എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്.
- എല്ലാ വർഷവും ജൂൺ 21 നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്.
- സംസ്‌കൃത വാക്കായ യുജിൽ നിന്നാണ് യോഗ എന്ന വാക്കിന്റെ ഉത്ഭവം.
- മനുഷ്യന്റെ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്.
- 2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 - മത്തെ സമ്മേളനത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം.
യോഗയുടെ ഒഴിച്ചുകൂടാനാവാത്ത നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. 2022ലെ അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ചൊവ്വാഴ്ച ആഘോഷിക്കും. 'യുജ്', 'യുജിര്‍' എന്നീ രണ്ട് സംസ്‌കൃത പദങ്ങളില്‍ നിന്നാണ് 'യോഗ' എന്ന പദം ഉരുത്തിരിഞ്ഞത്. 'ഒരുമിച്ച്' അല്ലെങ്കില്‍ 'ഒരുമിക്കുക' എന്നാണ് ഇതിന്റെ അര്‍ത്ഥം.
മാനസിക പിരിമുറുക്കം ഒഴിവാക്കുക, ശാരീരികവും പേശീബലവും വര്‍ധിപ്പിക്കുക, സന്തുലിതാവസ്ഥ നിലനിറുത്തുക, ദൃഢത മെച്ചപ്പെടുത്തുക, തുടങ്ങിയ അസംഖ്യം നേട്ടങ്ങള്‍ യോഗയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ചരിത്രം
2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69-മത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോദിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചിരുന്നു.
ജീവിതത്തിലെ അത്യന്താപേക്ഷിതമായ രണ്ട് വിഭാഗങ്ങളാണ് ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ് യോഗ.
അന്താരാഷ്ട്ര യോഗ ദിനം 2022: സന്ദേശം
2022ലെ അന്താരാഷ്ട്ര യോഗ ദിനം 'മനുഷ്യത്വത്തിനായുള്ള യോഗ' എന്ന പ്രമേയത്തില്‍ ആഘോഷിക്കും. കോവിഡ് മഹാമാരിയുടെ സമയത്ത് യോഗ വഹിച്ച മഹത്തായ പങ്ക് പ്രതിഫലിപ്പിക്കുന്നതിനാണ് ഈ സന്ദേശം തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് സമയത്ത്, യോഗ ആളുകളെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും സഹായിച്ചു
No comments:
Post a Comment
Thank You