Monday, December 11, 2023

Dec 12 | പുൽക്കൂട് തേടി - ക്രിസ്തുമസ് പ്രതീക്ഷ


 

ദൂതൻ അവളോടു പറഞ്ഞു മറിയമേ നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു; നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; നീ അവന് യേശു എന്ന് പേരിടണം

(ലൂക്ക 1: 30-31)

 

ഒരു ഭയപ്പാട് അകലെ ദൈവമുണ്ടെന്ന പ്രതീക്ഷമനുഷ്യനെ പാപങ്ങളിൽ നിന്ന് മോചനം നൽകുന്നുഅനേകം പ്രവചനങ്ങളുടെ പൂർത്തീകരണം ആയിരുന്നു ക്രിസ്തുമസ്ജീവൻറെ പുൽനാമ്പുകൾ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ തൂകിഓരോ ക്രിസ്തുമസ് ദിനങ്ങൾ വന്നു ചേരുന്നു

 

 ഓരോ ക്രിസ്മസും നമ്മെ ഓർമിപ്പിക്കുന്നത്,

 പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷയുടെ ദിനങ്ങൾ

 സമാഗതമായിരിക്കുന്നു എന്നാണ്.

യേശുക്രിസ്തു നമ്മളോരോരുത്തരിൽ നിന്നും ആഗ്രഹിക്കുന്നത് എന്തെന്നാൽ

 

ദാഹിക്കുന്നവന് ദാഹജലം എന്ന പ്രതീക്ഷയായി മാറാനും,

വേദനിക്കുന്നവന് വേദനസംഹാരി എന്ന പ്രതീക്ഷയായി മാറാനും,

പ്രതീക്ഷ നഷ്ടപ്പെട്ടവന് പ്രതീക്ഷയുടെ തൂവൽ സ്പർശമായി മാറാനും,

നമ്മൾ കഴിയണമെന്നാണ്

 

കുഷ്ഠരോഗിക്ക് കുഷ്ഠം മാറുമെന്ന പ്രതീക്ഷ,

അന്ധന് കാഴ്ച ലഭിക്കും എന്ന പ്രതീക്ഷ,

സക്കായിക്ക് ക്രിസ്തുവിനെ കാണാൻ പറ്റുമെന്ന പ്രതീക്ഷ,

 

ഇവരെയൊക്കെ പോലെ,

 നമുക്കും പ്രതീക്ഷ ഉള്ളവരായി മാറാം

പ്രതികൂലങ്ങളെ അനുകൂലങ്ങളാക്കി മാറ്റുന്നു

നല്ല ദൈവത്തിന് വന്നു പിറക്കുവാൻ നമുക്കോരോരുത്തർക്കും ഒരുങ്ങാം..

 

ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...