ചരിത്രമുറങ്ങുന്ന നമ്മുടെ സ്വന്തം കൊല്ലത്തിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
1949 ജൂലായ് 1 - ന് ജനിച്ച നമ്മുടെ കൊല്ലത്തിന് ഇന്ന് 73 വയസ്സ് പൂർത്തിയാവുകയാണ്.
സംസ്ഥാനത്ത് ഇപ്പോഴുള്ള പതിന്നാല് ജില്ലകളില്‍ ആദ്യം രൂപീകൃതമായ നാലെണ്ണത്തില്‍ ഒന്നാണ് കൊല്ലം. സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ നഗരം. 1949 ജൂലൈ ഒന്നിന് കോട്ടയവും തിരുവനന്തപുരവും തൃശ്ശൂരുമാണു കൊല്ലം ജില്ലയോടൊപ്പം പിറന്നത്.
1956 നവംബര്‍ ഒന്നിന് കേരളം പിറന്നപ്പോള്‍ ഈ നാലു ജില്ലകള്‍ക്കു പുറമേ മലബാര്‍ ജില്ല കൂടി സംസ്ഥാനത്തിന്റെ ഭാഗാമായി. തുടര്‍ന്ന് 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ല വിഭജിച്ച് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ ഉണ്ടായി.
തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയും, പടിഞ്ഞാറ് അറബിക്കടലുമായി അതിര് പങ്കിടുന്ന ജില്ലയാണ് നമ്മുടെ കൊല്ലം.
സംസ്ഥാനത്തു വിസ്തൃതിയില്‍ എട്ടാം സ്ഥാനമുള്ള കൊല്ലത്തിന്റെ വിസ്തൃതി 2491 ചതുരശ്ര കിലോമീറ്ററാണ്. തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെയാണു തിരുവിതാംകൂറിലെ കൊല്ലം ഡിവിഷന്‍ കൊല്ലം ജില്ലയായി തീര്‍ന്നത്.
No comments:
Post a Comment
Thank You