്ക് വിഷമം ആവില്ലേ. അവരുടെ പിണക്കം ഒക്കെ മാറി വന്നതല്ലേ അതുകൊണ്ട് നീ ചെല്ല് എന്നൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു.
ഞാൻ പോവുന്നതിനു നിങ്ങൾക്കു ഒരു വിഷമവും ഇല്ലേ.വിഷമമോ എന്തിനു. നീ നിന്റെ വീട്ടിലേക്കു അല്ലെ പോവുന്നത്. നീ നിന്നു കിണുങ്ങാതെ പോവാൻ നോക്ക്.ദുഷ്ട എന്നെ പറഞ്ഞു വിടാൻ എന്താ ധിറുതി. ഞാൻ പോയിട്ട് നിങ്ങൾക്കു തോന്നിയത് പോലെ നടക്കാൻ അല്ലെ. ശെരിയാക്കി തരുന്നുണ്ട് ഞാൻ… എന്നും പറഞ്ഞു മുഖം വീർപ്പിച്ചു അവൾ നടന്നു. പോവാൻ ഇറങ്ങിയപ്പോൾ അവൾ അമ്മയെ കെട്ടിപിടിച്ചു ഒന്ന് കരഞ്ഞു അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
വന്നു കേറിയ അന്ന് മുതൽ മരുമകൾ ആയിട്ടല്ല മകളായിട്ട് ആണ് അമ്മ അവളെ കണ്ടത്. ചിലപ്പോൾ ഒക്കെ എന്നെക്കാൾ അമ്മക്ക് സ്നേഹം അവളോട് ആണോ എന്ന് എനിക്ക് തോന്നിട്ടുണ്ട്. തിരിച്ചു അവൾക്കും അമ്മയോട് അത്ര സ്നേഹം ആയിരുന്നു. നിറകണ്ണുകളോടെ അവൾ പോയപ്പോൾ എന്തോ വല്ലാത്തൊരു വിഷമം തോന്നി.എന്തോ ഒന്ന് നഷ്ടം ആയതുപോലെ.. കുറച്ചു നേരം കിടക്കാമെന്നു ഓർത്തു റൂമിൽ കയറി.
അവിടാകെ അവൾ നിറഞ്ഞു നിൽക്കും പോലെ തോന്നി. സത്യത്തിൽ വീട് ഉറങ്ങിയ പോലെ തോന്നി. അവളുടെ കളിയും ചിരിയും ആയിരുന്നു ഈ വീടിന്റെ സന്തോഷം അത് പെട്ടെന്ന് ഇല്ലാതായപ്പോൾ എന്തോ ഒരു ശൂന്യത പടർന്നു.റൂമിൽ ഇരുന്നാൽ ഭ്രാന്ത് പിടിക്കുമെന്നു തോന്നി പുറത്തേക്കു ഇറങ്ങി.അവളെ ഫോൺ ചെയ്തു..
“ഡി എവിടം വരെ ആയി എത്താറായോ.“എന്റെ ഇച്ചായ ഞങ്ങൾ അവിടുന്ന് പോന്നിട്ടു പത്തു മിനിറ്റ് അല്ലെ ആയൊള്ളു ഇത്ര പെട്ടെന്ന് എങ്ങനാ എത്തുന്നേ. ഞാൻ ചെന്ന ഉടനെ വിളിക്കാം. പിന്നെ ഞാൻ ഇല്ലാന്ന് കരുതി കറങ്ങി തിരിഞ്ഞു നടക്കാമെന്നു വിചാരിക്കണ്ട കേട്ടോ. സമയത്തു കഴിച്ചോണം. അമ്മയോടും കഴിക്കാൻ പറയണേ.
ഓ ശെരി ശെരി നീ ചെന്ന ഉടനെ വിളിക്ക് എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി.
അപ്പോഴേക്കും കുറച്ചു കിളികൾ മുറ്റത്ത് വന്നിരുന്നു. അവൾ ഉള്ളപ്പോൾ അതിനോടൊക്കെ ഓരോന്നു പറഞ്ഞു തീറ്റ കൊടുക്കുന്നത് കാണാം. എന്തായാലും ഞാൻ പോയി കുറച്ചു തീറ്റ എടുത്തു ഇട്ടു കൊടുത്തു. പക്ഷെ ആ പക്ഷികൾ ആരെയോ അന്വേഷിക്കുന്ന പോലെ എനിക്ക് തോന്നി.അവളെ ആയിരിക്കും.
