അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍ കൈവയ്‌ക്കുമെങ്കില്‍ അവള്‍ ജീവിക്കും.യേശുവും ശിഷ്യന്‍മാരും അവനോടൊപ്പം പോയി.
പന്ത്രണ്ടു വര്‍ഷമായി രക്‌തസ്രാവം നിമിത്തം കഷ്‌ടപ്പെട്ടിരുന്ന ഒരു സ്‌ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ സ്‌പര്‍ശിച്ചു.അവന്റെ വസ്‌ത്രത്തില്‍ ഒന്നു സ്‌പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു.യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.
യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്‌ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു: നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്‌ക്കുപിടിച്ച് ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു.
ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.
(മത്തായി 9 : 18-26)
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ
No comments:
Post a Comment
Thank You