Wednesday, November 13, 2019

ക്രിസ്മസ് carol song 2019

ശാന്തമായുറങ്ങുന്ന ബേത്ലഹേമിൽ 
ദാവിദിൻ പട്ടണമാം പുണ്യഭൂവിൽ
പാരിന്റെ പാപങ്ങൾ പോക്കീടുവാൻ
ദൈവത്തിൻ സുതനായൊരുണ്ണിപിറന്നു 
കൊട്ടാരക്കെട്ടുകൾ തുറന്നില്ലയെങ്കിലും
പുൽക്കൂട്ടിനുള്ളിലായ്‌ അവതരിച്ചൂ 
ശാന്തിതൻ ദൂതുമായ്‌ നാഥൻവന്നു 
                         💧
ശീതക്കാറ്റടിക്കുമാക്കാലിക്കൂട്ടിൽ..
ശീതമകറ്റാനായ്‌ ഒന്നുമില്ലാ..
കീറ്റുശീലയാൽ പൊതിഞ്ഞാപൈതലെ 
മാറോട് ചേർത്തമ്മ താലോലിച്ചു ..
ആരാരിരോ ..ആരാരിരോ ..ആരിരാരോ ..
ആരാരിരോ .............................
                          💧
മഞ്ഞിൻ മഴതൂകും മധുരനിലാവിൽ.. 
മയിലുകൾ ആനന്ദനൃത്തമാടി ..
മുകിലിൻ തേരിലേറി മാലാഖമാർപാടും 
താരാട്ടിനീണം കേട്ടവൻമയങ്ങി ..
ആരാരിരോ .. ആരാരിരോ ..ആരിരാരോ 
ആരാരിരോ .........,.....................
                            💧
സ്വർഗ്ഗം തുറന്നാസുന്ദരരാവിൽ..
സ്വർഗ്ഗീയ ദൂതൻമാർ ആർത്തുപാടി..
തപ്പിൻതാളമോടെ കിന്നരവീമീട്ടി
മാലോകരാഗാനം ഏറ്റുപാടി ...
ലാലലലാ ലാലലലാ .. ലാലലാലാ ..ലാലലലാ...💦

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...