യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപൻ അവന്റെ അടുക്കല്‍ വന്ന് യാചിച്ചു: കർത്താവേ, എന്റെ ഭൃത്യന് തളർ വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടിൽ കിടക്കുന്നു.
യേശു അവനോടു പറഞ്ഞു: ഞാൻ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോൾ ശതാധിപൻ പ്രതിവചിച്ചു: കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എന്റെ ഭൃത്യൻ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോൾ അവൻ പോകുന്നു. അപരനോടു വരുക എന്നു പറയുമ്പോൾ അവൻ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുമ്പോൾ അവൻ അതു ചെയ്യുന്നു. യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപോലും ഞാൻ കണ്ടിട്ടില്ല.
(മത്തായി 8 : 5-10)
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ
No comments:
Post a Comment
Thank You