ഇന്ന് എന്റെ വെഡിങ് ആനിവേഴ്സറി ആയിരുന്നു, വളരെ സന്തോഷത്തോടെ തന്നെയായിരുന്നു ഇന്നും മറ്റു ദിവസത്തെ പോലെ, പ്രവാസി ആയതുകൊണ്ട് രാവിലെ തന്നെ ഉറക്കം ഒകെ എഴുനേറ്റു കുളിയും കാര്യങ്ങളുമൊക്കെ കഴിഞ്ഞപ്പോൾ ഭാര്യ Breakfast ഒകെ റെഡി ആക്കി വെച്ചിരിക്കുന്നു, അതും കഴിച്ചു ഓഫീസിലേക്ക് ഇറങ്ങി. ഞാൻ സാധാരണ കൂട്ടുകാരന്റെ കാറിൽ ആണ് വരാറുള്ളത് അതനുസരിച്ചു അവന്റെ ഫോൺ വിളി വന്നപ്പോൾ ഞാൻ കാർ വരുന്ന സ്ഥലത്തു എത്തി അവിടുന്ന് അവനുമായി ഓഫീസിൽ എത്തി.
പ്രവാസികൾക്ക് വെഡിങ് ആനിവേഴ്സറി എന്നൊക്കെ പറയുന്നത് ചെറിയ ആഘോഷങ്ങൾ ഒകെ തന്നെയാണ് പക്ഷെ അത്തരം ആഘോഷങ്ങൾക്കൊന്നും ഞാൻ മുതിർന്നില്ല എങ്കിലും ചെറിയൊരു കേക്ക് തലേന്ന് തന്നെ മേടിച്ചു, അത് രാത്രി തന്നെ മുറിക്കുകയും ചെയ്യ്തു, അതോടെ എന്റെ ആഘോഷങ്ങൾ തീരുകയും ചെയ്യ്തു.
No comments:
Post a Comment
Thank You