- 1976ൽ അമേരിക്കൻ സംഗീതജ്ഞനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്.
- 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്.
- ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നുണ്ട്.
സംഗീതം ഇഷ്ടമല്ലാത്തവരായി ആരുമില്ല. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴുമെല്ലാം നമ്മൾ പാട്ട് കേൾക്കാറുണ്ട്. ഒരു മനുഷ്യ ജീവിതത്തിൽ എപ്പോഴും നിറയുന്ന സംഗീതത്തിനായി ഒരു ദിനം... അതാണ് ജൂൺ 21. ഫ്രാൻസിലാണ് ജൂൺ 21 സംഗീത ദിനമായി ആദ്യം ആചരിക്കാൻ തുടങ്ങിയത്. അന്ന് മുതൽ ലോകം മുഴുവൻ സംഗീത ദിനമായി ആചരിക്കാൻ തുടങ്ങി. എങ്കിലും സംഗീത ദിനമെന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് ഫ്രാൻസല്ല.
1976ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്‌കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്.
1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ മ്യൂസിക് എന്ന പേരിലാണ് ഫ്രാൻസിൽ ഇത് അറിയപ്പെട്ടിരുന്നത്. അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നുണ്ട്. അതിലൊരുരാജ്യമാണ് ഇന്ത്യയും. 'സംഗീതത്തിലൂടെ ലോകസമാധാനം' എന്നതാണ് അന്തർദേശീയ സംഗീത ദിനത്തിന്റെ ആദർശസൂക്തം
മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ആത്മാവിനെ തൊട്ടുണർത്താൻ, പ്രണയം വിടർത്താൻ, ദുഃഖമകറ്റാൻ, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക സന്തോഷത്തിനും തലച്ചോറിനും സംഗീതം നല്ലതാണ്.
മാനസിക സംഘർഷം കുറയ്ക്കും ഉത്കണ്ഠ കുറയ്ക്കാനും സംഗീതത്തിനാകും. കാൻസർ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ സംഗീതം ആസ്വദിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിൽ വേദന ശമിപ്പിക്കാനും സംഗീതത്തിന് സാധിക്കും. ഭാഷ കൊണ്ടല്ല മറിച്ച് ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും...!
No comments:
Post a Comment
Thank You