Wednesday, May 19, 2021

മലയാളം മൂവി - നായാട്ട്

വിരോധാഭാസം ന്താന്ന് വച്ചാൽ നമ്മൾ വിചാരിക്കും ഒരു ips കാരനായാൽ സൂപ്പർ ആയിരിക്കും, ഭയങ്കര പവറുള്ള ജോലി. എന്നാലോ ഏറ്റവും പവർ ആർക്കാ? മന്ത്രിമാർക്ക്, മുഖ്യമന്ത്രിക്ക്..... എന്ന് വച്ചാൽ രാഷ്ട്രീയക്കാർക്ക്. എന്നാൽ ബഹുരസം ന്താണെന്നോ ഇവരെക്കാൾ ഒക്കെ പവർ ഒരു വോട്ടർക്കാണ്, പക്ഷെ പോളിംഗ് ബൂത്തിൽ നമ്മളെല്ലാം അന്ധരാണ്. ജാതിയും മതവും ഒക്കെ നമ്മുടെ കൈ വിരൽ പിടിച്ചു വോട്ടിംഗ് മെഷീനിൽ അവർക്ക് ഇഷ്ടമുള്ളിടത്ത് അമർത്തും. എന്നിട്ടു നമ്മൾ ഓടും, വേട്ടയാടപ്പെടും. ചിലപ്പോൾ മണിയൻ സാറിനെ പോലെ തൂങ്ങിയാടും. അപ്പോഴും പ്രവീണും സുനിതയും നീതി തേടി നിസംഗരായി അലഞ്ഞുകൊണ്ടേയിരിക്കും.

ബഹുരസം അതല്ല :: വെള്ളമടിച്ച് കാറിൽ പാഞ്ഞു ഒരു മാധ്യമപ്രവർത്തകനെ ഇടിച്ചു കൊന്നിട്ട് മനഃപൂർവമല്ലാത്ത നരഹത്യ എന്ന ഒരു കുഞ്ഞു കേസും കഴിഞ്ഞു ദേ പോയി ദാ വന്നുന്ന് പറഞ്ഞു പുറത്തിറങ്ങിയ ias കാരനുള്ള നാടാണ് നമ്മുടെ. പിന്നെ എന്തിനാ മാർട്ടിൻ പ്രക്കാടെ ആ പാവങ്ങളെ ഇങ്ങനെ ഇട്ടോടിച്ചേ...???????


No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...