ഇന്ന് പിതൃദിനം, പറന്നു നടക്കാമായിരുന്നിട്ടും കൂടൊരുക്കി സ്വയം ബന്ധനസ്ഥനാകാൻ, പുതു തലമുറയ്ക്ക് ജീവനും ജീവിതവും നൽകാൻ പുരുഷ ജന്മം ചെയ്ത ത്യാഗത്തിന് ലോകം നന്ദി പ്രകടിപ്പിക്കുന്ന ദിനം.
ഓരോ വിയർപ്പുതുള്ളിയും കുടുംബത്തിന്റെ വളർച്ചയ്ക്ക് വളമായൊഴുക്കിയ ത്യാഗമാണ് ഓരോ പിതാവും. മാതൃസ്നേഹം വാനോളം പാടി പുകഴ്ത്തുമ്പോഴും, തന്റെ ആയുസും ആരോഗ്യവും കുടുംബത്തിന്റെ വളർച്ചയ്ക്ക് വളമായി ഒഴുക്കുന്ന പിതാവിന്റെ നന്മയെ വാഴ്ത്താൻ പിശുക്കാണ് ഇന്നും ലോകത്തിന്.
1009 ൽ അമേരിക്കയിലാണ് ഫാദേഴ്സ് ഡേ എന്ന ആശയം രൂപപ്പെട്ടത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വലർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലേക്കെത്തിച്ചത്. 1909 ൽ പള്ളിയിൽ വച്ച് മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിൽ അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്കുണ്ടായി. ആ ആശയത്തിന് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ആണ്. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കം കുറിച്ചതെങ്കിലും ഇന്ന് ലോകമെമ്പാടും പിതൃദിനം ആഘോഷിക്കുന്നു..
അറിയാതെ പോകരുത് ഒരു മക്കളും സ്വയം വെയിലേറ്റു വാങ്ങി തങ്ങൾക്ക് തണലൊരുക്കിയ അച്ഛനെന്ന ആ നന്മമരത്തെ, ചുവടുറയ്ക്കാത്ത പ്രായത്തിൽ കൈപിടിച്ചവർക്ക് ചുവടിടറാൻ തുടങ്ങുമ്പോൾ കൈത്താങ്ങാകാൻ ഒരു നിമിഷം പോലും മടിക്കുകയുമരുത്.
എല്ലാ അച്ഛന്മാർക്കും പിതൃദിനാശംസകൾ🙏❤️
No comments:
Post a Comment
Thank You