📖 നോമ്പുകാല യാത്ര 📖 (Day-5)
"അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു" (ലൂക്കാ 19:6)
പല നാളുകളായി നമ്മൾ മാറ്റുവാൻ ആഗ്രഹിക്കുന്ന തിന്മയിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് പൂർണ്ണ മനസ്സോടെ നാം ഈശോയെ സ്വീകരിക്കുന്നവരായിരിക്കണം.
നമ്മുടെ ജീവിതത്തിന്റെ നായകനായി ഈശോ വരുമ്പോൾ നമ്മുടെ കുറവുകളെ അവൻ നിറവുകളാക്കി മാറ്റും.
നമ്മുടെ ഹൃദയ വാതിൽക്കൽ വന്ന് മുട്ടുന്ന ഈശോയെ അകത്തേക്ക് സ്വാഗതം ചെയ്യുവാൻ നാം തയ്യാറാകണം. അപ്പോൾ നമ്മളും രക്ഷ കൈവരിക്കും. ഇതിനായി ആത്മാർത്ഥമായി നമ്മുക്ക് പ്രാർത്ഥിക്കാം.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
പ്രാർത്ഥന :
ഈശോയേ അങ്ങേ സ്വീകരിക്കാൻ എന്റെ ഹൃദയത്തെ ഞാൻ ഒരുക്കുന്നു
No comments:
Post a Comment
Thank You