"മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ"
(ലൂക്കാ 1:38)
ദൈവഹിതത്തിന് തന്നെ തന്നെ പൂർണ്ണമായും സമർപ്പിച്ച് സമ്പൂർണ്ണ സമർപ്പണത്തിന്റെ ഉത്തമ മാതൃകയായി തീർന്നവളാണ് പരിശുദ്ധ കന്യകാമറിയാം. പൂർണ്ണമായും ദൈവത്തിന്റെ കരങ്ങളിലേക്ക് അവൾ തന്നെ സമർപ്പിച്ചപ്പോഴാണ് അവളുടെ ജീവിതം അനുഗ്രഹീത ജീവിതമായി മാറിയത്.
നമ്മുടെ ജീവിതം അനുഗ്രഹ പ്രദമാകണമെങ്കിൽ ദൈവഹിതത്തിന് നമ്മെ തന്നെ പൂർണമായും സമർപ്പിക്കുവാൻ നമുക്ക് സാധിക്കണം. നമ്മുടെ കഴിവുകളിൽ ആശ്രയിച്ചു നാം മുന്നോട്ട് പോകുമ്പോൾ പരാജയം ആയിരിക്കും ഫലം. അതുകൊണ്ട് സ്വന്തം കഴിവുകളിൽ ആശ്രയിക്കാതെ ദൈവഹിതത്തിന് പൂർണ്ണമായും വിട്ടുകൊടുത്ത് കൂടുതൽ അനുഗ്രഹപ്രദമായ ജീവിതം നയിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
No comments:
Post a Comment
Thank You