📖 നോമ്പുകാല യാത്ര 📖 (Day-42)
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.
(യോഹന്നാന്‍ 12 : 24)
പെസഹാതിരുനാളാണ് പശ്ചാത്തലം. അന്വേഷികളായ ഗ്രീക്കുകാർ ക്രിസ്തുവിനെ അന്വേഷിക്കുന്നു. എവിടെയാണ് ക്രിസ്തു? അവനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗ്രീക്കുകാരോടുള്ള മറുപടി പ്രപഞ്ച താത്വിക രൂപത്തിൽ ഈശോ അവതരിപ്പിക്കുന്നു:
"ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും".
ഞാൻ കടന്നുപോകേണ്ട ജീവിത യാഥാർത്ഥ്യം ആണ് ഈ അഴിയൽ എന്ന് തിരിച്ചറിയണം. ഈ അഴിയലുകളിൽ ഉള്ള പരാതി, എന്റെ സാഹചര്യങ്ങളുമായി ഒത്തുചേരാനുള്ള ഇഷ്ടക്കുറവ്,
പുതിയ ഇടങ്ങളിലേക്ക് ചുവടുമാറ്റാനുള്ള ആഗ്രഹം എന്നിവ എന്നെ ഫലം പുറപ്പെടുവിക്കാൻ ഒരുക്കുന്നില്ല. ക്രിസ്തുവുമായി ബഡ്ഡ് ചെയ്യപ്പെട്ട ഞാൻ, ക്രിസ്തുവാകുന്ന വളക്കൂറുള്ള മണ്ണിൽ അഴിയാൻ വിട്ടുകൊടുത്താൽ മാത്രമേ എന്നിൽ നിന്നും ക്രിസ്തുവിന്റെ ഫലങ്ങൾ പുറപ്പെടൂ. ഞാൻ ആഗ്രഹിക്കുന്ന ഫലമല്ല എന്നിൽനിന്നും പുറപ്പെടേണ്ടത്, എന്റെ സ്രഷ്ടാവായ ദൈവത്തിനു എന്നെക്കുറിച്ചുള്ള പദ്ധതിയാണ് എന്നിൽ നിന്നും പുറപ്പെടേണ്ടത്.
"നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
(ജറെമിയാ 29 : 11).
ഇന്നും ജനം ക്രിസ്തുവിനെ അന്വേഷിക്കുന്നുണ്ട്.
എന്നെ നോക്കി മറ്റുള്ളവർക്ക് പറയാൻ കഴിയട്ടെ:
'അവൻ ക്രിസ്തുവിന്റെതാണ് ക്രിസ്തു ഉള്ളിൽ ഉള്ളവനാണ്' എന്ന്.
No comments:
Post a Comment
Thank You