ഒരു പരുന്ത് ചത്ത മത്സ്യത്തെയും കൊണ്ട് പറക്കുകയായിരുന്നു.
മത്സ്യം കണ്ട് കുറെ കാക്കകൾ പരുന്തിന്റെ പിന്നാലെ കൂടി അതിനെ ഉപ്രദവിക്കാൻ തുടങ്ങി . രക്ഷപ്പെടാനായി പരുന്ത് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം പറന്നു . പക്ഷേ , കാക്കകൾ വിട്ടില്ല . പരുന്തിന്റെ പരക്കംപാച്ചിലിനിടെ അറിയാതെ മത്സ്യം താഴെവീണു . കാക്കകൾ പരുന്തിനെ ഉപേക്ഷിച്ച് മത്സ്യംതേടി പോയി . രക്ഷപ്പെട്ട പരുന്ത് സ്വയം പറഞ്ഞു : " ആ ചത്ത മത്സ്യമാണ് ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയത് '' . ഇതു കേട്ട കൂട്ടുകാരൻ പരുന്ത് പറഞ്ഞു : “ചത്ത മത്സ്യമല്ല പ്രശ്നമുണ്ടാക്കിയത് , ചത്ത മത്സ്യം നീ ചുമന്നതാണു പ്രശ്നമുണ്ടാക്കിയത് . '' -
മൃതമായതു മിതമായാലും ശ്രതുവായാലും അത് അവശിഷ്ടമായിരിക്കും . ശവംതീനികൾ പിറകെയുണ്ടാകും . അതു പ്രകൃതിനിയമമാണ് . കൊന്നുതിന്നാൻ ശേഷിയുള്ള പക്ഷി ശവം തിന്നോ ചുമന്നോ നടക്കരുത് . അത് സ്വന്തം കഴിവിനെത്തന്നെ അവഹേളിക്കലാണ് . - ഓരോരുത്തർക്കും തനതായ ജീവിതരീതികളും പ്രവർത്തനശൈലികളുമുണ്ട് . ശത്രുക്കൾ ഉണ്ടാകുന്നതു പോലും ഒരാളുടെ നിലവാരത്തെ ആശ്രയിച്ചാണ് . - ഒരാൾ എന്തായിത്തീരുന്നു എന്നത് അയാൾ എന്തു ചുമ ന്നുകൊണ്ടുനടക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. മല ചുമക്കുന്നവൻ മടിയൻ , പ്രതികാരം ചുമലിലേറ്റുന്നവൻ കുറ്റവാളി , ചതി കൊണ്ടുനടക്കുന്ന വൻ വഞ്ചകൻ , ഈശ്വരവിശ്വാസം കയ്യിലേന്തിയവൻ വിശ്വാസി , നന്മ അണിയുന്നവൻ വിശുദ്ധൻ . - എന്തു കൊണ്ടുനടന്നാലും കുറെ കഴിയുമ്പോൾ ഉപേക്ഷിക്കേണ്ടിവരും. ഉപേക്ഷിച്ചുപോകുന്നത് ഉപയോഗയോഗ്യമാണങ്കിൽ വരുംതലമുറയ്ക്ക് അത് ഉപകാരമാകും .
.
ഒന്ന് ചിന്തിക്കൂ.. ഈ ജീവിതത്തിൽ നമ്മൾ എന്താണ് ചുമന്നു നടക്കുന്നത്,
നമ്മൾ ഏത് നിലവാരത്തിലാണ് ജീവിക്കുന്നത്, നമ്മളുടെ കഴിവിനെ എങ്ങനെ ഉപയോഗപ്രദമാക്കണം,..
...മനസ്സ് തുറന്നു ചിന്തിക്കൂ...
No comments:
Post a Comment
Thank You