അവളെ കാണാത്ത കൊണ്ടാവാം തീറ്റക്കു ചുറ്റും വട്ടമിട്ടു പറന്നിട്ട് കഴിക്കാതെ പക്ഷികൾ പറന്നകന്നു.കുറച്ചു കഴിഞ്ഞു അവൾ വീട്ടിൽ എത്തി എന്ന് വിളിച്ചു പറഞ്ഞപ്പോൾ ആണ് സമാധാനം ആയതു. എങ്കിലും അവൾ ഇല്ലാത്ത വിഷമം കൊണ്ട് ഒരു ബിയർ കഴിക്കാമെന്നു ഓർത്തു കൂട്ടുകാരനെ വിളിച്ചു ബിയർ മേടിപ്പിച്ചു. ഒരു കവിൾ കുടിച്ചു പിന്നെന്തോ കുടിക്കാൻ തോന്നുന്നില്ല. അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പക്ഷെ അതൊന്നും ശ്രദ്ധിക്കാൻ തോന്നുന്നില്ല.
ബിയർ അവനു കൊടുത്തു നേരെ വീട്ടിലേക്കു നടന്നു. എനിക്ക് വിശപ്പില്ല അമ്മ കഴിച്ചിട്ട് കിടന്നോളാൻ പറഞ്ഞു ഞാൻ പോയി കിടന്നു. എന്നിട്ട് അവളെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു ഫോൺ വെച്ച്.എന്നും എന്റെ മാറിലെ ചൂടേറ്റ് ഉറങ്ങിയിരുന്ന അവളെ പറ്റിയിട്ടു അപ്പോൾ ഓർത്തു. എന്നെ മാറ്റി മറിച്ചതു അവളാണ്. അവളുടെ സ്നേഹം ആണ്. അതുകൊണ്ടു തന്നെ അവൾ ഇല്ലാത്ത കൊണ്ട് എന്തോ ഒരു വീർപ്പുമുട്ടൽ.
പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ നിമിഷം തൊട്ട് അവൾ എന്നെ നിലം തൊടിച്ചിട്ടില്ല… അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു എപ്പോളും ശല്യപെടുത്തും. നട്ടപ്പാതിരക്കു എണീറ്റ് ഇരുന്നു മസാല ദോശ വേണം… പുളിമാങ്ങ വേണം എന്നൊക്കെ പറയുമ്പോൾ കാലു മടക്കി ഒരെണ്ണം കൊടുക്കാൻ തോന്നാറുണ്ട് പിന്നെ അവളെ അങ്ങനെ ആക്കിതു ഞാൻ തന്നെ ആണല്ലോ എന്നോർത്ത് ക്ഷെമിക്കും.
എന്റെ കൈപിടിച്ച് വീട്ടിൽ വന്നപ്പോൾ തുടങ്ങിയ അവളുടെ കൊച്ചു കൊച്ചു വാശികളും പിണക്കവും ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളും ഓർത്തു കിടന്നു എപ്പോളോ ഉറങ്ങിപ്പോയി. രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോൾ ആണ് എഴുന്നേറ്റത്..അവൾ ആയിരുന്നു.ഹലോ ഇച്ചായോ എഴുന്നേറ്റില്ലേ. എനിക്കറിയാം ഞാൻ ഇല്ലാത്ത കൊണ്ട് പോത്തു പോലെ കിടന്നു ഉറങ്ങുമെന്ന്. ജോലിക്ക് പോവേണ്ടതല്ലേ വേഗന്ന് എഴുന്നേറ്റോ ഇല്ലെങ്കിൽ ഞാൻ വിളിച്ചോണ്ട് ഇരിക്കും.“ഓ ഞാൻ എഴുന്നേറ്റു.
