ഞാൻ ഇതുവരെ നനഞ്ഞ
സ്നേഹമഴകളുടെ നനവിൽ നിന്നും പുറത്തുകടക്കണം..
ഞാൻ ഇന്നോളം കണ്ട
വസന്തങ്ങളെല്ലാം പാടെ
മറന്നു കളയണം..
അവളെക്കുറിച്ചോർക്കുമ്പോൾ
ഒന്നും തോന്നുന്നില്ല എന്നു പറയാൻ പഠിക്കണം..
പക്ഷെ എനിക്കറിയാം...
അങ്ങനെ പറയണമെങ്കിൽ ഞാൻ
എന്നെ ഞാനല്ലാതാക്കി മാറ്റിയെടുക്കണം..
No comments:
Post a Comment
Thank You