ഞാനൊരു പ്രവാസി,
പ്രയാസങ്ങളുടെ ഭാണ്ഡകെട്ടുകൾ മറ്റൊരാളെ പോലെ
പ്രയാസങ്ങളുടെ ഭാണ്ഡകെട്ടുകൾ മറ്റൊരാളെ പോലെ
എന്നെയും ഒരു പ്രവാസിയാക്കി,
പ്രയാസങ്ങൾ കുറച്ചു കുറഞ്ഞതോടെ കൂടെയുണ്ടായിരുന്നവർ പോലും മറക്കാൻ തുടങ്ങി ഞാൻ എന്ന പ്രവാസിയെ,
എന്നാൽ ഞാൻ എന്ന പ്രവാസിയുടെ പ്രയാസങ്ങൾ അവിടെയും കഴിയുന്നതല്ല,
ഒന്ന് തീരും മുന്പേ അടുത്തത് വന്നു ചേരുന്ന പ്രവാസജീവിതത്തിന്റെ പ്രയാസങ്ങൾ എന്റെകൂടെ തന്നേ ഉണ്ടായിരുന്നു,
ഒന്ന് തീരും മുന്പേ അടുത്തത് വന്നു ചേരുന്ന പ്രവാസജീവിതത്തിന്റെ പ്രയാസങ്ങൾ എന്റെകൂടെ തന്നേ ഉണ്ടായിരുന്നു,
സാദ്ധ്യതകൾ വർധിച്ചപ്പോഴും ഞാൻ എന്ന പ്രവാസിയോട് സംസാരിക്കാൻ എന്റെ വിഷമതകൾ ചോദിച്ചറിയാൻ ആർക്കും സമയമില്ല,
ആരെയും തെറ്റുപറയാൻ പറ്റില്ല,
വല്ലപ്പോഴുംമൊക്കെ ഒരു യാത്ര പോകുമ്പോൾ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടാൽ,
അതുപോലെ തന്നേ വല്ലപ്പോഴും സൗഹൃദങ്ങൾകൊന്നിച്ചു ആഹാരം കഴിക്കുന്നതിന്റെ ഒക്കെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ,
അവൻ അവിടെ അടിച്ചുപൊളിയെന്നു വാഴ്ത്തുന്നു എനിക്ക് ചുറ്റുമുള്ള സമൂഹം..!!!
അവൻ അവിടെ അടിച്ചുപൊളിയെന്നു വാഴ്ത്തുന്നു എനിക്ക് ചുറ്റുമുള്ള സമൂഹം..!!!
ഒരു വിളിപ്പാടകലെ പലതും ഉള്ളിൽ ഒതുക്കി അങ്ങനെ കാലങ്ങൾ കഴിക്കാൻ വിധിച്ചവനാണ് ഞാൻ എന്ന പ്രവാസി എന്നൊരു ഓർമപ്പെടുത്തൽ എനിക്ക് ചുറ്റും നിന്നു എന്നേ ബലപെടുത്തുന്നു!!!
No comments:
Post a Comment
Thank You