Sunday, December 8, 2019

"ഭാരം പേറിടുന്ന ജീവിതം" യഥാർത്ഥ ജീവിതത്തിലേക്കൊരു എത്തിനോട്ടം

ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങളുടെ വില അറിയണമെങ്കിൽ....,
മറ്റുള്ളവർക്ക് കിട്ടിയ നൊമ്പരങ്ങളുടെ ഭാരം നമ്മളൊന്ന് ചുമന്ന് നോക്കണം...!!

ഏറ്റവും ഭാരം കൂടിയതും എന്നാൽ ഒട്ടും വിലയിലാത്തതുമായ ഒന്നേയുള്ളു ഈ ഭൂമിയിൽ അത് സങ്കടങ്ങളാണ്.അങ്ങനെയൊരു സമയത്താണ് ഇങ്ങനെയൊക്കെ എഴുതാൻ അവൻ തീരുമാനിച്ചത്.മനസ്സിൽ കെട്ടിക്കിടക്കുന്ന ദുഖങ്ങളുടെ ഭാരം ചിലരുടെ മുന്നിൽ ഇറക്കിവെക്കേണ്ടതായി വരും എന്ന് അവനു അറിയാമായിരുന്നു.ആ നിമിഷം, ദുഃഖങ്ങൾ അലിഞ്ഞില്ലാതാകുന്ന ഒരു പ്രത്യേക അനുഭവം അവനെ തേടിയെത്തുമെന്നും അറിഞ്ഞിരുന്നു.എന്നാൽ അങ്ങനെ ചിലർ ഇന്നും അവനു അന്യമായി തീർന്നിരിക്കുകയാണ്!!!

കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് വേദനയുടെ ഭാരവും പേറി ഒറ്റയ്ക്കിങ്ങനെ മുന്നോട്ടു കുതിക്കുകയാണ് അവൻ...!!!

വിവാഹം അവന്റെ ജീവിതത്തെ ആകെ ഒന്ന് പിടിച്ചു കുലുക്കി, സന്തോഷം നിറഞ്ഞ ജീവിതത്തിൽ സങ്കടങ്ങളുടെ തട്ടിലേക്ക് അത് കൊണ്ട് എത്തിച്ചു.എങ്കിലും അതിനു അതിജീവിച്ചു മുന്നോട്ടു പോകാൻ തന്നെ അവൻ ശ്രമിച്ചു.പലപ്പോഴും വേദനയുടെ അവസ്ഥകൾ കടന്നു വന്നുകൊണ്ടേ ഇരുന്നു അവിടെയൊക്കെ അവൻ ഭാരപെട്ടു എങ്കിലും അതിനെയൊക്കെ തള്ളിക്കളഞ്ഞു അവൻ മുന്നോട്ടു തന്നെ കുതിച്ചു.വിവാഹം കഴിച്ചത് ഒരു പാപമായി തോന്നിയ നിമിഷങ്ങൾ. ജന്മം തന്ന മാതാപിതാക്കന്മാർക് അവൻ ഒരു ഭാരമാണന്നു തോന്നിയത് വിവാഹ ജീവിതം തുടങ്ങിയപ്പോഴാണ്, കൂടപ്പിറപ്പുകളുടെ ഉള്ളിലും അവനൊരു പരിഹാസപാത്രം മാത്രം, എന്തിനു പറയുന്നു കെട്ടിയ പെണ്ണിനും പ്രിയവും കൂറും അവളുടെ മാതാപിതാക്കളോട് മാത്രം. അവിടെയും നഷ്ടങ്ങൾ അവനിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. അവന്റെ സങ്കടങ്ങൾ കാണാനോ, അവന്റെ അവസ്ഥകൾ മനസ്സിലാക്കാനോ ആരും തന്നെയില്ലാതെ ഒരു വേഴാമ്പലിനെ പോലെ അവൻ ഇന്നും അലഞ്ഞു തിരികയാണ്, എന്തെന്നില്ലാതെ... എന്തിനോവേണ്ടി..ആരും അവനെ മനസിലാകാത്തതിനാൽ എല്ലാം തന്നിൽ തന്നെ ഒതുക്കേണ്ട അവസ്ഥയിൽ അവൻ എത്തി ചേർന്നിരിക്കുന്നു. ആയതിനാൽ എല്ലാവരും ഉണ്ടായിട്ടും അവൻ ഇന്നും ഒരു അന്യനായി തീർന്നിരിക്കുന്നു...

സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ ഇത് സിനിമയല്ലലോ, എങ്കിലും അവൻ എല്ലാവർക്കും സ്നേഹം കൊടുത്തു പക്ഷെ ഒരു വിളിപ്പാടകലെ നിന്ന് പോലും അവനു ലഭിച്ചത് സങ്കടങ്ങൾ മാത്രം. ആ സങ്കടങ്ങൾ അവനു ഇന്ന് ഭാരമായി മാറിക്കൊണ്ടിരിക്കുന്നു!!!

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...