ഞാൻ ഒരാൾ വിചാരിച്ചാലൊന്നും ഈ ലോകം മാറ്റിമറിക്കാൻ കഴിയില്ല എന്ന് എനിക്ക് നന്നായി അറിയാം, പക്ഷെ എന്നെ പോലെ തന്നെ നിങ്ങളും കൂടി ഒന്ന് വിചാരിച്ചാൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ നമ്മുക്ക് കൊണ്ട് വരാൻ കഴിയില്ലേ!!!
ചില പ്രശ്നങ്ങൾ നമ്മുടെ കൺമുമ്പിൽ തെളിയുമ്പോൾ അല്ല നമ്മുടെ രോഷപ്രകടനങ്ങൾ കാണിക്കേണ്ടത്, മറിച്ചു ഒരു പ്രശ്നവും നമ്മൾ കാരണം ഉണ്ടാകരുതെന്ന് നാമൊക്കെ തീരുമാനിക്കണം. ഇവിടം സന്തോഷം നിറയ്‌ക്കേണ്ട ഇടമാണ് അല്ലാതെ വിഷം നിറച്ചു നശിപ്പിക്കാൻ ഉള്ളതല്ല!!!
ഇന്ന് എവിടെയും പ്രശ്നങ്ങൾ മാത്രമാണ്. കുടുംബങ്ങളിൽ, വിദ്യാലയങ്ങളിൽ, പൊതു സമൂഹങ്ങളിൽ അങ്ങനെ പോരുന്നു നമ്മുടെയൊക്കെ പ്രശ്നങ്ങൾ. എല്ലായിടത്തും നമ്മൾ കാണുന്നത് മനുഷ്യത്വം നഷ്ടപെട്ട കുറെയേറെ ആളുകളെ. ആർക്കും ആരോടും ഒരു സ്നേഹവുമില്ല, മനസ്സ് ഇരുട്ടാക്കി കള്ളനെ പോലെ പതുങ്ങി ഇരുന്നു മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു!!!
കാലത്തിന്റെ വൈകൃതം എന്നൊക്കെ പറഞ്ഞു ഈ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ നമ്മുക്ക് കഴിയും, എന്നാലും അങ്ങനെയുള്ള ഒളിച്ചോട്ടം എന്റെയും നിന്റെയും മനസ്സിൽ ഒരു നീറ്റൽ ഉളവാകുന്നില്ലങ്കിൽ ചിന്തിച്ചോളൂ നമ്മുടെയും മനുഷ്യത്വം നശിച്ചു തുടങ്ങിയിരിക്കുന്നു!!!
ആരെയും തല്ലാനും, കൊല്ലാനും ഇന്ന് ആളുകൾ കൂടിവരുകെയാണ്,
എന്നാൽ ആർക്കുംവേണ്ടി മരിക്കാൻ ആരുമില്ല താനും. അങ്ങനെയുള്ളപ്പോൾ നമ്മുക്ക് ആരുടേയും ജീവനെടുക്കാൻ ഒരു അധികാരവുമില്ല ഈ ഭൂമിയിൽ!!
പിന്നെ ആർക്കു മോശം കിട്ടാൻ ആണ് ഇതൊക്കെ???
തമ്മിൽ സ്നേഹിക്കേണ്ട സമയം,
തമ്മിൽ തല്ലി ജീവിക്കുന്ന ആളുകളുടെ ഇടയിൽ ജീവിക്കുന്ന നമ്മുക്കൊക്കെ എങ്ങനെയാണു നല്ല ചിന്തികൾ ഉണ്ടാകുന്നത് അല്ലെ,
എങ്ങനെയാണ് സഹജീവികളോട് സ്നേഹം ഉണ്ടാകുന്നത്!!!
തിരിച്ചറിവ് അത് എന്നും ഒരു മുതല്കൂട്ടാണ്??
ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ തൊട്ടു, വളർന്നു പന്തലിച്ചു നിൽക്കുന്ന ഓരോരുത്തർക്കും ഈ ഉത്തരവാദ്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സാധിക്കില്ല കാരണം നമ്മൾ ആരെങ്കിലും ഉണർന്നു പ്രവർത്തിച്ചാലേ ഇനിയുള്ള നമ്മുടെ തലമുറയ്ക്ക് ധൈര്യമായി ഈ ഭൂമിയിൽ നിലനിൽക്കാൻ കഴിയു!!!
ചിന്തിക്കു, പ്രവർത്തിക്കൂ, നല്ലൊരു നാളെക്കായി!!!

No comments:
Post a Comment
Thank You