നല്ല കുട്ടി. മോൻ പോയി പല്ല് തേച്ചു കുളിച്ചു ഫുഡ് കഴിച്ചു ജോലിക്കു പോവാൻ നോക്ക്.കുറച്ചു ഷർട്ടും ജീൻസും ഞാൻ അലക്കി തേച്ച് അലമാരയിൽ വെച്ചിട്ടുണ്ട് ഇച്ചായ.. പിന്നെ പോവും മുൻപ് എന്നെ വിളിക്കണേ.ഓ ശെരി മാഡം. എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.ദേഷ്യത്തിനു പകരം അപ്പോൾ എനിക്ക് ചിരിയാണ് വന്നത്.. അവളുടെ വീട്ടിൽ ഇരുന്നു കൊണ്ട് പോലും എന്റെ കാര്യത്തിൽ അവൾ എത്രത്തോളം ശ്രദ്ധിക്കുന്നു എന്നോർത്ത്..
ഞാൻ എഴുന്നേറ്റു പോയി ഫ്രഷ് ആയി കഴിച്ചു ജോലിക്കു പോവാൻ തയ്യാർ ആയി. പക്ഷെ എന്തോ മനസ്സിന് ഒരു സുഖമില്ല അവളെ കാണാഞ്ഞിട്ട് എന്തോപോലെ. പോയി കണ്ടാലോ എന്നോർത്തു. പക്ഷേ ഇന്നലെ അവൾ പോയതല്ലേ ഒള്ളൂ ഇന്ന് ഞാൻ ഞാൻ അങ്ങോട്ട് കേറി ചെന്നാൽ അവർ എന്ത് വിചാരിക്കും. ആകെ നാണക്കേട് ആവും. എന്തെങ്കിലും പറഞ്ഞു കേറി ചെല്ലാമെന്നു വെച്ചാൽ എന്തു പറഞ്ഞു ചെല്ലും. ഒരു എത്തും പിടിയും കിട്ടാതെ ഇരുന്നപ്പോൾ ആണ് എന്റെ കണ്ണിൽ അത് പെട്ടത്. മേശപുറത്തു ഇരിക്കുന്ന അവളുടെ ടെഡിബിയർ.അവളുടെ ജീവനാണ് അത്. അവൾ ജോലിക്കു പോയി ആദ്യമായി കിട്ടിയ ശമ്പളത്തിൽ വാങ്ങിയതാണ്.
അന്ന് തൊട്ട് ഊണിലും ഉറക്കത്തിലും അവൾക്കു ആ ടെഡി ബിയർ വേണം.. അതില്ലാതെ ഉറങ്ങില്ല അവൾ. ഒളിച്ചോടുമ്പോൾ സാധാരണ കാമുകിമാർ അവരുടെ ഡ്രസ്സ് തുടങ്ങിയ സാധങ്ങൾ എടുത്തോണ്ടാവും പോവുക…. എന്നാൽ എന്റെ ഈ കാമുകി വന്നത് ഈ ടെഡിബിയർ ആയിട്ടാണ്. ടെഡി ബിയർ മാത്രം എടുത്തു കാമുകന്റെ കൂടെ ഒളിച്ചോടിയ ലോകത്തെ ആദ്യത്തെ കാമുകി ആയിരിക്കും എന്റെ കെട്ടിയോൾ. അവൾക് അത്രയ്ക്ക് ഇഷ്ടമാണ് ആ ടെഡി ബിയർ. ഇന്നലെ ഇവിടുന്നു പോവുന്ന സങ്കടത്തിൽ എടുക്കാൻ മറന്നതാവും അവൾ.
