Wednesday, October 24, 2018

പരിശുദ്ധ 'അമ്മ - വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനം

പരിശുദ്ധ 'അമ്മ - വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനം

മാനുഷിക പാപങ്ങൾക്ക് പരിഹാരമായി യേശു ക്രിസ്തുവിനു ജന്മം നൽകാൻ ദൈവം നിയമിച്ച മഹത് സ്ത്രീ അതായിരുന്നു പരിശുദ്ധ കന്യകാമറിയം. ജന്മപാപമില്ലാതെ  ഭൂമിയിൽ അവതരിച്ച പരിശുദ്ധ അമ്മയുടെ ജീവിതം എന്നും പാപികളായ മനുഷ്യരോടുമുള്ള കാരുണ്യം മാത്രമായിരുന്നു. വിശുദ്ധി എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങേണ്ടത് അല്ലെന്നും അത് പ്രവർത്തികളിൽ വെളിവാക്കേണ്ടത് ആണന്നു പഠിപ്പിച്ചു  തന്നതും പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെയാണ്.
ഇന്നത്തെ തലമുറയിൽ വർദ്ധിച്ചു ഒരു സംശയം പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ യേശുവിനെ കൂടാതെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു എന്ന വസ്തുത ആണ്. തികച്ചും ആ വസ്തുത തെറ്റാണ് എന്നതാണ് ഈ തലമുറ അറിഞ്ഞിരിക്കേണ്ടത്. ലോകം മുഴുവൻ വിളങ്ങി നിൽക്കാൻ ദൈവം അനാദിയിൽ തന്നെ തിരിഞ്ഞെടുത്തതാണ് പരിശുദ്ധ അമ്മയെ!!! ആ അമ്മയുടെ ജീവിതം അതെന്നെന്നും യേശുവിനു വേണ്ടി മാത്രമായിരുന്നു എന്ന തിരിച്ചറിവാണ്  നമ്മുടെയൊക്കെ  വിശ്വാസത്തിന്റെ അടിസ്ഥാനം!!!
             (മത്തായി 12:46, ലൂക്കോസ് 8:19, മാർക്കോസ് 3:31) ഈ വാക്യങ്ങളൊക്കെ തന്നെ നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുളവാകുമെങ്കിലും യാഥ്യാർഥ്യം നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്!!!
ആഗോള കത്തോലിക്ക സഭയുടെ പഠനം അനുസരിച്ചു ജോസഫിനു സലോമി എന്ന സ്ത്രീയിലൂടെ ഉണ്ടായ കുട്ടികളെയാണ്  യേശുവിന്റെ സഹോദരങ്ങൾ ( യാക്കോബ്, യോസെ, യൂദാ, ശിമോൻ) അതുപോലെ സഹോദരിമാർ(പേര് വിവരങ്ങൾ എവിടെയും രേഖപ്പെടുത്തിയിട്ടില്ല) എന്ന് സാക്ഷ്യപ്പെടുത്തുന്നത് . സലോമി സ്നാപകയോഹന്നാന്റെ കുടുംബത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു. ജോസഫ് മേരിയും തമ്മിലുള്ള വിവാഹനിശ്ചയം മാത്രമേ ബൈബിൾ പ്രകാരം നടന്നത്തുള്ളൂ, വിവാഹം നടന്നതായി എവിടെയും പറയപെടുന്നില്ല.പക്ഷെ ആ കാലത്തു യെഹൂദ നിയമപ്രകാരം വിവാഹനിശ്ചയം കഴിഞ്ഞാൽ പിന്നെ അവർ ഭാര്യാഭർത്താക്കന്മാരായാണ് കണകാക്കുന്നത്. അങ്ങനെ ഇരിക്കുന്ന അവസരത്തിൽ ആണ് പരിശുദ്ധാതമാവിനാൽ പരിശുദ്ധ 'അമ്മ നമ്മുടെ രക്ഷകനായ യേശുവിനു ജന്മം കൊടുക്കുന്നത്, ദൈവത്തിന്റെ വാക് പ്രകാരം  വിശുദ്ധ യൗസേഫ് പിതാവ് നമ്മുടെ രക്ഷകന്റെ പിതൃത്വവും ഏറ്റെടുത്തു.അങ്ങനെ വിശുദ്ധ യൗസേഫ് പിതാവ് യേശുവിന്റെ പിതാവ് എന്ന സ്ഥാനത്തിന് അർഹനായി.അതിനാൽ ജോസേഫിൽ സലോമിക്കുണ്ടായ മക്കൾ യേശുവിന്റെ സഹോദരന്മാരും സഹോദരിമാരും ആയത്.ആയതിനാൽ പരിശുദ്ധ 'അമ്മ എന്നെന്നും വിശുദ്ധിയുടെ നിറകുടമാണ് എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കണം.

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...