മനസിനുള്ളിലൊരോണം വിരുന്നു വരും നേരം
ഞാനുമെൻ ഓർമയും കാത്തിരിപൂ മൂകം
പാടി വരും പാണൻ ആദി വരുന്നൂഞ്ഞാൽ
കൊഞ്ചിടും നെഞ്ചിലെ ചാഞ്ചക്കം തിരുവോണം
കുളിചൊരുങ്ങും പൂക്കാലം പൊളിച്ചൊരുക്കും പൂപ്പാടം
പറിച്ചെടുക്കും അത്തം നാൾ പുലരി തൊട്ടേ പത്തോണം
കുരുകുത്തി പൂം പരുത്തി മുല്ലേ
തേന്മാവിൻ മാറിൽ അയ്യയ്യാ മായാജാലം നീ
(മനസിനുള്ളി)
അറുത്തെടുക്കും നെല്ലെല്ലാം കൊഴിച്ചെടുക്കും നേരത്തും
പുടവ ദാനം ചെയ്യാനായി പുതുമയെത്തും കാലത്തും
കനവിലും നിനവിലും കളങ്കമില്ലൊട്ടും
മൊഴിയിലും മിഴിയിലും പരക്കെ സന്തോഷം
മാവേലി മന്നാ വാ മാളോരേ കാണാൻ വാ
പിറന്ന ചിങ്ങം നിറഞ്ഞ മണ്ണിൽ വിരുന്നു കൊള്ളാൻ നീ വാ
വായോ വായോ നീ വായോ വായോ
(മനസിനുള്ളി)
കളിവിളയാതെയെത്തു കളരിമുറ്റതാറാട്ടു
തെരുവ് തോറും കൂത്താട്ടം തിരുമനസിൻ ഊരോട്ടം
ഇവിടെ വന്നുനുണരുവാൻ ഒരുമയെത്തേണം
ഇവിടെ നിന്നകലുവാൻ കരുണ കിട്ടേണം
തംബ്രാനെ വന്നാലും പൊന്നോണം തന്നാലും
മലമടങ്ങിൻ ഇരുളകറ്റാൻ മനസരസ്സിൽ നീ വാ
വായോ വായോ നീ വായോ വായോ
(മനസിനുള്ളി)
No comments:
Post a Comment
Thank You