ആ വിഷമത്തിൽ ആവും ഇന്നലെ രാത്രി പോലും ഇതിനെ കുറിച്ച് അവൾ പറഞ്ഞില്ല. എന്നായാലും ഇത് കൊടുക്കാൻ എന്നും പറഞ്ഞങ്ങു ചെല്ലാം. രാത്രി എന്നെ കെട്ടിപിടിച്ചു കിടക്കുന്നതിനു പകരം അവൾ അതും കെട്ടിപിടിച്ചാണ് ഉറങ്ങാറ് … സത്യം പറഞ്ഞാൽ അപ്പോൾ ഒക്കെ ഇതെടുത്തു ദുരോട്ടു കളഞ്ഞാലോന്ന് പോലും ആലോചിച്ചിട്ടുണ്ട്. എന്നായാലും ഇതിനെ കൊണ്ട് ഇപ്പോൾ ആണ് എനിക്ക് ഒരു ഉപകാരം ഉണ്ടാവുന്നത്. ഫോൺ എടുത്തു ജോലിക്കു പോവാണെന്നു അവളോട് വിളിച്ചു പറഞ്ഞിട്ട് നേരെ അവളുടെ വീട്ടിലേക് പോയി.. ഉച്ചയോടു അടുത്ത് ഞാൻ അവളുടെ വീട്ടിൽ എത്തി..അമ്മയാണ് വാതിൽ തുറന്നത്.ഹാ മോനെ ഇന്നെന്താ ജോലിക്ക് പോയില്ലേ.
ഇല്ലമ്മേ ഞാൻ ഇന്നു ലീവ് എടുത്തു. അവൾ ഒരു കാര്യം എടുക്കാൻ മറന്നു അത് കൊടുക്കാന്നു വെച്ച് വന്നതാ.എന്റെ ശബ്ദം കേട്ടതും റൂമിൽ നിന്നും അവൾ നടന്നെത്തി.ഇച്ചായൻ ജോലിക്കു പോവാണെന്നു പറഞ്ഞിട്ട് എന്താ ഇങ്ങോട്ട് വന്നത്.നിനക്കിതു തരാൻ വന്നതാ….. നിനക്ക് മറവി കൂടുതൽ ആണ് ഇതെടുക്കാതെ ആണ് നീ വന്നത്. അതുകാരണം കൊണ്ടാണ് ബാക്കിയുള്ളവൻ വെറുതെ ലീവ് എടുത്തു വന്നത് എന്ത്…..
എന്ത് മറന്നു എന്നാ നീ തുറന്നു നോക്ക് എന്ന് പറഞ്ഞു കൈയിൽ ഇരുന്ന കൂട് ഞാൻ അവൾക്കു കൊടുത്തു.അവൾ അത് വാങ്ങി പൊതി തുറന്നു നോക്കി ചിരിച്ചു.അവളുടെ അമ്മ എന്താന്ന് അറിയാതെ ആകാംഷയോടെ നോക്കി നിന്നു.അവൾ അത് പുറത്തെടുത്തു. ഈ ടെഡിബിയർ തരാൻ ആണോ ഇച്ചായൻ ലീവും എടുത്ത് വന്നതെന്ന് പറഞ്ഞു അവൾ ചിരി തുടങ്ങി കൂട്ടത്തിൽ അവളുടെ അമ്മയും.അതുപിന്നെ ഇതില്ലാതെ നീ കിടന്നു ഉറങ്ങാറില്ലലോ അതുകൊണ്ട് കൊണ്ടു വന്നതാ ചമ്മിയ മുഖത്തോടെ ഞാൻ പറഞ്ഞു ഒപ്പിച്ചു.
മോൻ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിന്നു.എന്താടി കോപ്പേ ഒരുമാതിരി ആക്കി ചിരിക്കുന്നത്.മോനെ ഇച്ചായ സത്യം പറ നിങ്ങൾക്കു എന്നെ കാണാതെ ഇരിക്കാൻ പറ്റാഞ്ഞിട്ടു അല്ലെ ഇതും പൊക്കി പിടിച്ചു വന്നത്.പിന്നെ കോപ്പ് ഞാൻ ഇത് തരാൻ വേണ്ടി മാത്രം വന്നതാ.ഇച്ചായോ…..
എന്റെ മുഖത്തേക്ക് ഒന്നു നോക്കിക്കേ എന്നിട്ട് എന്റെ പൊന്നു മോൻ സത്യം പറ.പിടിക്കപ്പെട്ടു എന്ന് എനിക്ക് മനസ്സിൽ ആയി ഇനി ഒള്ള കാര്യം പറഞ്ഞേക്കാം ഇല്ലെങ്കിൽ അവൾ തോണ്ടി തോണ്ടി ചോദിച്ചു കൊണ്ടിരിക്കും.നിന്റെ ഓഞ്ഞ ചിരി നിർത്തു ഞാൻ നിന്നെ കാണാൻ വേണ്ടി തന്നെയാ വന്നത്.. നീ ഇല്ലാതെ ഒരു രസവും ഇല്ലടി. നിന്നെ വല്ലാതെ മിസ്സ് ചെയ്തു.
