ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
(ലൂക്കാ 2 : 10)
ഇടയന്മാരെ സദ്‌വാർത്ത അറിയിച്ച ദൂതനെ പോലെയാണ് ക്രിസ്തുമസ് കാർഡുകൾ, അവ എന്നും മനുഷ്യരുടെ ഹൃദയങ്ങളുടെ അകലം കുറച്ച്, വിള്ളലുകൾ തുന്നിച്ചേർത്ത്, സന്തോഷവും, സ്നേഹവും, സമാധാനവും സഹോദരങ്ങളിൽ നിറയ്ക്കുന്നു.
ആയതിനാൽ ക്രിസ്തുമസ് കാർഡും നമ്മളോട് ചിലതൊക്കെ ചോദിക്കുന്നുണ്ട്,
അപരന്റെ ജീവിതത്തിൽ വർണ്ണ ശോഭയുടെ നിറപുഞ്ചിരി വിതറുവാൻ നമുക്കൊക്കെ സാധിച്ചിട്ടുണ്ടോ,
അപരന്റെ ജീവിതത്തിൽ അകലം കുറച്ച് വിളളലുകൾ തുന്നിചേർക്കാൻ നമുക്കൊക്കെ സാധിച്ചിട്ടുണ്ടോ,
ഇതുവരെയും ഇല്ല എന്നാണെങ്കിൽ,
എല്ലാ മനുഷ്യരുടെയും ജീവിതങ്ങളിൽ വർണ്ണശോഭയുടെ നിറപുഞ്ചിരി വിതറുവാൻ നമ്മുക്ക് സാധിക്കണം
അതുവഴി മറ്റുള്ളവരുടെ ഹൃദയങ്ങളിലെ വിള്ളലുകൾ തുന്നിചേർത്ത്, ഹൃദയത്തിൻറെ അകലങ്ങളെ അടുപ്പിക്കുന്ന സദ്‌വാർത്തയുടെ
വർണ്ണപ്രഭ നിറയുന്ന ജീവനുള്ള സഞ്ചരിക്കുന്ന ക്രിസ്തുമസ് കാർഡുകളായി മാറാൻ നമ്മുക്ക് ഓരോരുത്തർക്കും ശ്രമിക്കാം.

ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ട
No comments:
Post a Comment
Thank You