പൂങ്കാറ്റേ പോയി ചൊല്ലാമോ
തെക്കൻ പൂങ്കാറ്റേ പോയി ചൊല്ലാമോ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട്
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ
പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
പൂങ്കാറ്റേ പോയി ചൊല്ലാമോ
കള്ളക്കണ്ണുള്ള എൻ കാമുകനോട് ഈ
കള്ളക്കണ്ണുള്ള എൻ കാമുകനോട്
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ
മുക്കുറ്റിചാന്തിനാൽ കുറി വരച്ച്
നിൽക്കുന്ന കല്യാണ പെണ്ണല്ലേ നീ
മുക്കുറ്റിചാന്തിനാൽ കുറി വരച്ച്
നിൽക്കുന്ന കല്യാണ പെണ്ണാണു ഞാൻ
ഈ പ്രേമ സംഗീത സായങ്ങളിൽ
ഈ ജന്മ സായൂജ്യ നേരങ്ങളിൽ
പാടുന്നു ഞാനിന്ന് ഗമപ ഗമപ (പൂങ്കാറ്റേ...)
കസ്തൂരി മഞ്ഞളുമായ് വന്ന് നീരാടും ഈ ലോക സുന്ദരി നീ
കസ്തൂരി മഞ്ഞളുമായ് വന്ന് നീരാടും നേരത്ത് വന്നവനേ
കാറ്റത്തു ചേലത്തുമ്പൊന്നാടിയോ
കാറ്റിന്റെ കള്ളക്കണ്ണൊന്നൊടിയോ
നാണിച്ചു നീ പാടി ഗമപ ഗമപ (പൂങ്കാറ്റേ...)
No comments:
Post a Comment
Thank You