എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്‌ദിക്കുന്നു.എന്റെ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊല്‍, അവിടുത്തെ രക്‌ഷയില്‍ ഞാന്‍ ആനന്‌ദിക്കുന്നു.
(1 സാമുവല്‍ 2 : 1)
കാത്തിരുന്നു ക്ഷമ നശിക്കുമ്പോഴും, പ്രതീക്ഷയുടെ സൂര്യൻ ചക്രവാളങ്ങൾക്കപ്പുറം മുങ്ങിത്താഴുമ്പോഴും, കണ്ട സ്വപ്നങ്ങൾ എല്ലാം കണ്ണുനീർ മണികളായി അടരുമ്പോഴും, കാത്തിരിക്കുവാൻ, പ്രതീക്ഷ നൽകുവാൻ, കണ്ണുനീർ മുത്തുകളെ കോർത്തിണക്കുവാൻ, പച്ചകെടാതെ വളരുന്ന പ്രാർത്ഥനാജീവിതം ഉണ്ടാകണമെന്ന ഓർമ്മപ്പെടുത്തലാണ് ക്രിസ്മസ് ട്രീകൾ പറഞ്ഞു വെയ്ക്കുന്നത്.
ഭൂമി സ്വർഗ്ഗത്തെ നോക്കി കൈകൂപ്പി പ്രാർത്ഥിക്കുന്ന പോലെ, കോടമഞ്ഞിന്റെ തണുപ്പിൽ തളരാതെയും, ശീതക്കാറ്റിൽ ഇളകി തെറിച്ചാലും ശോഭ കെടാതെയും, ഈ ട്രീകൾ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തെ കാട്ടി നമ്മളോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്..
നീ എന്നാണ് ആത്മാർത്ഥമായി സ്നേഹത്തോടെ, ഭക്തിയോടെ കൈകൂപ്പി ക്രിസ്തുവിനെ നോക്കിയിട്ടുള്ളത്?
നീ എന്നെങ്കിലും നിൻറെ നേരെ കൈകൂപ്പുന്നവരെ പരിഗണിച്ചിട്ടുണ്ടോ? നീ എന്നെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?
ഇല്ല എന്നാണെങ്കിൽ,
ക്രിസ്മസ് ട്രീ കാട്ടിത്തരുന്ന പോലെ,
ദൈവത്തെ ആത്മാർത്ഥതയോടെ സ്നേഹിച്ച്, ആരാധിച്ചു,
മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായമായി,
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ട്രീ ആയി മാറി
ഈ ക്രിസ്തുമസ് കാലം അനുഗ്രഹീതമായി മാറ്റാം നമുക്കോരോരുത്തർക്കും
ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ
No comments:
Post a Comment
Thank You