അങ്ങനെ സത്യം പറ എന്റെ കെട്ടിയോനെ എനിക്ക് അറിഞ്ഞുടെ നിങ്ങളെ…. ഞാൻ ചോദിച്ചതല്ലേ ഞാൻ പോണോ എന്ന് അപ്പോൾ എന്തൊക്കെ ജാഡ ആയിരുന്നു എന്നിട്ട് ഇപ്പോളോ.
ചമ്മിയ ചിരിയും ചിരിച്ചു ഞാൻ നിന്നു.ഡാ പൊട്ടൻ ഇച്ചായ ഞാൻ ഈ ടെഡിബിയർ മറന്നു വെച്ചതല്ല.“പിന്നെ…മനപ്പൂർവം വെച്ചതാ. നിങ്ങളെ കാണാതെ എനിക്കും ഇരിക്കാൻ പറ്റില്ല. എനിക്ക് നിങ്ങളെ കാണണം. നിങ്ങൾ ഒന്നു ഇങ്ങോട്ട് വരുവോ എന്ന് ചോദിച്ചു ഞാൻ വിളിച്ചാൽ നിങ്ങൾ ഒടുക്കത്തെ ജാഡ ഇടും എന്ന് എനിക്കറിയാം അതുകൊണ്ട് തന്നെ ഇതിന്റെ പേരിൽ നിങ്ങളെ വിളിച്ചു വരുത്താലോ എന്ന് വിചാരിച്ചു ചെയ്തതാ.
പക്ഷെ ഞാൻ പറയും മുൻപ് നിങ്ങൾ ഇതും കൊണ്ട് ഇങ്ങു വന്നു.ഡി കള്ളി നീ ആള് കൊള്ളാല്ലോ.ഡി നമുക്ക് വീട്ടിലേക്കു തിരിച്ചു പോയാലോ.. നീ ഇല്ലാതെ എനിക്ക് പറ്റില്ല.അയ്യോ ഇച്ചായ അതിനു ഞാൻ ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഒള്ളൂ ഇപ്പോൾ പോവണം എന്ന് പറഞ്ഞാൽ അവർ സമ്മതിക്കില്ല.
എന്നാ വാടി നമുക്ക് ഒന്നൂടി ഒളിച്ചോടാം.ഓക്കേ ഇച്ചായ വാ പോയേക്കാം എന്ന് പറഞ്ഞു അവൾ ചിരിച്ചു.
പ്രണയം എന്ന നൂല് ഇഴയിൽ കോർത്ത താലിയിൽ ഒന്നായതു രണ്ടു ശരീരങ്ങൾ മാത്രം അല്ല, രണ്ടു മനസ്സുകൾ കൂടിയാണ്. ഞങ്ങളുടെ പ്രണയം ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
.
Love and Love Only❤❤❤
📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക"
Saturday, February 23, 2019
❤Love & Love Only❤
Subscribe to:
Post Comments (Atom)
Featured post
അവഗണന
ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ, ആ വേദനയുടെ ആഴം മനസിലാക്...
-
മനസൊരു സക്രാരിയായി ഒരുക്കുകയാണിവിടെ മനുഷ്യപുത്ര ൻ ത ൻ തിരുബലിയെ ഓര് ക്കുകയാണിവിടെ....................................... (2...
-
എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ... കണ്ടു കൊതിച്ചവർ ചെണ്ടും ക...
-
കണ്ണി മാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴം ആകട്ടേന്ന് എൻറെ പുന്നാരേ മാമ്പഴം ആകട്ടേന്ന് ----(2) വെള്ളേമേ പുള്ളീള്ള മിന്നുന്ന പാവ...
-
CHARACTERS 1. ജെറെമിയ - PREJI PAPPACHAN 2. മലാക്കിയാൽ - SAM VETTIYAAR 3. തിമന്നിയോസ് - JIBIN MATHEW ...
-
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്നേഹം മനസു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന...
No comments:
Post a Comment
Thank You