"ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി"
(ലൂക്കാ 2: 4-5)
ജോസഫിന്റെയും മറിയത്തിന്റെയും വിളി മഹത്തരമായിരുന്നെങ്കിലും, അത് സുഖസൗകര്യങ്ങളുടെ നടുവിലേക്കായിരുന്നില്ല. അവര്‍ക്ക് കടന്നു പോകേണ്ടി വന്ന ദുരിതങ്ങള്‍ ഏറെയായിരുന്നു. ദൈവത്തിന്റെ വഴിയേ ചരിക്കാന്‍ തീരുമാനിക്കുമ്പോള്‍ നമ്മുടെ ജീവിതം എളുപ്പമാകണമെന്നില്ല. ഇടുങ്ങിയ വഴിയാണ് യേശു നമുക്കായി വാഗ്ദാനം ചെയ്യുന്നത്.
“ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്‌പരം പറഞ്ഞു: നമുക്ക് ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ്‌നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം.അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയുംപുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു”
(ലൂക്കാ 2 : 15-16)
ദിവ്യകാരുണ്യത്തിലൂടെ ജീവന്റെ അപ്പമായി മാറിയ ഉണ്ണിയേശു പിറന്ന നാട്, ബേത്ലെഹം നമ്മോട് ചോദിക്കുന്നു.
ഉണ്ണിയേശുവിന് പിറക്കാൻ ബേത്ലെഹമിലെ കാലിത്തൊഴുത്തിൽ സ്ഥലം നൽകിയതുപോലെ, നമ്മുടെ ഹൃദയത്തിൽ എന്നാണ് നാം യേശുവിന് പിറക്കാൻ സ്ഥലം കൊടുക്കുന്നത്...
ഇനിയുള്ള ദിവസങ്ങളിൽ നമ്മുടെ ഹൃദയങ്ങളിൽ ജീവന്റെ അപ്പമായി മാറിയ ഉണ്ണിയേശുവിനു പിറക്കാനായി നമ്മുക്ക് സ്ഥലമൊരുക്കാം..
ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ
No comments:
Post a Comment
Thank You