💥നോമ്പുകാല യാത്ര💥 (Day - 3)
പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്.
(മത്തായി 26 : 41)
പൂർണ്ണമായി പിതാവിനോടൊപ്പമായിരിക്കാൻ,
യേശു പ്രാർത്ഥനയിലൂടെ തന്നെത്തന്നെ മുഴുവനായി പിതാവിന് സമർപ്പിച്ചു. അതുപോലെ നമ്മെ തന്നെ എളിമപ്പെടുത്തി പൂർണമായും യേശുവിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു.
തൻ്റെ ജീവിതത്തിലെ ദുർഗഡമായ നിമിഷങ്ങളെ അതിജീവിക്കാൻ ഈശോ ഗാഢമായ പ്രാർത്ഥനയെ ആശ്രയിച്ചിരുന്നു.
ഈശോ നമ്മോടു അവിശ്യപ്പെടുന്നതും അതുതന്നെയാണ്. " പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്."
അത്കൊണ്ട് തന്നെ പ്രാർഥനയാകുന്ന വരത്തിനാൽ പ്രതിസന്ധികളെ തരണം ചെയ്യാനും പ്രലോഭനങ്ങളെ അതിജീവിക്കാനും നമ്മുക്കും ശ്രമിക്കാം.🙏🙏🙏
#lentenseason
#Lent2022
#നോമ്പ്
No comments:
Post a Comment
Thank You