"നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല,
ക്‌ഷമിക്കുവിന്‍; നിങ്ങളോടും ക്‌ഷമിക്കപ്പെടും"
(ലൂക്കാ 6 : 37)
ഇന്ന് ആർക്കും ആരോടും ക്ഷമിക്കുവാൻ പറ്റാത്ത അവസ്ഥയിൽ ആണ്. ചെറിയ കാര്യങ്ങൾക്കു പോലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത സഹോദരങ്ങൾ, ഭാര്യാഭർത്താക്കൻമാർ, ബന്ധു മിത്രാതികൾ, അയൽവാസികൾ, സുഹ്രുത്തുക്കൾ. അവസാനം ചെന്നെത്തുക തകർച്ചയിലേക്കും.
നമ്മുടെയൊക്കെ ബന്ധങ്ങൾക്ക് വിള്ളൽ ഉണ്ടെങ്കിൽ അതിന്റെ കാരണം ക്ഷമിക്കുവാൻ അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി സ്വയം ചെറുതാകുവാൻ കഴിയുന്നില്ല എന്നുള്ളതാണ്. മറ്റുള്ളവരോട് നാം ക്ഷമിക്കുമ്പോൾ ദൈവത്തിന്റെ മുമ്പിൽ നാം നീതീകരിക്കപ്പെടും.
പരിശുദ്ധാരൂപിയുടെ ഫലങ്ങളിൽ ഒന്നായ ക്ഷമ നമുക്ക് തരണമേ എന്ന് പ്രാർത്ഥിക്കാം. ക്ഷമ ഉള്ള ഒരു ജീവിതം നയിച്ചുകൊണ്ട് ദൈവവചനം പാലിച്ച് നമ്മുടെ ജീവിതം സമൂഹത്തിന് മാതൃകയാക്കാം..!!!
ദൈവം നമ്മെ എല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ
#GodsWord #WordOfGod #GodBlessYou #robintitus #saudiarabia #kerala #christianity #Jesus #jesuschrist

No comments:
Post a Comment
Thank You