പകലിനെ പിരിഞ്ഞ്
രാത്രിയെ സ്വന്തമാക്കാൻ സന്ധ്യക്ക് എന്ത് തിടുക്കമാണ്...
പകൽ എന്ത് ആഗ്രഹിക്കുന്നുണ്ടാകും
കുറച്ചു നേരമെങ്കിലും സന്ധ്യയെ മാറോട്
ചേർക്കാൻ...
എന്നിട്ടും സന്ധ്യ എന്തെ രാത്രിയുടെ മറവിൽ മറയുന്നു...
സന്ധ്യയുടെ ചുവന്നു തുടുത്ത മുഖം
സമ്മാനിച്ചത് പകൽ തന്നെയല്ലേ...
സ്വയം സ്വായത്വമാക്കുവാൻ മാത്രം
സന്ധ്യക്ക് കഴിയുമായിരുന്നോ...
ചേർത്ത് പിടിക്കുന്നിടത്താണ് സ്നേഹമെന്ന്
പകലിനും അറിയാതെ പോയി...
ചേർന്ന് നിൽക്കാൻ സന്ധ്യക്കും..
മറഞ്ഞിരുന്നു പ്രണയിക്കാൻ രാത്രിക്കും.....
No comments:
Post a Comment
Thank You