Saturday, December 2, 2023

Dec 03 | പുൽക്കൂട് തേടി - ക്രിസ്തുമസ് മണികൾ

 


എല്ലാ വര്‍ഷവും ക്രിസ്തുമസ് കാലത്ത് നമ്മള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചടങ്ങാണ് ക്രിസ്തുമസ് ട്രീ ഒരുക്കുന്നത്. പല തരത്തിലുള്ള അലങ്കാര വിളക്കുകള്‍, ബോളുകള്‍, മണികള്‍, ഗില്‍റ്റഡ് പേപ്പര്‍, നക്ഷത്രം,ബലൂണുകള്‍ എന്നിവയെല്ലാം കൊണ്ടാണ് നമ്മള്‍ ക്രിസ്തുമസ് ട്രീ ഭംഗിയായി അണിയിച്ചൊരുക്കാറുള്ളത്. ഇന്ന് നമ്മൾ ചിന്തിക്കുന്നത് ക്രിസ്തുമസ് ട്രീയിൽ തൂക്കുന്ന മണികളെ കുറിച്ചാണ്.

ക്രിസ്തുമസ് മണികൾ അഥവാ ക്രിസ്തുമസ് ബെല്ലുകള്‍ പല ആകൃതികളിലും നിറങ്ങളിലും ഇന്ന് വളരെ സുലഭമായി കിട്ടുന്നവയാണ്.എന്നാൽ അതിനേക്കാൾ ഉപരിയായി നമ്മൾ ചിന്തിക്കേണ്ടത് ക്രിസ്തുവിന്റെ പിറവിയെ മുൻകൂട്ടിയറിയിക്കുന്ന ക്രിസ്തുമസ് മണികളെ കുറിച്ചാണ്.

 

അനന്തരം, ശിശുവിനെക്കുറിച്ച്‌ തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു. അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച്‌ അദ്‌ഭുതപ്പെട്ടു

(ലൂക്കാ 2: 17-18)

 

ക്രിസ്തുവിന്റെ വരവറിയിക്കാൻ മുഴങ്ങുന്ന മണിനാദം പോലെ,
യഥാർത്ഥത്തിൽ,
നമ്മളല്ലേ ഒരു മണിനാദമാവേണ്ടത്,
നമ്മിലൂടെയല്ലേ,
ക്രിസ്തുവിന്റെ പിറവി ലോകം മുഴുവൻ അറിയേണ്ടത്...
 
ഒരുങ്ങാം ഇനിയുള്ള ദിവസങ്ങളിൽ
നമ്മുടെ അധരങ്ങൾ കൊണ്ട് ക്രിസ്തുവിന്റെ പിറവിയുടെ
മണിനാദം മീട്ടാനായി..!!!

 

 

ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ

 

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...