പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും
സമാധാനവും കൊണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ! അങ്ങനെ, പരിശുദ്‌ധാത്‌മാവിന്റെ
ശക്‌തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്‌ധി പ്രാപിക്കുകയും ചെയ്യട്ടെ!
(റോമാ 15 : 13)
റോസാപ്പൂക്കൾ എന്നും എപ്പോഴും പ്രത്യാശയുടെയും, സൗന്ദര്യത്തിന്റെയും, പ്രതീക്ഷയുടെയും പ്രതീകങ്ങളാണ്. ആത്മീയ പുണ്യങ്ങളുടെ നിറവിൽ വിരിയുന്ന റോസാപൂക്കൾ, ആഗമന കാലത്തിൻറെ വരവറിയിക്കുന്നവയാണ്.
ബൈബിളിലെ യേശുവിന്റെ പേരുകളിലൊന്ന് ഷാരോണിന്റെ റോസാപ്പൂവ് എന്നാണു,
ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്.
(ഉത്തമഗീതം 2 : 1)
ക്രിസ്തുമസ് റോസാപ്പൂക്കൾ നമ്മളോട് ചിലതൊക്കെ ചോദിക്കുന്നുണ്ട്
ആത്മീയ പുണ്യങ്ങളുടെ നിറവിൽ വിരിയുന്ന റോസാപ്പൂക്കൾ ആയിത്തീരുവാൻ നമ്മുക്കൊക്കെ സാധിച്ചിട്ടുണ്ടോ,
അപരന് പ്രത്യാശയുടെ അല്ലെങ്കിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ ആയി തീരുവാനായിട്ട് നമുക്കൊക്കെ സാധിച്ചിട്ടുണ്ടോ..
ഇതുവരെയും ഇല്ലാ എന്നാണെങ്കിൽ,
ആത്മീയ വളർച്ച അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ആത്മീയതയുടെ പൊൻകിരണങ്ങൾ എല്ലാവരിലും എത്തപെടുവാനും,
പുണ്യങ്ങളുടെ റോസപ്പൂക്കൾ എല്ലാവരുടെയും ഹൃദയങ്ങളിൽ വിരിയിക്കുവാനും നമ്മുക്ക് ഓരോരുത്തർക്കും സാധിക്കണം.
ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ
No comments:
Post a Comment
Thank You