ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദ വിഷയമായ അടയാളവുമായിരിക്കും.
അങ്ങനെ, അനേകരുടെ ഹൃദയ വിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറുകയും ചെയ്യും.
(ലൂക്കാ 2 : 34-35)
ജപമാല സാധാരണക്കാരുടെ ബൈബിളാണ്. പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ഈശോയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയാണത്. പരിശുദ്ധ അമ്മയോടൊപ്പം അനുഗ്രഹത്തിന്റെ ജീവിതം നയിക്കുവാൻ ജപമാല പ്രാർത്ഥന നമ്മെ എല്ലാവരെയും സഹായിക്കട്ടെ, ആമേൻ 🙏🏻
No comments:
Post a Comment
Thank You