കിഴക്കുകണ്ട നക്‌ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു.
അതു ശിശു കിടക്കുന്ന സ്‌ഥലത്തിനു മുകളില്‍ വന്നു നിന്നു.
(മത്തായി 2 : 9)
ഉണ്ണിയേശു പിറന്ന പുൽക്കൂട്ടിലേക്ക് വഴികാട്ടിയായത്,
ആകാശനീലിമയിൽ കത്തിജ്വലിച്ചു നിന്ന നക്ഷത്രമായിരുന്നു....
അതെ ക്രിസ്മസ് നക്ഷത്രം...
പകലിന്റെ ശോഭയിൽ സൂര്യപ്രകാശത്തിൽ,
നക്ഷത്രങ്ങൾ നിഷ്പ്രഭമാണ്,
എന്നാൽ അന്ധകാര വീഥിയിൽ
തിന്മയുടെ ഇരുൾ നിറഞ്ഞ തലങ്ങളിൽ
നക്ഷത്രങ്ങൾക്കു വലിയ ഒരു കാര്യം നിർവഹിക്കാനുണ്ട്,
"നക്‌ഷത്രങ്ങള്‍ തങ്ങളുടെ യാമങ്ങളില്‍ പ്രകാശിക്കുകയും ആഹ്ലാദിക്കുകയും ചെയ്‌തു. അവിടുന്ന് അവയെ വിളിച്ചു. ഇതാ, ഞങ്ങള്‍ എന്ന് അവ പറഞ്ഞു.
തങ്ങളെ സൃഷ്‌ടിച്ചവനുവേണ്ടി അവ സന്തോഷപൂര്‍വം മിന്നിത്തിളങ്ങി"
(ബാറൂക്ക് 3 : 34)
നക്ഷത്രം പോലെ പ്രഭ വിതറുന്നതാകണം നമ്മുടെ ജീവിതവും,
വലിയ പ്രകാശത്തിലേക്ക് നയിക്കുന്ന,
ചെറിയ പ്രകാശമാകുക...
നന്മ ചെയ്യ്തു കടന്നു പോകേണ്ടതാണ്,
ഈ ജീവിതം എന്ന് തിരിച്ചറിയുക..
"സൂര്യന്റെ തേജസ്‌സ് ഒന്ന്; ചന്ദ്രന്റേതു മറ്റൊന്ന്; നക്‌ഷത്രങ്ങളുടേതു വേറൊന്ന്. നക്‌ഷത്രങ്ങള്‍ തമ്മിലും തേജസ്‌സിനു വ്യത്യാസ മുണ്ട്"
(1 കോറിന്തോസ് 15 : 41)
നക്ഷത്രങ്ങൾക്ക് പ്രകാശിക്കാതെ ഇരിക്കാൻ സാധ്യമല്ല,
സകലർക്കായി ഒരുക്കിയ ആ വലിയ രക്ഷയിലേക്കു
നന്മയുടെ പ്രകാശം വാരി വിതറി,
വഴികാട്ടിയായി തീരാം നമ്മുക്കും..!!!
No comments:
Post a Comment
Thank You